മുഖ്യധാരാ പിന്തുണ 2015 ജനുവരി 13-ന് അവസാനിച്ചു.[3] നീട്ടികൊടുത്ത പിന്തുണ 2020 ജനുവരി 14-ന് അവസാനിച്ചു.[3]
വിൻഡോസ് സെർവർ 2008 ആർ2 ഉപയോക്താക്കൾക്ക് ഔദ്യോഗിക പിന്തുണ അവസാനിച്ച ശേഷവും സുരക്ഷാ പാച്ചുകൾ തുടർന്നും ലഭിക്കുന്നതിന് വേണ്ടി പണമടച്ചുള്ള ഇഎസ്യു(ESU) പ്രോഗ്രാമിലൂടെ വിപുലമായ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കും.[4] This program allowed volume license customers to purchase, in yearly installments, security updates for the operating system until January 10, 2023,[5] only for Standard, Enterprise and Datacenter volume licensed editions. The program is included with Microsoft Azure purchases, and offers Azure customers an additional year of support, until January 9, 2024.[6][7][8]
Installing Service Pack 1 is required for users to receive updates and support after April 9, 2013.[9][10]
വിൻഡോസ് സെർവർ 2008 ആർ2, "വിൻഡോസ് സെർവർ 7" എന്ന രഹസ്യനാമത്തോടുകൂടിയ, മൈക്രോസോഫ്റ്റ് നിർമ്മിച്ച വിൻഡോസ്സെർവർഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അഞ്ചാമത്തെ പതിപ്പാണ്, ഇത് വിൻഡോസ് എൻടി ഓപ്പറേറ്റിംഗ് സിസ്റ്റം കുടുംബത്തിന്റെ ഭാഗമായി പുറത്തിറങ്ങി. ഇത് 2009 ജൂലൈ 22-ന് നിർമ്മാണത്തിനായി പുറത്തിറങ്ങി,[11]വിൻഡോസ് 7 പൂർത്തിയായതിന് തൊട്ടുപിന്നാലെ 2009 ഒക്ടോബർ 22-ന് ഇത് പബ്ലിക്കായി ലഭിച്ചുതുടങ്ങി.[12]വിൻഡോസ് സെർവർ 2008-ന്റെ പിൻഗാമിയാണിത്, ഇത് മുൻ വർഷം പുറത്തിറക്കിയ വിൻഡോസ് വിസ്റ്റ കോഡ്‌ബേസിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളതാണ്, ഇതേ തുടർന്ന് വന്നിട്ടുള്ള വിൻഡോസ് 8 അടിസ്ഥാനമാക്കിയുള്ള വിൻഡോസ് സെർവർ 2012 വിൻഡോസ് സെർവർ 2008 ആർ2-ന്റെ പിൻഗാമിയാണ്.
വിൻഡോസ് സെർവർ 2008 ആർ2 മെച്ചപ്പെടുത്തലുകളിൽ ആക്റ്റീവ് ഡയറക്‌ടറിക്കുള്ള പുതിയ ഫങ്ഷണാലിറ്റി, പുതിയ വിർച്ച്വലൈസേഷൻ, മാനേജ്‌മെന്റ് ഫീച്ചറുകൾ, ഇന്റർനെറ്റ് ഇൻഫർമേഷൻ സർവീസസ് വെബ് സെർവറിന്റെ 7.5 പതിപ്പ്, 256[13]വരെയുള്ള ലോജിക്കൽ പ്രോസസ്സറുകൾക്കുള്ള പിന്തുണ എന്നിവ ഉൾപ്പെടുന്നു. ക്ലയന്റ്-ഓറിയന്റഡ് വിൻഡോസ് 7-ൽ ഉപയോഗിച്ച അതേ കേർണലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, 32-ബിറ്റ് പ്രൊസസറുകൾക്കുള്ള പിന്തുണ നിർത്തലാക്കിയതിന് ശേഷം മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ആദ്യത്തെ സെർവർ ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്, ഈ നീക്കം 2021-ൽ ഉപഭോക്തൃ-അധിഷ്‌ഠിത വിൻഡോസ് 11-ന്റെ പിന്തുടർച്ചയാണ്.
