വില്യം ബി. ബാങ്ക്ഹെഡ് ദേശീയ വനം
വില്യം ബി. ബാങ്ക്ഹെഡ് ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിലെ അലബാമ സംസ്ഥാനത്തെ നാല് ദേശീയ വനങ്ങളിൽ ഒന്നാണ്. ഈ ദേശീയ വനം ഏകദേശം 181,230 ഏക്കർ (733 ചതുരശ്ര കിലോമീറ്റർ) പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു.[2] അലബാമയിലെ ഏക ദേശീയ വന്യ, പ്രകൃതിരമണീയ നദിയായ സിപ്‌സി ഫോർക്ക് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് അലബാമയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഡബിൾ സ്പ്രിംഗ്സ് പട്ടണത്തിന് ചുറ്റുമായി ഇത് സ്ഥിതിചെയ്യുന്നു. അലബാമയിൽ നിന്നുള്ള ഒരു ദീർഘകാല യുഎസ് പ്രതിനിധിയായിരുന്ന വില്യം ബി ബാങ്ക്ഹെഡിന്റെ ബഹുമാനാർത്ഥമാണ് ദേശീയ വനത്തിന് ഈ പേര് നൽകിയിരിക്കുന്നത്.[3] "ആയിരം വെള്ളച്ചാട്ടങ്ങളുടെ നാട്" എന്നറിയപ്പെടുന്ന ഈ ദേശീയ വനം കാൽനടയാത്ര, കുതിരസവാരി, വേട്ടയാടൽ, ബോട്ടിംഗ്, മീൻപിടിത്തം, നീന്തൽ, കനോയിംഗ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്കും പ്രശസ്തമാണ്. ധാരാളം വന്യജീവികളും സമൃദ്ധമായ അരുവികളും ചുണ്ണാമ്പുകല്ലുകളും വെള്ളച്ചാട്ടങ്ങളുമടങ്ങിയ സിപ്‌സി വൈൽഡർനസ് ഈ ദേശീയവനത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. തെക്കൻ അമേരിക്കൻ ഐക്യനാടുകളിൽ കാണപ്പെടുന്ന പെട്രോഗ്ലിഫുകൾ, ചരിത്രാതീത ചിത്രപ്പണികൾ, പാറയിലെ കൊത്തുപണികൾ എന്നിവയുടെ പ്രധാന സൈറ്റുകളിലൊന്നായ ബാങ്ക്ഹെഡിലെ കിൻലോക്ക് ഷെൽട്ടർ പോലുള്ള സ്ഥലങ്ങളിൽ തദ്ദേശീയ അമേരിന്ത്യൻ അവശിഷ്ടങ്ങൾ ധാരാളമായി കാണപ്പെടുന്നു. അലബാമയിലെ നാല് ദേശീയ വനങ്ങളെയും പോലെ മോണ്ട്ഗോമറി നഗരമാണ് ഈ വനത്തിന്റേയും ആസ്ഥാനം. കൊനെകുഹ്, ടല്ലാഡെഗ, ടസ്കെഗീ എന്നിവയാണ് സംസ്ഥാനത്തെ മറ്റ് ദേശീയ വനങ്ങൾ. ഡബിൾ സ്പ്രിംഗ്സ് പട്ടണത്തിൽ പ്രാദേശിക ജില്ലാ റേഞ്ച് ഓഫീസുകൾ സ്ഥിതിചെയ്യുന്നു. 66,008 ഏക്കർ (267.12 ചതുരശ്ര കിലോമീറ്റ്‍) വിസ്തീർണ്ണമുള്ള ഈ വനം 1918 ജനുവരി 15 ന് അലബാമ ദേശീയ വനമായി സ്ഥാപിതമായി.[1] 1936 ജൂൺ 19-ന് ബ്ലാക്ക് വാരിയർ ദേശീയ വനം[4] എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഇത് 1942 ജൂൺ 6-ന് വില്യം ബി. ബാങ്ക്ഹെഡ് ദേശീയ വനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[5][6] 1959-ൽ എക്സിക്യൂട്ടീവ് ഓർഡർ 10850 പ്രകാരം വനാതിർത്തികളിലെ സ്വകാര്യ ഭൂമികൾ നീക്കം ചെയ്യപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia