വിർജീനിയ ബ്രൂസ്
വിർജീനിയ ബ്രൂസ് (ജനനം: ഹെലൻ വിർജീനിയ ബ്രിഗ്സ്;[2] സെപ്റ്റംബർ 29, 1910 - ഫെബ്രുവരി 24, 1982) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമായിരുന്നു. ജീവിതരേഖമിനസോട്ടയിലെ മിനിയാപൊളിസിലാണ് ബ്രൂസ് ജനിച്ചത്. ഒരു ശിശുവായിരിക്കുമ്പോൾ അവൾ മാതാപിതാക്കളായ എറിൽ, മാർഗരറ്റ് ബ്രിഗ്സ് എന്നിവരോടൊപ്പം നോർത്ത് ഡക്കോട്ടയിലെ ഫാർഗോയിലേക്ക് താമസം മാറി. 421 14-ആം സ്ട്രീറ്റ് സൗത്തിൽ ബ്രിഗ്സ് കുടുംബം താമസിച്ചിരുന്നതായി ഫാർഗോ നഗര ഡയറക്ടറിയിലെ രേഖകൾ പറയുന്നു. 1928-ൽ വിർജീനിയ ഫാർഗോ സെൻട്രൽ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം[3][4] ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ ചേരാൻ ഉദ്ദേശിച്ച് കുടുംബത്തോടൊപ്പം ലോസ് ഏഞ്ചൽസിലേക്ക് താമസം മാറ്റുകയും ചലച്ചിത്ര സംബന്ധമായ ജോലി തേടി അയക്കപ്പെടുകയും ചെയ്തു. കരിയർവിർജീനിയ ബ്രൂസിന്റെ ആദ്യ ചലച്ചിത്ര വേഷം പാരാമൗണ്ട് പിക്ചേർസിൻറെ ഒരു എക്ട്രാ നടിയായി 1929-ൽ വൈ ബ്രിംഗ് ദാറ്റ് അപ്? എന്നചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതായിരുന്നു. അതിനുശേഷം 1930-ൽ, സീഗ്ഫെൽഡ് തിയേറ്ററിലെ മ്യൂസിക്കൽ സ്മൈൽസിൽ അവർ ബ്രോഡ്‌വേയിൽ പ്രത്യക്ഷപ്പെടുകയും തുടർന്ന് 1931-ൽ ബ്രോഡ്‌വേ നിർമ്മാണമായി അമേരിക്കാസ് സ്വീറ്റ്ഹാർട്ട് എന്ന മ്യൂസിക്കലിൽ അഭിനയിക്കുകയും ചെയ്തു.[5] 1932-ൽ ഹോളിവുഡിലേക്ക് മടങ്ങിയെത്തിയ ബ്രൂസ്, അവിടെ ആഗസ്റ്റ് ആദ്യം മെട്രോ-ഗോൾഡ്വിൻ-മേയറുടെ വാൾട്ടർ ഹസ്റ്റൺ അഭിനയിച്ച കോംഗോ എന്ന സിനിമയിലെ അഭിനേതാവായി. ആ പ്രോജക്റ്റിന്റെ നിർമ്മാണ വേളയിൽ, ഓഗസ്റ്റ് 10-ന്, അടുത്തിടെ ഡൗൺസ്റ്റയേർസ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ജോൺ ഗിൽബെർട്ടിനെ (അവളുടെ ആദ്യത്തെ, അയാളുടെ നാലാമത്തെ) വിവാഹം കഴിച്ചു.[6][7] അവലംബം
|
Portal di Ensiklopedia Dunia