വിലാസിനി (ചിത്രശലഭം)
ഏറെ ഭംഗിയുള്ള ഒരിനം പൂമ്പാറ്റയാണ് വിലാസിനി (Delias eucharis). തെക്കെ ഏഷ്യയൻ രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, മ്യാൻമർ, തായ്‌ലാന്റ് തുടങ്ങിയവയിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇവയെ കാണാം.[1][2][3][4][5] ![]() ശരീരപ്രകൃതിമനോഹരങ്ങളായ ഇടകലർന്ന നിറത്തിലുള്ള ചിറകുകളാണിവയ്ക്ക്. ചിറകിന്റെ അരികിൽ നിറയെ ചുവന്നപൊട്ടുകളുടെ ഒരു നിരതന്നെ കാണാം. കറുപ്പും മഞ്ഞയും ചുവപ്പും നീലയും വെള്ളയും കൂടിയ വിവിധ ആകൃതിയിലുള്ള പാടുകൾ ഈ ചിത്രശലഭത്തിന്റെ ചിറകിലുണ്ട്. ചിറകുകൾ വിടർത്തുമ്പോൾ വെളുപ്പോ, ഇളം നീലയോ ആയിരിക്കും. ജീവിതരീതിസാവധാനത്തിലാണ് ഇവയുടെ പറക്കൽ. ശത്രുവിനെ കാണുമ്പോൾ ചത്തതുപോലെ കിടന്ന് രക്ഷപ്പെടുന്ന കൗശലം ഇവയ്ക്കുണ്ട്. ഇത്തിക്കണ്ണികളിലാണ് ഇവ മുട്ടയിടുന്നത്. മഞ്ഞ കലർന്ന പച്ചനിറമോ ഇരുണ്ട നിറമോ ഉള്ള ശലഭപ്പുഴുക്കൾക്ക് വെളുത്ത ചെറുപൊട്ടുകളുള്ള കറുത്ത തലയാണ്. ലാർവ്വകൾക്ക് വിഷാംശം ഉണ്ട്. അതിനാൽ ഇരപിടിയന്മാർ ഇതിനെ ഭക്ഷിക്കാറില്ല. == |ആൺശലഭം File:Common_Jezebel_Delias_eucharis_by_kadavoor.JPG|പെൺ ശലഭം File:Common Jazabel.jpg|വിലാസിനി പൂവിലേക്ക് </gallery> ഇതുകൂടി കാണുകഅവലംബം
പുറം കണ്ണികൾWikimedia Commons has media related to Delias_eucharis.
|
Portal di Ensiklopedia Dunia