വിൻഡ് ഗോഡ് ആന്റ് തണ്ടർ ഗോഡ് (കോറിൻ)
റിൻപ ആർട്ടിസ്റ്റ് ഓഗറ്റ കൊറിൻ ചിത്രീകരിച്ച രണ്ട് മടക്കുകളുള്ള ബൈബു (മടക്കാവുന്ന സ്‌ക്രീനുകൾ) എന്നറിയപ്പെടുന്ന മടക്കാവുന്ന ഒരു പാനൽ ചിത്രമാണ് വിൻഡ് ഗോഡ് ആന്റ് തണ്ടർ ഗോഡ്. (紙 本金 地 著色 風神 雷神 図) തവാരായ സൊതാറ്റ്സുവിന്റെ സമാനമായ രചനയുടെ തനിപ്പകർപ്പിൽ ഷിന്റോ മതത്തിലും ജാപ്പനീസ് പുരാണങ്ങളിലും മിന്നൽ, ഇടി, കൊടുങ്കാറ്റ് എന്നിവയുടെ ദേവനായ റായ്ജിൻ, കാറ്റിന്റെ ദേവനായ ഫുജിൻ എന്നിവരെ ചിത്രീകരിച്ചിരിക്കുന്നു. ജപ്പാനിലെ ഒരു പ്രധാന ചിത്രകാരനും, ലാക്വർ, ഡിസൈനറും, റിൻപ സ്കൂളിലെ ഒരു പ്രധാന അംഗവും ആയ ഒഗാറ്റ കോറിൻ (1658–1716) ബൈബു സ്‌ക്രീനുകൾക്ക് പ്രത്യേകിച്ചും പ്രസിദ്ധനാണ്. സഹോദരൻ ഒഗറ്റ കെൻസാൻ നിർമ്മിച്ച സെറാമിക്സ്, ലാക്വെയർ എന്നിവയിലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്ഥാപക റിൻപ മാസ്റ്റർ, കോറ്റ്‌സു, സതാറ്റ്സു എന്നിവരുടെ ശൈലി ഏകീകരിക്കുന്നു.[1] അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന് (അദ്ദേഹത്തിന്റെ ഐറിസസ്, റെഡ് ആൻഡ് വൈറ്റ് പ്ലം ബ്ലോസംസ് സ്ക്രീനുകൾ പോലെ പ്രസിദ്ധമല്ലെങ്കിലും), വിൻഡ് ഗോഡ് ആന്റ് തണ്ടർ ഗോഡ് എന്ന ചിത്രത്തിൽ രണ്ട് മടക്കുകളുള്ള ബൈബു എന്നറിയപ്പെടുന്ന മടക്കാവുന്ന സ്ക്രീനുകൾ കാണപ്പെടുന്നു. സ്വർണ്ണ-ഫോയിൽ പേപ്പറിൽ മഷിയും നിറവും ഉപയോഗിച്ചു വരച്ചിരിക്കുന്നു. 421.6 മുതൽ 464.8 സെന്റിമീറ്റർ വരെ (166.0 × 183.0 ഇഞ്ച്) വലിപ്പം ഇതിന് കാണപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിന്നാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.[2] മിക്കവാറും ഉദ്ദേശം1700 ആയിരിക്കാം, കാരണം ഇത് കോറിൻറെ പിൽക്കാല ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നില്ല. 1716-ൽ അദ്ദേഹം മരിച്ചു. ഈ ചിത്രം കോറിന്റേതല്ലെന്ന് ആരും തർക്കമുന്നയിച്ചിട്ടില്ല. ജപ്പാനിലെ ഒരു പ്രധാന സാംസ്കാരിക സ്വത്താണിത്.[2] ഈ ചിത്രം കുറച്ചുകാലം സകായ് ഹോഇത്സുവിന്റെ ഉടമസ്ഥതയിലായിരുന്നു. വാസ്തവത്തിൽ അദ്ദേഹം തന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായ ഫ്ളവറിംഗ് പ്ലാന്റ് ഓഫ് സമ്മർ ആന്റ് ഓട്ടം എന്ന ചിത്രം ഈ സ്ക്രീനുകളുടെ പിൻഭാഗത്ത് ആണ് വരച്ചിരിക്കുന്നത്. രണ്ട് വശങ്ങളുള്ള ബൈബു സ്‌ക്രീനുകൾ റിൻപ പാരമ്പര്യത്തിന്റെ പ്രതീകമായി മാറി. പക്ഷേ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി സ്‌ക്രീനുകളുടെ ഇരുവശങ്ങളും തമ്മിൽ വേർതിരിക്കപ്പെട്ടു.[3] കോറിന്റെ റായ്ജിൻ ചിത്രത്തിന്റെ പുറകുവശത്ത്, ഹോഇത്സു ചിത്രീകരിച്ചത് വിവരിച്ചിരിക്കുന്നത് "പെട്ടെന്നുള്ള മഴയും പുഴയുടെ നിറഞ്ഞ പ്രവാഹവും കൊണ്ട് പുനരുജ്ജീവിപ്പിച്ച വേനൽക്കാല സസ്യങ്ങൾ" എന്നും കൊറീന്റെ ഫൂജിന്റെ പുറകുവശത്ത് "ശരത്കാല സസ്യങ്ങൾ ഒരു വശത്തേക്ക് ചാഞ്ഞു കിടക്കുകയും ഐവിയുടെ ചുവന്ന ഇലകൾ ശക്തമായ കാറ്റിൽ പറക്കുകയും ചെയ്യുന്നു" എന്നു വിശേഷിപ്പിക്കുകയും ചെയ്തു. [3] പതിനേഴാം നൂറ്റാണ്ടിൽ തവാരായ സതാറ്റ്സു ചിത്രീകരിച്ച ഒരു യഥാർത്ഥ പകർപ്പിന്റെ തനി പകർപ്പാണ് കോറിൻ ചിത്രം. പത്തൊൻപതാം നൂറ്റാണ്ടിൽ ഹൈറ്റ്സു ഒരു പതിപ്പ് ചിത്രീകരിച്ചു. ഈ രചനയുടെ മൂന്ന് പതിപ്പുകളും 2015-ൽ എഴുപത്തിയഞ്ച് വർഷത്തിനിടെ ആദ്യമായി ക്യോട്ടോ നാഷണൽ മ്യൂസിയം എക്സിബിഷനിൽ "റിൻപ: ദ ഈസ്തെറ്റിക്സ് ഓഫ് ക്യാപിറ്റൽ" എന്ന പേരിൽ പ്രദർശിപ്പിച്ചു. [4]ഹിറ്റ്സുവിന്റെ വിദ്യാർത്ഥിയായ റിൻപ ആർട്ടിസ്റ്റ് സുസുക്കി കിറ്റ്‌സു പിന്നീട് ഈ ചിത്രത്തിന്റെ ഒരു പതിപ്പ് സൃഷ്ടിച്ചു. [5] ടോക്കിയോ നാഷണൽ മ്യൂസിയത്തിന്റെ ശേഖരണത്തിന്റെ ഭാഗമാണ് ഇപ്പോൾ ഈ സ്‌ക്രീനുകൾ. അവ ഇടയ്ക്കിടെ പ്രദർശിപ്പിക്കുന്നു. ഹോങ്കന്റെ (ജാപ്പനീസ് ഗാലറി) റൂം 7 ൽ 2017 മെയ് 30 മുതൽ ജൂലൈ 2 വരെ അവസാനമായി അവ പ്രദർശിപ്പിച്ചിരുന്നു. [6] മുമ്പ് അവ ടോക്കിയോ നാഷണൽ മ്യൂസിയത്തിൽ 2008 [7], 2012 [8], 2013 [9], 2014[10]. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia