വിഴിഞ്ഞം ഗുഹാക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തുള്ള പാറ തുരന്ന് നിർമിച്ച ഒരു അറ മാത്രമുള്ള ക്ഷേത്രമാണ് വിഴിഞ്ഞം ഗുഹാക്ഷേത്രം. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ചെറിയ ഗുഹാക്ഷേത്രമാണിത്. [1] ഇതിനുള്ളിൽ വീണാധാര ദക്ഷിണാമൂർത്തിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പുറത്തെ ഭിത്തിയിൽ ഒരുവശത്ത് ശിവന്റെയും പാർവ്വതിയുടെയും ശിൽപ്പങ്ങളുണ്ട്. മറുവശത്ത് ശിവന്റെ കിരാത രൂപമാണ് കൊത്തിയിരിക്കുന്നത്.[2] നാല് കൈകളുമായി അമ്പും വില്ലുമേന്തി നിൽക്കുന്ന ത്രിപുരാന്തകമൂർത്തി അപസ്മാരമൂർത്തിയെ ചവിട്ടിപ്പിടിച്ചുനിൽക്കുന്ന തരത്തിലാണ് കൊത്തിവച്ചിട്ടുള്ളത്. നഗരഹൃദയത്തിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ ദൂരെയാണിത്. വർഷങ്ങളോളം ഈ ക്ഷേത്രം ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. എട്ടാം നൂറ്റാണ്ടിൽ ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. 1965-ൽ കേന്ദ്രസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ഈ ഗുഹാക്ഷേത്രം ഇപ്പോൾ കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്. അവലംബം
പുറം കണ്ണികൾVizhinjam Cave Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia