വുഡ് സ്റ്റോക്ക്
വുഡ് സ്റ്റോക്ക് (Mycteria americana) കൊറ്റികളുടെ കുടുംബമായ സികോണിഡേ കുടുംബത്തിൽപ്പെട്ട വലിയ അമേരിക്കൻ ജലപ്പക്ഷികളാണ്. കരീബിയൻ ഉൾപ്പെടെയുള്ള അമേരിക്കയിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും, ഉപോഷ്ണമേഖലാ പ്രദേശങ്ങളിലും ഇവയെ കണ്ടുവരുന്നു.1758 -ൽ കാൾ ലിനേയസ് ആണ് ആദ്യമായി ഇവയെക്കുറിച്ച് വിവരണം നല്കിയത്. ഇവയുടെ തലയിലെയും കഴുത്തിലെയും തൂവലുകൾക്ക് ഇരുണ്ട ചാരനിറമാണ്. വാൽ ഒഴികെയുള്ള തൂവലുകൾ കൂടുതലും വെളുത്തതാണ്. കുറച്ച് ചിറകുകളിലെ തൂവലുകൾക്ക് കറുപ്പിനോടൊപ്പം പച്ചകലർന്ന ഊതനിറവും കാണപ്പെടുന്നു. കുഞ്ഞുങ്ങൾ പ്രായപൂർത്തിയായവരിൽ നിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നു. കുഞ്ഞുങ്ങൾക്ക് തൂവലുകളുള്ള തലയും മഞ്ഞചുണ്ടുകളും, മുതിർന്നവയ്ക്ക് കറുത്ത ചുണ്ടുകളും കാണപ്പെടുന്നു. ആൺ-പെൺ തമ്മിൽ വ്യത്യാസം കാണുന്നില്ല. ടാക്സോണമി1758 -ൽ ലിനേയസ് ഇവയെ മൈക്റ്റീരിയ അമേരികാന എന്ന ദ്വിനാമം നൽകുകയും ആദ്യമായി വിവരിക്കുകയും ചെയ്തു.[2] ജബിറു-ഗ്വാക്കുവിന്റെ ഹിസ്റ്റോറിയ നാച്യുറലിസ് ബ്രാസിലിയയെ (1648) അടിസ്ഥാനമാക്കി കാൾ ലിനേയസ് തെറ്റായ വിവരണം ആയിരുന്നു നല്കിയിരുന്നത്.[3] ജബീരു-ഗ്വാക്കുവിനെ അടിസ്ഥാനമാക്കി ലിനേയസ് തന്തലസ് ലോക്കുലേറ്ററിനെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. അതിനുശേഷം1731- ൽ എം. അമേരികാനയെ അടിസ്ഥാനമാക്കി മാർക്ക് കാറ്റ്സ്ബി ഇവയ്ക്ക് വുഡ് പെലിക്കൻ എന്ന പേരിൽ വിവരണം നൽകുകയും ചെയ്തു. [4] അവലംബം
പുറം കണ്ണികൾMycteria americana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Mycteria americana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia