വിളയന്നൂർ എസ്. രാമചന്ദ്രൻ
ബിഹാവിയറൽ ന്യൂറോളജി, സൈക്കോഫിസിക്സ് എന്നീ മേഖലകളിൽ അറിയപ്പെടുന്ന ഒരു ന്യൂറോ ശാസ്ത്രജ്ഞനാണ് വിളയന്നൂർ എസ്. രാമചന്ദ്രൻ എന്ന വിളയന്നൂർ സുബ്രഹ്മണ്യൻ രാമചന്ദ്രൻ തമിഴ് നാട്ടിലെ വിളയനൂർ സുബ്രഹ്മണ്യന്റേയും മീനാക്ഷിയുടേയും മകനായി 1951 ൽ ജനിച്ചു. സെന്റർ ഫോർ ബ്രയിൻ ആന്റ് കോഗ്നീഷന്റെ ഡയരക്ടറായി[1][2][3] പ്രവർത്തിക്കുന്ന ഇദ്ദേഹം സാൻഡിയാഗീവിലെ യൂനിവേർസിറ്റി ഓഫ് കാലിഫോർണിയയിലെ സൈക്കോളജി[4] ആന്റ് ന്യൂറോസയൻസസ് ഗ്രാജൂവേറ്റ് പ്രോഗ്രാം[5] വിഭാഗത്തിൽ പ്രൊഫസറായും പ്രവർത്തിക്കുന്നു. സ്റ്റാൻലി മെഡിക്കൽ കോളേജ്, മദ്രാസിൽ നിന്നു എം.ബി.ബി.എസ്. ബിരുദം നേടിയ രാമചന്ദ്രൻ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ട്രിനിറ്റി കോളേജിൽ നിന്ന് പി.എച്ച്.ഡി. ബിരുദം നേടി.തുടർന്ന് ഓക്സ്ഫഡ് സർവ്വകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി. ന്യൂറോ സയൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ച രാമചന്ദ്രൻ ഫാന്റം ലിംബുകൾ അഥവാ മായാ അംഗങ്ങൾ എന്നിവയെക്കുറിച്ച് പഠനം നടത്തി. രാമചന്ദ്രന്റെ ശ്രദ്ധേയമായ നേട്ടങ്ങൾ ഇവയെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് . പ്രധാന കൃതികൾ
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia