വില്യം ഹോവാഡ് ടാഫ്റ്റ്വില്യം ഹോവാഡ് ടാഫ്റ്റ് യു.എസ്സിന്റെ 27-ആമതു പ്രസിഡന്റും പത്താമതു ചീഫ് ജസ്റ്റിസുമായിരുന്നു. യു.എസ്സിൽ ഈ രണ്ടു സ്ഥാനങ്ങളും വഹിച്ച ഏക വ്യക്തി ഹോവാഡ് ടാഫ്റ്റ് ആണ്. 1857 സെപ്റ്റംബർ 15-ന് ഒഹായോവിലെ സിൻസിനാറ്റിൽ അൽഫോൺസോ ടാഫ്റ്റിന്റെ പുത്രനായി വില്യം ഹോവാഡ് ടാഫ്റ്റ് ജനിച്ചു. ഇദ്ദേഹം 1878-ൽ യേൽ കോളജിൽ നിന്നും ബി.എ. ബിരുദവും 1880-ൽ സിൻസിനാറ്റിലോ സ്കൂളിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. 1881 മുതൽ ടാഫ്റ്റ് അഭിഭാഷകവൃത്തിയിലേർപ്പെട്ടു. ചരിത്രംഒഹായോവിലെ പ്രധാന കോടതിയിൽ ന്യായാധിപനായി പ്രവർത്തിച്ചുവന്ന ടാഫ്റ്റിനെ പ്രസിഡന്റ് ബഞ്ചമിൻ ഹാരിസൺ 1890-ൽ സോളിസിറ്റർ ജനറലായി നിയമിച്ചു. 1900-മാണ്ടിൽ ഇദ്ദേഹം ഫിലിപ്പീൻ ദ്വീപുകളിലേക്കുള്ള കമ്മിഷന്റെ അധ്യക്ഷനായി നിയോഗിക്കപ്പെട്ടു. 1901-04 കാലത്ത് ടാഫ്റ്റ് ഫിലിപ്പീൻ ദ്വീപുകളുടെ സിവിൽ ഗവർണറുടെ ചുമതല വഹിച്ചു. പ്രസിഡന്റ് തിയൊഡൊർ റൂസ്‌വെൽറ്റ് 1904-ൽ ടാഫ്റ്റിനെ യുദ്ധകാര്യ സെക്രട്ടറിയായി നിയമിച്ചു. നാലുവർഷത്തിനുശേഷം ഇദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി യു.എസ്. പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിച്ചു വിജയിക്കുകയും 1909 മാർച്ചിൽ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. പ്രസിഡന്റായിരിക്കെ നടപ്പിലാക്കിയ താരിപ്പു നിയമം ഏറെ വിമർശനവിധേയമായി. 1912-ൽ പ്രസിഡന്റു സ്ഥാനത്തേക്കു വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് യേൽ സർവകലാശാലയിൽ നിയമവകുപ്പ് പ്രൊഫസറായും ഒന്നാംലോകയുദ്ധ കാലത്ത് നാഷണൽ വാർ ബോർഡിന്റെ ഉപാധ്യക്ഷനായും സേവനമനുഷ്ഠിച്ചു. എഡ്വേഡ് ഡി. വൈറ്റിനെ പിൻതുടർന്ന് 1921-ൽ ഇദ്ദേഹം യു.എസ്സിലെ ചീഫ് ജസ്റ്റിസായി നിയമിതനായി. അനാരോഗ്യംമൂലം 1930 ഫെബ്രുവരി 3-ന് ജോലിയിൽ നിന്നും വിരമിച്ചു. ഗ്രന്ഥരചന
മരണം1930 മാർച്ച് 8-ന് ഇദ്ദേഹം വാഷിങ്ടൺ ഡി.സി.യിൽ മരണമടഞ്ഞു. സമുന്നത ഭരണാധികാരി, നിയമപണ്ഡിതൻ എന്നീ നിലകളിൽ യു.എസ്സിൽ മായാത്ത വ്യക്തിമുദ്ര ചാർത്തിയ വ്യക്തിയാണ് ടാഫ്റ്റ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia