വീനസ് കൺസോലിങ് ലൗവ്
1751-ൽ ഫ്രാൻകോയിസ് ബൗച്ചർ വരച്ച ഒരു ചായാചിത്രമാണ് വീനസ് കൺസോലിങ് ലൗവ്.[1][2][3][4] ഈ ചായാചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത് കാല്പനികമായ ദൃശ്യങ്ങളാണ്. റോമൻ സൗന്ദര്യ ദേവതയായ വീനസിനെ ഈ ചിത്രത്തിൽ ചരിഞ്ഞിരിക്കുന്ന രീതിയിൽ സുന്ദരിയായ ഒരു യുവതിയായി ചിത്രീകരിച്ചിരിക്കുന്നു. ഫ്രാൻകോയിസ് ബൗച്ചറിന്റെ സൗന്ദര്യ സങ്കല്പത്തിലെ ഒരു കഥാപാത്രമായിട്ടാണ് വീനസിനെ ഈ ചായാചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ആഗ്രഹങ്ങളുടെ ദേവനായ കുപിഡ് ജനങ്ങളുടെ നേർക്ക് പ്രേമത്തിലകപ്പെടാൻ വേണ്ടി അയയ്ക്കുന്ന അസ്ത്രങ്ങളുടെ ശക്തിയെ വീനസ് ദേവത ഇല്ലാതാക്കുന്നു.
ദേവതയുടെ പ്രതീകമായി വീനസ് പ്രാവുകളോടൊപ്പം കുളത്തിനരികിൽ ഇരിക്കുന്നു. വെള്ളപ്രാവുകൾ അവരുടെ കാൽചുവട്ടിലുണ്ട്. ഭംഗിയുള്ള മുഖം, തലമുടിയിൽ മുത്തുകൾ പിടിപ്പിച്ചിരിക്കുന്നു. ശരീരത്തിനുചുറ്റുമായി ആഡംബരത്വമുള്ള സിൽക്ക് തുണി ചുറ്റിയിരുന്നത് ഇപ്പോൾ നിലത്തു കിടക്കുന്നു. ഉയർന്ന സാങ്കേതിക കഴിവ് ഉപയോഗിച്ചാണ് ഈ ചായാചിത്രം നിർമ്മിച്ചിരിക്കുന്നത്. റോക്കോകോ കലയുടെ പ്രധാന ആകർഷണം അതിന്റെ വിഷയാസക്തിയും വശീകരണവുമാണ്..[6] ചരിത്രംചെറ്റൌ ഡെ ബെല്ലെവ്യൂയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലെ മാതൃകചിത്രം ഫ്രഞ്ച് രാജാവിന്റെ യജമാനത്തി മദാം ഡി പോമ്പദൂർ ആയിരുന്നു. ഈ ചിത്രം വരയ്ക്കാൻ മദാം ഡി പോമ്പദൂർ സ്വയം മാതൃകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. പ്രഭുക്കന്മാർക്ക് വേണ്ടി ജോലി ചെയ്യുന്നതിന്റെ അന്തസ്സിനായി മാത്രമല്ല അവർ പതിവായി പണം നൽകിയിരുന്നതിനാലും കലാകാരന്മാർ അവർക്കായി പ്രവർത്തിക്കാൻ ഇഷ്ടപ്പെട്ടു. വീനസിൻറെ രൂപത്തിന് മാതൃകയാവാൻ ബൌച്ചറിന്റെ യുവഭാര്യയെപ്പോലും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സ്ത്രീ സൗന്ദര്യത്തിന്റെ മൃദുവും ആകർഷകവുമായ സത്തയാണ്. ഇത് ഫ്രഞ്ച് ചിത്രകാരൻ ബൗച്ചർ വരച്ച വീനസിന്റെ ചിത്രത്തിൽ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു.[7][8] മാഡം ഡി പോംപാഡോർ![]() പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രെഞ്ചു രാജനീതിയേയും, സാമൂഹ്യജീവിതത്തേയും, സംസ്കാരത്തേയും ഗണ്യമായി സ്വാധീനിച്ച വനിതയായിരുന്നു മാഡം ഡി പോംപാഡോർ. "ജീൻ അന്തോണിയെറ്റെ പൊയ്സോൺ" (Jeanne Antoinette Poisson) എന്നായിരുന്നു അവർ ആദ്യം അറിയപ്പെട്ടിരുന്നത്. ഒരു സ്റ്റേഷനറിക്കടക്കാരന്റെ കുടുംബത്തിൽ ജനിച്ച ജീൻ, ബുദ്ധിമതിയും അതിസുന്ദരിയും ആയിരുന്നു.[9] 1764-ൽ 42 വയസ്സുള്ളപ്പോഴായിരുന്നു അവരുടെ മരണം.അവരുടെ മരണത്തിൽ അഗാധമായി ദുഖിച്ച വോൾട്ടയർ ഇങ്ങനെ എഴുതി:-
അവലംബം
ഗ്രന്ഥസൂചിക
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia