വിവരസാങ്കേതികവിദ്യാ നിയമം 2000
വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം സുരക്ഷിതവും ഭദ്രവുമാക്കാനും നിയന്ത്രിക്കുവാനും വേണ്ടി ഇന്ത്യൻ പാർലമെന്റ് 2000 ൽ നടപ്പാക്കിയ നിയമമാണ് വിവര സാങ്കേതികവിദ്യാ നിയമം 2000. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമയ ശിക്ഷയാണ് ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 2000 ഒക്ടോബർ 17 നാണ് ഐ.ടി ആക്ട് 2000 എന്ന പേരിൽ സൈബർ നിയമമുണ്ടാകുന്നത്. 2009 ഒക്ടോബർ 27 ന് ഇത് ഭേദഗതി ചെയ്തു. ഭരണ പ്രക്രിയയിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഡിജിറ്റൽ രേഖകളുടെ ആധികാരികത ഉറപ്പാക്കാനുള്ള ഇ-ഒപ്പുകൾ തന്ത്ര പ്രധാന വിവരവ്യൂഹങ്ങളെ സംരക്ഷിത സിസ്റ്റങ്ങളാക്കൽ തുടങ്ങി സൈബർകുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ നടപടികൾ വരെ ഈ നിയമത്തിൽ പരാമർശിക്കുന്നുണ്ട്. ചരിത്രം1997 ജനുവരി 30 ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഇലക്ട്രോണിക് വാണിജ്യത്തിനായുള്ള പ്രത്യേക നിയമം അംഗീകരിച്ചു. യുണൈറ്റഡ് നാഷൻസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽട്രേഡ് ലാ എന്നറിയപ്പെടുന്ന ഈ നിയമത്തിന്റെ മാതൃകയിൽ അംഗ രാജ്യങ്ങൾ നിയമങ്ങളാവിഷ്കരിക്കണമെന്നു കൗൺസിൽ ശുപാർശ ചെയ്തു. ഇതു വഴി അന്താരാഷ്ട്ര നീതി ന്യായ വ്യവസ്ഥയ്ക്കും വ്യവഹാരങ്ങൾക്കും ഏകരൂപം നൽകാനാകുമെന്ന നിഗമനത്തിലാണിത്. യു.എൻ നിയമങ്ങളുടെ ചുവടു പിടിച്ച് ഇന്ത്യ അംഗീകരിച്ച സൈബർ നിയമങ്ങളാണ് ഐ.ടി.ആക്ട്-2000 അഥവാ വിവരസാങ്കേതികവിദ്യാ നിയമം 2000 എന്നറിയപ്പെടുന്നത്.[1]2000ത്തിൽ നിലവിൽവന്ന ഐടി നിയമം ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളിലും അധികം സംവാദത്തിനും, വിലയിരുത്തലിനും വിധേയമാകാതെ ഐകകണ്ഠ്യേനയാണ് പാസാക്കിയത്.[2] സൈബർ കുറ്റകൃത്യങ്ങൾകമ്പ്യൂട്ടർ ഉപയോഗിച്ച് തയ്യാറാക്കുന്ന വ്യാജരേഖൾ മുതൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ എന്നിവവഴി പ്രചരിക്കുന്ന ദേശവിരുദ്ധസന്ദേശങ്ങൾ വരെ സൈബർ കുറ്റകൃത്യങ്ങളാണ്. വിവര സാങ്കേതിക നിയമം(ഭേദഗതി) 200820066 Aഐടി നിയമത്തിലെ 66 (എ) വകുപ്പനുസരിച്ച് സെൽഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങൾവഴി, കുറ്റകരമായതോ സ്പർധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ, തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ, പരിക്കോ, വിദ്വേഷമോ, അനിഷ്ടമോ, അപകടമോ, മോശക്കാരനാക്കലോ, അസൗകര്യം ഉണ്ടാക്കലോ, ചെയ്യാൻ ഉദ്ദേശിച്ചുള്ള വിവരങ്ങൾ, തെറ്റിദ്ധാരണാജനകമായ ഇലക്ട്രോണിക് സന്ദേശങ്ങൾ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കൽ എന്നിവയെല്ലാം മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നു. ഈ സെക്ഷൻ സുപ്രീം കോടതി നിർത്തി വെച്ചു 67 വകുപ്പ്67-ാം വകുപ്പുപ്രകാരം ദോഷൈകദൃക്കുകൾ പടച്ചുണ്ടാക്കുന്ന തരംതാണ വാർത്തയോ, ചിത്രമോ, ശബ്ദങ്ങളോ ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും, മറ്റൊരാൾക്കു കൈമാറുന്നതും മൂന്നുവർഷംവരെ തടവും, അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ കുറ്റം ആവർത്തിക്കുന്നവർക്ക് അഞ്ചുവർഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. വിമർശനങ്ങൾ
അവലംബം
അധിക വായനയ്ക്ക്പുറം കണ്ണികൾ
|
Portal di Ensiklopedia Dunia