അയർലണ്ട് സ്വദേശിയായ വൈദ്യ ശാസ്ത്ര ഗവേഷകനാണ് വില്യം സി. ക്യാമ്പെൽ. പരാദവിരകൾ വഴിയുണ്ടാകുന്ന റിവർ ബ്ലൈൻഡ്‌നസ്, മന്ത് എന്നീ രോഗങ്ങൾ ചികിത്സിക്കാൻ 'അവർമെക്ടിൻ' ( Avermectin ) എന്ന ഔഷധം വികസിപ്പിച്ചതിന് സതോഷി ഒമുറയോടൊപ്പം 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടു. രോഗബാധ കുറയ്ക്കാൻ വലിയതോതിൽ ഈ ഔഷധം പ്രയോജനപ്പെട്ടു.[1]
ജീവിതരേഖ
1930 ൽ അയർലന്റിലെരാമെൽട്ടനിൽ ജനിച്ച വില്ല്യം ക്യാമ്പെൽ, വിസ്‌കോൻസിൻ സർവകലാശാലയിൽ നിന്ന് 1957 ലാണ് പിഎച്ച്ഡി നേടിയത്[2]. 1957 മുതൽ 1990 വരെ ക്യാമ്പെൽ മെർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തെറാപ്പിക് റിസർച്ചിൽ ജോലി ചെയ്തു.[3] 1984 മുതൽ 1990 വരെ സീനിയർ സയന്റിസ്റ്റും അസ്സെ റിസർച്ച് ആന്റ് ഡവലപ്മെന്റിന്റെ ഡയറക്ടറുമായിരുന്നു. 1964 ൽ അദ്ദേഹം ഒരു യുഎസ് പൗരനായി.[4] മെർക്കിലായിരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ചരിത്രപരമായ കണ്ടെത്തലുകളിലൊന്നാണ് തിയാബെൻഡാസോൾ എന്ന കുമിൾനാശിനി ഉരുളക്കിഴങ്ങ് വരൾച്ചയെ ചികിത്സിക്കാൻ ഉപയോഗിച്ചത്.[5][6] മനുഷ്യരിൽ ട്രൈക്കിനോസിസിനെ ചികിത്സിക്കുന്നതിനും തിയാബെൻഡാസോൾ ഉപയോഗിക്കുന്നു.[7]
↑Annual Report on Research and Technical Work of the Department of Agriculture for Northern Ireland. Great Britain: The Department of Agriculture for Northern Ireland. 1975. p. 149.