വീനസ് ഒവ് വിലെൻഡോഫ്
![]() ക്രിസ്തുവിനും 30,000 വർഷങ്ങൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടതായി കരുതപ്പെടുന്ന 11.1 സെന്റീമീറ്റർ ഉയരമുള്ള (4.4 ഇഞ്ച്) ഒരു ചെറു പ്രതിമയാണ് വീനസ് ഒവ് വിലെൻഡോഫ് അല്ലെങ്കിൽ വുമൺ ഒവ് വിലെൻഡോഫ് .[1] ഓസ്ട്രിയയിലെ വിലെൻഡോഫ് പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ ഒരു പാലിയോലിത്തിക്ക് സ്ഥലത്ത് ജോസഫ് സോംബാത്തി, ഹ്യൂഗോ ഒബർമെയർ, ജോസഫ് ബേയർ എന്നിവർ നടത്തിയ ഒരു പുരാവസ്തു ഖനനത്തിൽ നിന്നാണ് 1908 ഓഗസ്റ്റ് 7 ന് ഇത് കണ്ടെടുത്തത്.[2][3] ജോഹാൻ വെരാൻ[4] അല്ലെങ്കിൽ ജോസഫ് വെറാം[5] എന്ന ജോലിക്കാരനാണ് ആ പ്രദേശത്തിന്റേതല്ലാത്ത ഒരു ഔഎലൈറ്റ് ചുണ്ണാമ്പുകല്ലിൽ നിന്ന് കൊത്തിയെടുത്തതും ചുവന്ന ഔക്കെ എന്ന പ്രകൃതിദത്ത ചായം പൂശിയതുമായ ഈ പ്രതിമ ആദ്യം കണ്ടെത്തിയത്. ഇപ്പോൾ ഇത് വിയന്നയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. പ്രാചീനചരിത്രകാലത്ത് നിർമ്മിക്കപ്പെട്ടതായി കരുതപ്പെടുന്ന സ്ത്രീരൂപങ്ങളെയാണ് വീനസ് പ്രതിമകൾ എന്ന് കൂട്ടായി വിശേഷിപ്പിക്കാറുള്ളത്. വിലെൻഡോർ എന്ന സ്ഥലത്ത് നിന്ന് ലഭിച്ചതുകൊണ്ടാണ് ഈ പ്രതിമയ്ക്ക് ആ പേരു ലഭിച്ചത്. അവലംബം
|
Portal di Ensiklopedia Dunia