വീഡിയോ-ഒക്കുലോഗ്രഫി![]() ചെറിയ ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്ന ഹെഡ്-മൗണ്ട്ഡ് മാസ്ക് ഉപയോഗിച്ച് ഇരു കണ്ണുകളുടെയും ചലനങ്ങളുടെ (ഐ ട്രാക്കിംഗ്) തിരശ്ചീന, ലംബ, ടോർഷണൽ പൊസിഷൻ ഘടകങ്ങൾ അളക്കുന്നതിനുള്ള ഒരു നോൺ ഇൻവേസീവ് വീഡിയോ അധിഷ്ഠിത രീതിയാണ് വീഡിയോ-ഒക്കുലോഗ്രാഫി (വിഒജി). മെഡിക്കൽ ആവശ്യങ്ങൾക്കായി വിഒജി സാധാരണയായി ഉപയോഗിക്കുന്നു. സാങ്കേതികവിദ്യതിരശ്ചീനവും ലംബവുമായ ഘടകങ്ങളുടെ അളവ് നന്നായി അ ഇക്കുന്ന സാങ്കേതികവിദ്യയായ ഇത് പ്യൂപ്പിൾ ട്രാക്കിംഗ് കൂടാതെ / അല്ലെങ്കിൽ കോർണിയൽ റിഫ്ലെക്ഷൻ ട്രാക്കിംഗ് ഉപയോഗിക്കുന്നു. ഇത് വ്യാപകമായി പ്രയോഗത്തിലുണ്ട്, ഉദാഹരണത്തിന് വായനയിലെ കണ്ണ് ചലനങ്ങൾ ട്രാക്കുചെയ്യുന്നതിന്. ഇതിനു വിപരീതമായി, ടോർഷണൽ ഘടകത്തിന്റെ (സൈക്ലോറോട്ടേഷൻ) അളവ് എടുക്കുന്നത് സാധാരണയായി കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യമായി കണക്കാക്കപ്പെടുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമീപനങ്ങളിൽ പോളാർ ക്രോസ് കോറിലേഷൻ രീതികളും ഐറിസ് പാറ്റേൺ പൊരുത്തപ്പെടുത്തൽ / ട്രാക്കിംഗ് എന്നിവയും ഉൾപ്പെടുന്നു.[1] [2] മൃഗ പഠനങ്ങളിൽ, കണ്ണിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്ലൂറസെന്റ് മാർക്കർ അറേകളുമായി സംയോജിച്ച് വിഒജി ഉപയോഗിച്ചു, അത്തരമൊരു ശ്രേണി മനുഷ്യർക്കായി ഒരു സ്ക്ലെറൽ ലെൻസിൽ ഉൾപ്പെടുത്താമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. [3] ഉപയോഗംവിഷ്വൽ ഡെവലപ്മെൻറ്, കോഗ്നിറ്റീവ് സയൻസ് എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണ മേഖലകളിലും അതുപോലെ തന്നെ കണ്ണുകളുടെയും വിഷ്വൽ സിസ്റ്റത്തിന്റെയും പാത്തോളജികളിലും വിഒജി ടെക്നിക്കുകൾ ഉപയോഗിച്ചുവരുന്നു. ഉദാഹരണത്തിന്, സ്വതന്ത്രമായി ചലിക്കുന്ന എലികളിലെ നേത്രചലനങ്ങൾ വിശകലനം ചെയ്യുന്നതിന് മിനിയറൈസ്ഡ് ഒക്കുലാർ-വീഡിയോഗ്രാഫി സംവിധാനങ്ങൾ ഉപയോഗിക്കുന്നു. [4] ഒക്യുലാർ മോട്ടിലിറ്റി, ബൈനോക്കുലർ വിഷൻ, വെർജൻസ്, സൈക്ലോവർജെൻസ്, സ്റ്റീരിയോസ്കോപ്പി, നിസ്റ്റാഗ്മസ്, കോങ്കണ്ണ് തുടങ്ങിയ കണ്ണ് പൊസിഷനിംഗുമായി ബന്ധപ്പെട്ട തകരാറുകൾ എന്നിവയുടെ അളവ് വിലയിരുത്തുന്നതിനായുള്ള നേത്ര പരിശോധന]]യിൽ വിഒജി ഉപയോഗിക്കാം. വെസ്റ്റിബുലാർ രോഗികളിൽ ലീനിയർ, ടോർഷണൽ നേത്രചലനങ്ങൾ വിലയിരുത്തുന്നതിനും [5] [6] നേരത്തേയുള്ള മസ്തിഷ്കാഘാതം തിരിച്ചറിയുന്നതിനും ഇത് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[7] അവലംബം
|
Portal di Ensiklopedia Dunia