വില്ല്യം ബെന്റിക്
ഒരു ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനും ഭരണകർത്താവുമായിരുന്നു വില്ല്യം ബെന്റിക് പ്രഭു എന്നറിയപ്പെടുന്ന വില്യം ഹെൻറി കാവെൻഡിഷ്-ബെന്റിക്. (ജീവിതകാലം: 1774 സെപ്റ്റംബർ 14 – 1839 ജൂൺ 17). 1828 മുതൽ 1835 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു.[൧] ഇന്ത്യയിൽവില്യം ബെന്റിക്കിന്റെ ഇന്ത്യയിലെ ഭരണകാലം പരിഷ്കരണകാലം എന്നറിയപ്പെടുന്നു. പരിഷ്കാരങ്ങൾ പ്രധാനമായും സാമ്പത്തികരംഗത്തായിരുന്നു. മുൻകാലത്തെ ആക്രമണോത്സുകനയങ്ങൾ മൂലം ഈസ്റ്റ് ഇന്ത്യ കമ്പനിക്കുണ്ടായ നഷ്ടങ്ങൾ നികത്തലായിരുന്നു പ്രധാനം. അദ്ദേഹം ഭരണമേൽക്കുന്നതിന് തൊട്ടുമുമ്പ് കമ്പനി കൂട്ടിച്ചേർത്ത ബർമ്മയുടെ ഭാരം കൂടി ഇതിൽ ഉൾപ്പെട്ടിരുന്നു. ക്രിസ്ത്യൻ സുവിശേഷപ്രവർത്തനങ്ങളോട് മമത പ്രകടിപ്പിച്ചിരുന്ന ബെന്റിക് പ്രായോഗികതയുടെ വക്താവായിരുന്നു. ഭൂപ്രഭുക്കൻമാരെ സാധ്യമായിടത്തോളം ഒഴിവാക്കി കൃഷിക്കാരിൽനിന്ന് നേരിട്ട് നികുതിസ്വീകരിച്ച് മെച്ചപ്പെട്ട വരുമാനവും ഭരണവും കാഴ്ചവെക്കാനാകുമെന്ന് അദ്ദേഹം കരുതി. ഇതിനായി വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ സർവ്വേ, നികുതി തിട്ടപ്പെടുത്തൽ തുടങ്ങിയവ നടത്തിയിരുന്ന റോബർട്ട് ബേഡ്, ജെയിംസ് തോമാസൺ എന്നിവരുടെ പ്രവർത്തനങ്ങലെ ബെന്റിക് പ്രോത്സാഹിപ്പിച്ചു. ഇന്ത്യയിൽ സിവിൽ ക്രിമിനൽ നിയമങ്ങളുണ്ടാക്കാൻ തുടക്കമിട്ടു. ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി. 1830-കളിലെ വളരെ ശോചനീയമായ സാമ്പത്തികസാഹചര്യത്തിലും സാധ്യമായിടത്തുനിന്നാല്ലം വിഭവങ്ങൾ സമാഹരിച്ച് റോഡുകളും കനാലുകളും നിർമ്മിക്കുന്നതിന് തുടക്കമിട്ടു.[1] കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia