വിഴിഞ്ഞം ഭഗവതി ക്ഷേത്രം
മുഖ്യ പ്രതിഷ്ഠ സപ്തമാതാക്കളിലെ വൈഷ്ണവി ദേവിയാണ്. വടക്ക് ദർശനമായി കുടികൊള്ളുന്നു. മഹാവിഷ്ണുവിന്റെ ശക്തിയും മഹാലക്ഷ്മി സ്വരൂപിണിയുമാണ് ഈ ഭഗവതി. ആരാധിച്ചാൽ സർവ ഐശ്വര്യമാണ് ഫലം എന്നാണ് വിശ്വാസം. പ്രസിദ്ധമായ ജമ്മു കശ്മീർ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ഈ ഭഗവതിയാണ്. ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി പഞ്ചമി, കൗമാരി, ചാമുണ്ഡി എന്നി ഏഴ് ദേവിമാരാണ് സപ്തമാതാക്കൾ എന്നറിയപ്പെടുന്നത്. സർവേശ്വരിയായ ആദിപരാശക്തിയുടെ ഏഴ് ഭാവങ്ങൾ ആണിവ എന്നാണ് വിശ്വാസം. തുല്യ പ്രാധാന്യത്തോടെ പരമശിവൻ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പടിഞ്ഞാറു അഭിമുഖമായി ഗണപതി, വീരഭദ്രൻ എന്നിവരാണ് ഉപദേവ പ്രതിഷ്ഠകൾ.[1] തിരുപ്പൂരിലെയും കാളിയപട്ടിയിലെയും പുതുക്കോട്ടയിലെയും സമകാലിക ചോള ആരാധനാലയങ്ങൾക്കു സമാനമാണ് ഈ ക്ഷേത്രം. ദക്ഷിണേന്ത്യയിലെ ചതുരാകൃതിയിലുള്ള മറ്റ് ആരാധനാലയങ്ങളുടേതിന് സാമ്യമുണ്ട്. ഈ ക്ഷേത്രം സപ്ത മാതാക്കൾക്ക് സമർപ്പിച്ചിരിക്കുന്നതായിട്ടാണ് സങ്കൽപം. മുഖ്യ പ്രതിഷ്ഠ ഭഗവതി ആണെങ്കിലും ശിവനും തുല്യ പ്രാധാന്യം ആണിവിടെ. ഭഗവതി വടക്കോട്ടും ശിവൻ പടിഞ്ഞാറോട്ടും ദർശനം ആയിട്ടാണ് പ്രതിഷ്ഠ ചെയ്തിരിക്കുന്നത്. കൂപക്കര മഠത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ക്ഷേത്രം. സംരക്ഷിത സ്മാരകം1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ടിന്റെയും അതിന്റെ ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് പരിപാലിച്ചു വരുന്ന സ്ഥാപനമാണിത്.[2][3] അവലംബം
|
Portal di Ensiklopedia Dunia