|
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
|
കൈയക്ഷരപരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണമാണ് വീഡിയോ സ്‌പെക്ട്രൽ കമ്പാരറ്റർ. കൈയെഴുത്ത്, അക്ഷരങ്ങളുടെ ചരിവ്, വലിപ്പം, എഴുത്തിന്റെ ഒഴുക്ക്, വേഗത, വാക്കുകളുടെയും അക്ഷരങ്ങളുടെയും അകലം, കൂട്ടിച്ചേർക്കൽ, എഴുതാനുപയോഗിച്ച സമ്മർദ്ദം, മഷിയുടെ സ്വഭാവം തുടങ്ങിയ നിരവധി ഘടകങ്ങൾ അതീവസൂക്ഷ്‌മമായി പരിശോധിക്കാൻ ഈ ഉപകരണത്തിനു കഴിയും. അമേരിക്കൻ നിർമ്മിതമാണ്, ഒരുകോടിയിലേറെ രൂപ വിലവരുന്ന ഈ ഉപകരണം.[1]
പ്രവർത്തനം
കമ്പ്യൂട്ടർ, ക്യാമറകൾ, കളർ ചാർജ് ഡിവൈസുകൾ, ഊർജ്ജസ്രോതസ്സുകൾ എന്നിവയടങ്ങിയതാണ് ഈ ഉപകരണം. വിസിബിൾ, ഇൻഫ്രാറെഡ്, ലൂമിനസെൻസ്, അൾട്രാവയലറ്റ്, കോക്‌സിക്കൽ, ട്രാൻസ്‌മിറ്റഡ് തുടങ്ങിയ വിവിധ തരംഗദൈർഘ്യമുള്ള പ്രകാശകിരണങ്ങൾ ഉപയോഗിച്ചാണ് രേഖകളുടെ പരിശോധന നടത്തുന്നത്.
ഉപയോഗം
വ്യാജകരാറുകൾ, ചെക്കുകൾ, ആത്മഹത്യാകുറിപ്പുകൾ, ഉടമ്പടികൾ, പാസ്‌പോർട്ട് തിരുത്തൽ, കള്ളനോട്ട്, വിൽപ്പത്രം, വ്യാജരേഖകൾ തുടങ്ങി നിരവധി കേസുകളിൽ ഫോറൻസിക് ലാബിലെ ഡോക്യുമെന്റ്‌സ് വിഭാഗം ഈ ഉപകരണത്തിൽ കൈയക്ഷര പരിശോധന നടത്താറുണ്ട്.
അവലംബം
- ↑ "ഒറ്റ പരിശോധന മതി, സരിതയുടെ കൈയക്ഷരം യന്ത്രം പറയും". news.keralakaumudi.com. Retrieved 8 ഏപ്രിൽ 2015.