വിൻഡോസ് സെർവർ 2008 ആർ2 എന്നത് വിൻഡോസ് സെർവറിന്റെ അവസാന പതിപ്പാണ്, അതിൽ എന്റർപ്രൈസ്, വെബ് സെർവർ പതിപ്പുകൾ ഉൾപ്പെടുന്നു, മൈക്രോസോഫ്റ്റിൽ നിന്ന് ഒരു സർവീസ് പായ്ക്ക് ലഭിച്ച അവസാനത്തെ പതിപ്പും പിഎഇ(PAE), എസ്എസ്ഇ2(SSE2), എൻഎക്സ്(NX) എന്നിവയില്ലാത്ത ഐഎ-64(IA-64)-നെയും പ്രോസസറുകളേയും പിന്തുണയ്ക്കുന്നതുമായ അവസാന പതിപ്പുമാണ്(2018 അപ്‌ഡേറ്റ് ആണെങ്കിൽ പോലും നോൺ-എസ്എസ്ഇ2 പ്രോസസ്സറുകൾക്കുള്ള പിന്തുണ നൽകുന്നത് നിർത്തി). അതിന്റെ പിൻഗാമിയായ വിൻഡോസ് സെർവർ 2012-നെ പിന്തുണയ്‌ക്കുന്ന ഏതൊരു ആർക്കിടെക്ചറിലും പിഎഇ, എസ്എസ്ഇ2, എൻഎക്സ് എന്നിവയുള്ള ഒരു പ്രോസസ്സർ ആവശ്യമാണ്.
വിൻഡോസ് സെർവർ 2008 ആർ2-ന്റെ ഏഴ് പതിപ്പുകൾ പുറത്തിറങ്ങി: ഫൗണ്ടേഷൻ, സ്റ്റാൻഡേർഡ്, എന്റർപ്രൈസ്, ഡാറ്റാസെന്റർ, വെബ്, എച്ച്പിസി സെർവർ, ഇറ്റാനിയം, അതുപോലെ തന്നെ വിൻഡോസ് സ്റ്റോറേജ് സെർവർ 2008 ആർ2. വിൻഡോസ് ഹോം സെർവർ 2011 എന്ന പേരിൽ ഒരു ഹോം സെർവർ വേരിയന്റും പുറത്തിറങ്ങി.
ചരിത്രം
2008-ലെ പ്രൊഫഷണൽ ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ വിൻഡോസ് എൻടി കേർണലിനെ അടിസ്ഥാനമാക്കി വിൻഡോസ് 7-ന്റെ സെർവർ വേരിയന്റായി മൈക്രോസോഫ്റ്റ് വിൻഡോസ് സെർവർ 2008 ആർ2 അവതരിപ്പിച്ചു.
2009 ജനുവരി 7-ന്, വിൻഡോസ് സെർവർ 2008 ആർ2-വിന്റെ ഒരു ബീറ്റ റിലീസ് മൈക്രോസോഫ്റ്റിന്റെ ടെക്നെറ്റ്(TechNet), എംഎസ്ഡിഎൻ(MSDN) പ്രോഗ്രാമുകളുടെ വരിക്കാർക്കും വിൻഡോസ് 7-നുള്ള മൈക്രോസോഫ്റ്റ് കണക്ടട് പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്കും ലഭ്യമാക്കി. രണ്ട് ദിവസത്തിന് ശേഷം, ബീറ്റ പുറത്തിറക്കി. രണ്ടു ദിവസം കഴിഞ്ഞ്, മൈക്രോസോഫ്റ്റ് ഡൗൺലോഡ് സെന്റർ വഴിയാണ് ബീറ്റ പതിപ്പ് പൊതുജനങ്ങൾക്കായി റിലീസ് ചെയ്തത്.[14]
2009 ഏപ്രിൽ 30-ന്, ടെക്നെറ്റ്, എംഎസ്ഡിഎൻ എന്നിവയുടെ വരിക്കാർക്ക് റിലീസ് കാൻഡിഡേറ്റ് ലഭ്യമാക്കി.[15]2009 മെയ് 5-ന്, മൈക്രോസോഫ്റ്റ് ഡൗൺലോഡ് സെന്റർ വഴി റിലീസ് കാൻഡിഡേറ്റ് പൊതുജനങ്ങൾക്ക് ലഭ്യമാക്കി.[16]