വിഷ്വൽ ബേസിക്
വളരെ വേഗത്തിലും എളുപ്പത്തിലും അപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സാധിക്കുന്ന ഒരു ഉപകരണക്കൂട്ടമാണ് വിഷ്വൽ ബേസിക്.മൈക്രോസോഫ്റ്റ് ഇതിനുള്ള പിന്തുണ (Support) പിൻവലിച്ചെങ്കിലും[അവലംബം ആവശ്യമാണ്] ഇപ്പോഴും ഇത് വളരെ പ്രചാരത്തിൽ ഇരിക്കുന്നു. മറ്റേതൊരു ആധുനിക പ്രോഗ്രമിങ് ഭാഷകളിൽ നിർമ്മിക്കുന്ന ആപ്ലിക്കേഷനുകളേയും പോലെ തന്നെ ഭംഗി ഉള്ളതും ഉപയുക്തത ഉള്ളതുമായ ആപ്ലിക്കേഷനുകൾ ഉണ്ടാക്കാൻ വിഷ്വൽ ബേസിക് ഉപയോഗിച്ച സാധിക്കുന്നതാണ്. വിഷ്വൽ ബേസിക് ഒരു ഈവന്റ് ഡ്രിവൺ പ്രോഗ്രാമിങ് ഉപകരണമാണ്. ഈവന്റ് ഡ്രിവൺ പ്രോഗ്രാമിങ്ങിൽ ഓരോ ഈവന്റുകളുടെയും അടിസ്ഥാനത്തിലാണ് എഴുതപ്പെട്ട കോഡ് പ്രതികരിക്കുന്നത്. ഉപഭോക്താവിന്റെ പ്രവർത്തികളിലൂടെയാണ് ഈവന്റുകൾ സൃഷ്ടിക്കപ്പെടുന്നത് (ഉദാഹരണം:മൗസ് ക്ലിക്ക്, കീ പ്രെസ്...) . വിഷ്വൽ ബേസിക് ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് എൻവയോണ്മെന്റ് (VBIDE)വിഷ്വൽ ബേസിക്കിന്റെ പ്രവർത്തന പരിതഃസ്ഥിതിയാണ് വി.ബി.ഐ.ഡി.ഇ. അതിന് 3 അവസ്ഥകളാണ് ഉള്ളത്;
വി.ബി.ഐ.ഡി.ഇ യുടെ ഘടകങ്ങൾ
പദപ്രയോഗങ്ങൾകണ്ട്രോളുകൾ (ഒബ്ജക്ടുകൾ)കണ്ട്രോളുകൾ അഥവാ ഒബ്ജക്ടുകൾ ഉപയോഗിച്ചാണ് വിഷ്വൽ ബേസിക് പ്രോഗ്രാമുകൾ ഡിസൈൻ ചെയ്യുന്നത്. പ്രധാനപ്പെട്ട വിഷ്വൽ ബേസിക് കണ്ട്രോളുകൾ താഴെപ്പറയുന്നവയാണ്;
ഓരോ കണ്ട്രോളുകൾക്കും വിവിധ പ്രോപ്പർട്ടികളും, മെത്തേഡുകളും, ഈവന്റുകളുമുണ്ട്. ഫോംവിഷ്വൽ ബേസിക് പ്രോഗ്രാമുകളുടെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളാണ് ഫോമുകൾ. ഫോമുകളും ഒരു കണ്ട്രോളായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. പ്രോഗ്രാമുകൾ ഡിസൈൻ ചെയ്യുന്നത് ഫോമുകളിലാണ്. ഡിസൈനിംഗ് സമയത്ത് മറ്റെല്ലാ കണ്ട്രോളുകളും വയ്ക്കപ്പെടുന്നത് ഫോമുകളിലാണ്. പ്രോജക്റ്റ്വിഷ്വൽ ബേസിക്കിലെ ഒന്നോ അതിലധികമോ ഫോമുകളുടെ ഒരു ശേഖരമാണ് പ്രോജക്റ്റ്. പ്രോജക്റ്റ് ഫയൽ(.vbp), ഫോമുകൾ(.frm), കണ്ട്രോളുകൾ(.frx), സ്റ്റാൻഡേർഡ് മൊഡ്യൂളുകൾ(.bas), ക്ലാസ് മൊഡ്യൂളുകൾ(.cls) എന്നിവയുടെ ഒരു ശേഖരമാണ് ഒരു പ്രോജക്റ്റ് എന്ന് പറയാം.
|
Portal di Ensiklopedia Dunia