വില്ല്യം ആംഹേഴ്സ്റ്റ്
ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനും കൊളോണിയൽ ഭരണകർത്താവുമായിരുന്നു വില്ല്യം ആംഹേഴ്സ്റ്റ് എന്ന ആംഹേഴ്സ്റ്റ് പ്രഭു (ജീവിതകാലം: 1773 ജനുവരി 14 – 1857 മാർച്ച് 13). 1823 മുതൽ 1828 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു. ഇതിനുമുമ്പ് നേപ്പിൾസിൽ നയതന്ത്രോദ്യോഗസ്ഥനായും ചൈനയിലേക്ക് വ്യാപാരദൂതനായും നിയമിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം ഗവർണർ ജനറലായിരിക്കുന്ന കാലത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബർമ്മയുമായി യുദ്ധം നടത്തിയത്.[1] ഇന്ത്യയിൽ1823 ഓഗസ്റ്റിലാണ് ആംഹേഴ്സ്റ്റ് പ്രഭു, ഗവർണർ ജനറലായി ഇന്ത്യയിലെത്തിയത്. വെല്ലസ്ലിയുടെ ആക്രമണോൽസുകനയങ്ങൾ മൂലം കമ്പനിക്കുണ്ടായ സാമ്പത്തികബാദ്ധ്യതകളിൽനിന്ന് കരകയറുന്നതിന് സമയം ലഭിക്കുന്നതിനായി ശാന്തവും സംഭവരഹിതവുമായ സാധാരണരീതിയിലുള്ള ഭരണം പ്രതീക്ഷിച്ചാണ് ആംഹേഴ്സ്റ്റിനെ കമ്പനി ഇന്ത്യയിലേക്കയച്ചത്. എന്നാൽ കമ്പനിക്ക് നിരാശയായിരുന്നു ഫലം. ചിറ്റഗോങിലും അസമിലും ഇന്ത്യൻ അതിർത്തിയിലേക്ക് അധിനിവേശം നടത്തിയ ബർമ്മൻ സാമ്രാജ്യത്തിന്റെ നടപടിയിൽ കുപിതനായും ബർമ്മ തീരത്തിന്റെ നിയന്ത്രണം മൂലമുണ്ടാകുന്ന വ്യാപാരനേട്ടങ്ങളും മുൻനിർത്തി 1824-ന്റെ തുടക്കത്തിൽ ആംഹേഴ്സ്റ്റ് ബർമ്മയുമായി യുദ്ധം പ്രഖ്യാപിച്ചു. രണ്ടുവർഷത്തോളം നീണ്ടുനിന്ന ഈ യുദ്ധത്തിൽ അസം മുതൽ ലോവർ ബർമ്മ വരെയുള്ള ഭാഗങ്ങളിൽ നാല് സേനാവിഭാഗങ്ങൾ കമ്പനിക്കുവേണ്ടി പോരാടി.[1] അവലംബം
|
Portal di Ensiklopedia Dunia