വില്യം മോർട്ടൺ
വേദനരഹിത ശസ്ത്രക്രിയായുഗത്തിനു തുടക്കം കുറിച്ച വ്യക്തിയാണ് വില്യം മോർട്ടൺ (William Thomas Green Morton; ഓഗസ്റ്റ് 9, 1819 – ജൂലൈ 15, 1868). അനസ്തീസിയ യുഗം ആരംഭിക്കുന്നത് 1846-ൽ ഈഥർ വാതകശ്വസനം (ether inhalation) നൽകി ഒരു രോഗിയുടെ കഴുത്തിൽ നിന്നു ട്യൂമർ വേദനാരഹിതമായി നീക്കം ചെയ്തതോടയാണന്ന് അംഗീകരിച്ച് വരുന്നു. ഈ ബഹുമതി തന്റെ പേരിൽ സ്ഥാപിച്ചെടുക്കാൻ ജീവിതത്തിന്റെ ശിഷ്ടഭാഗം ചെലവഴിക്കേണ്ടി വന്ന മോർട്ടണന്റെ പോരാട്ടവും പ്രസിദ്ധമാണ്.[1] ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പട്ടികയിൽ മുപ്പത്തിയേഴാമനാണ് വില്യം മോർട്ടൺ. ലഘുചരിത്രംഗുമസ്തപണി അടക്കം ചില്ലറ ജോലികൾ ചെയ്തശേഷം ദന്തവൈദ്യം പഠിക്കാൻ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ കോളേജ് വിടുകയയിരുന്നു മോർട്ടൺ. ഉന്നതകുടുംബിനിയായ സ്ത്രീയെ വിവാഹം കഴിക്കാൻ അവളുടെ വീട്ടുകാരുടെ ആവശ്യപ്രകാരം വൈദ്യശാസ്ത്രബിരുദം നേടാൻ ഹാർവാഡ് സർവ്വകലശാലയിൽ ചേർന്നെങ്കിലും ഇക്കുറിയും പഠനം പൂർത്തിയാക്കാതെ കോഴ്സ് ഉപേക്ഷിച്ചു.[2][3] നൈട്രസ് ഓക്സൈഡ് നൽകി പല്ലെടുപ്പ് പ്രചാരം നേടി വന്നിരുന്ന കാലത്താണ് സഹപ്രവർത്തകനായ ചാൾസ് ജാക്സ്ൺന്റെ നിർദ്ദേശപ്രകാരം മോർട്ടൺ ഈതർ വാതകം പരീക്ഷിച്ചത്. ഈതർ നൽകികൊണ്ട് ഒരു രോഗിയുടെ പല്ലെടുത്ത ശേഷമായിരുന്നു ട്യൂമർ നീക്കം ചെയ്തു ലോക ശ്രദ്ധനേടിയ പരസ്യപ്രകടനം.[4] ![]() അനന്തര ജീവിതംതന്റെ രഹസ്യം ആർക്കും പറഞ്ഞുകൊടുക്കാൻ മോർട്ടൺ തയ്യാറാവാത്തത് ശാസ്ത ലോകത്തെ ചൊടിപ്പിച്ചു. എന്നാൽ അധികം താമസിയാതെ തന്നെ അത് ഈതർ വാതമാണെന്നു സ്ഥാപിക്കപ്പെട്ടു. ലിതിയോൺ എന്ന പേരിൽ പേറ്റൻറ് നേടിയെങ്കിലും ഇത് ഈതർ തന്നെയാണെന്നത് പരസ്യമായി കഴിഞ്ഞിരുന്നു.[5] കൂടാതെ ജാക്സൺ അടക്കം മറ്റു പലരും അവകാശവാദവുമായി മുന്നോട്ട് വരികയും ചെയ്തതോടെ ഈതർ വാതകോപയോഗം സ്ഥിരപ്രചാരം നേടുകയും ചെയ്തു. പേറ്റ്ന്റു കൊണ്ട് ഗുണമില്ലാതായപ്പോൾ നഷ്ട പരിഹാരത്തിനായി മോർട്ടൺന്റെ ശ്രമം .എല്ലാ ശ്രമങ്ങളും വിഫലമാവുകയായിരുന്നു. 1852ൽ വാഷിങ്ടൺ സർവകലാശാല ബഹുമതി ബിരുദം (honorary degree) നൽകി ആദരിച്ചു.[6] 1857ൽ ഡോകടർമാരും പൊതുജനങ്ങളും സമ്പന്നരും ചേർന്നു മോർട്ടണു ദേശീയ ബഹുമതി പത്രം നൽകാൻ ധനശേഖരണ പദ്ധതി ആരംഭിച്ചു. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ സന്നദ്ധ സേവനത്തിനിറങ്ങിയ മോർട്ടൺ രണ്ടായിരത്തിലേരെ ഭടന്മാർക്ക് അനസ്തീസിയ നൽകി മുറിവുകൾ ചികിൽസിച്ചു. 1868ൽ അത്യുഷ്ണ താപമേറ്റതിനെ തുടർന്നായിരുന്നു 48ആം വയസ്സിൽ മോർട്ടൺന്റെ അന്ത്യം. നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ നിരാശനും നിർധനനുമായി തീർന്നിരുന്നു അദ്ദേഹം. 1871ൽ ദേശീയ ബഹുമതി തയ്യാറായി. ശ്വസന അനസ്തീയയുടെ(inhalation anaestesia) ഉപജ്ഞാതാവായി വില്യം മോർട്ടൺ അംഗീകരിക്കപ്പെട്ടു. മോർട്ടൺന്റെ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക ഉപഹാരം നൽകാനും തീരുമാനമായി. 1944-ൽ ഇറങ്ങിയ The Great Moment എന്ന ഹോളിവുഡ് ചിത്രം മോർട്ടണന്റെ ജീവിത കഥയാണ് അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia