വില്യം ബ്ലെയർ-ബെൽ
ഒരു ബ്രിട്ടീഷ് മെഡിക്കൽ ഡോക്ടറും ഗൈനക്കോളജിസ്റ്റും ആയിരുന്നു വില്യം ബ്ലെയർ-ബെൽ എഫ്ആർസിഎസ് (28 സെപ്റ്റംബർ 1871, ന്യൂ ബ്രൈറ്റണിലെ റട്ട്ലാൻഡ് ഹൗസിൽ [1] - 25 ജനുവരി 1936 ഷ്രൂസ്ബറിയിൽ) അദ്ദേഹം 1929-ൽ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിന്റെ സ്ഥാപകനെന്ന നിലയിൽ ഏറ്റവും ശ്രദ്ധേയനായിരുന്നു. [2] 20-ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഗൈനക്കോളജിസ്റ്റായി ബ്ലെയർ-ബെൽ കണക്കാക്കപ്പെടുന്നു. അന്നത്തെ ജനറൽ സർജറിയുടെ ഒരു ശാഖയിൽ നിന്ന് അതിനെ ഒരു പ്രത്യേക മെഡിക്കൽ സ്പെഷ്യലിസമായി ഉയർത്തി.[2] അദ്ദേഹം സർ ജോൺ എച്ച്. പീലിന്റെ ജീവചരിത്രത്തിന് വിഷയമായിരുന്നു.[2][3] പുരസ്കാരങ്ങളും ബഹുമതികളുംബ്ലെയർ-ബെൽ, ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് റൊമാനിയയുടെ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ബെൽജിയത്തിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ഒബ്സ്റ്റട്രിക്, ഗൈനക്കോളജിക്കൽ സൊസൈറ്റികളിലെ ഓണററി അംഗവുമായിരുന്നു.[4] അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ബ്ലെയർ-ബെൽ മെഡൽ അറിയപ്പെടുന്നത്[5] അവലംബം
William Blair-Bell എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. External links
|
Portal di Ensiklopedia Dunia