വിഷൻ ഓഫ് സെയിന്റ് ജെറോം
1526–1527 നും ഇടയിൽ മാനേറിസ്റ്റ് ആർട്ടിസ്റ്റ് പാർമിജിയാനിനോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ദി വിഷൻ ഓഫ് സെന്റ് ജെറോം. ഈ ചിത്രം ഇപ്പോൾ യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിലെ നാഷണൽ ഗാലറിയിലാണ് സംരക്ഷിച്ചിരിക്കുന്നത്.[1] ചരിത്രം1526 ജനുവരി 3 ന് റോമിൽ ലോറോയിലെ സാൻ സാൽവത്തോർ പള്ളിയിലെ കുടുംബ ചാപ്പൽ അലങ്കരിക്കാൻവേണ്ടി അന്റോണിയോ കാസിയാലുപിയുടെ ഭാര്യ മരിയ ബുഫാലിനി ഈ ചിത്രം പാർമിജിയാനിനോയെ വരയ്ക്കാനായി നിയോഗിച്ചു. "ഫ്രാൻസസ്‌കോ മസോള ഡി പാർമ", "പിയട്രോ" എന്ന പേരുള്ള ഒരാൾ ഒരു പക്ഷേ പാർമിജിയാനിനോയുടെ അമ്മാവൻ പിയറോ ഇലറിയോ മസോല എന്നിവരെ കരാറിൽ പരാമർശിച്ചിരിക്കുന്നു. ചിത്രത്തിന്റെ നീളമേറിയ ആകൃതി പ്രത്യേകോദ്ദേശ്യത്തിനായി മാറ്റിവയ്കപ്പെട്ട ട്രിപ്റ്റിച്ചിന്റെ ഭാഗമാണെന്ന് അനുമാനിക്കുന്നു. ട്രിപ്റ്റിച്ചിന്റെ വശങ്ങൾ (ഒരിക്കലും ചായം പൂശിയിട്ടില്ല) ഇമ്മാക്കുലേറ്റ് കൺസെപ്ഷനെയും (ചാപ്പലിനുവേണ്ടി സമർപ്പിച്ച), വിശുദ്ധന്മാരായ ജോവാകിം, അന്ന എന്നീ വിശുദ്ധന്മാരെയും പ്രതിനിധീകരിക്കുന്നു. ![]() അവസാന നവോത്ഥാന കാലഘട്ടത്തിലെ കലാ ജീവചരിത്രകാരൻ ജിയോർജിയോ വസാരി പറയുന്നതനുസരിച്ച്, 1527-ൽ റോമിലെ കലാപകാലത്ത് പാർമിജിയാനിനോ ഈ ചിത്രം ചിത്രീകരിക്കുകയായിരുന്നു. സാമ്രാജ്യത്വ സൈന്യം നഗരം നശിപ്പിച്ചതിനാൽ അദ്ദേഹത്തിന് ചിത്രീകരണം നിർത്തേണ്ടിവന്നു. എങ്കിലും മോചനദ്രവ്യം നൽകി രക്ഷപ്പെടാനും അമ്മാവൻ റോമിൽ താമസിക്കുന്നതിനാൽ സാന്താ മരിയ ഡെല്ലാ പേസിന്റെ ലഘുഭക്ഷണശാലയിൽ ചിത്രം ഒളിച്ചുവയ്‌ക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 1558-ൽ ബുഫാലിനി കുടുംബം സിറ്റെ ഡി കാസ്റ്റെല്ലോയിലെ സാന്റ് അഗോസ്റ്റിനോയിലെ അവരുടെ ചാപ്പലിൽ ചിത്രം മാറ്റാൻ തീരുമാനിച്ചു. അവിടെ നിന്ന് 1790-ൽ ഈ ചിത്രം ഇംഗ്ലീഷ് ചിത്രകാരൻ ജെയിംസ് ഡർനോ ഏറ്റെടുക്കുകയും ഇംഗ്ലണ്ടിൽ 1,500 ഗ്വിനിയയ്ക്ക് മാർക്വസ് ഓഫ് ആൽബെർകോണിന് വിൽക്കുകയും ചെയ്തു. തുടർന്ന് കൈ മാറ്റങ്ങളുടെ ഒരു ശ്രേണിക്ക് ശേഷം 1826-ൽ ഈ ചിത്രം നാഷണൽ ഗാലറിയിലേക്ക് എത്തപ്പെട്ടു. കോൺഡെ മ്യൂസിയം , ബ്രിട്ടീഷ് മ്യൂസിയം, മറ്റ് ഗെറ്റി സെൻ്റർ എന്നിങ്ങനെ വിവിധ മ്യൂസിയങ്ങളിലായി ആകെ ഇരുപതോളം ഡ്രോയിംഗുകൾ കാണപ്പെടുന്നു. ഈ ചിത്രങ്ങൾ ചിത്രത്തിൻ്റെ തയ്യാറെടുപ്പിനായി നിർമ്മിച്ചതായി തോന്നുന്നു. [2]ചക്രവാളത്തിനു സമാന്തരമായ രചന കാണിക്കുന്ന ഗാലേരിയ നസിയോണലെ ഡി പാർമയിലെ ഒരു ഡ്രോയിംഗ് അവസാന പതിപ്പിനോട് ഏറ്റവും കൂടുതൽ സാമ്യമുള്ളതാണ് .[3] അവലംബം
ഉറവിടങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia