വുമൺസ് മെഡിക്കൽ സർവ്വീസ് ഫോർ ഇന്ത്യബ്രിട്ടീഷ് ഇന്ത്യയിൽ സ്ത്രീകൾക്കുള്ള സർക്കാർ ധനസഹായമുള്ള മെഡിക്കൽ സേവനമായിരുന്നു വുമൺസ് മെഡിക്കൽ സർവീസ് ഫോർ ഇന്ത്യ (വുമൺസ് മെഡിക്കൽ സർവീസ് എന്നും പരാമർശിക്കുന്നു). 1913 ൽ ഇത് സ്ഥാപിതമാകുന്നതുവരെ, ഇന്ത്യയിലെ സ്ത്രീകൾക്ക് വൈദ്യസഹായം നൽകുന്നത് മിഷനറിമാരോ കൗണ്ടസ് ഓഫ് ഡഫറിൻ ഫണ്ട് പോലുള്ള ചാരിറ്റികളോ മാത്രമായിരുന്നു.[1] [2] [3] ബ്രിട്ടീഷ്, ഇന്ത്യൻ വനിതകൾക്ക് സേവനത്തിൽ ജോലി ചെയ്യാൻ അപേക്ഷിക്കാമായിരുന്നു. 1923-ൽ ലാൻസെറ്റിൽ വന്ന ഒരു ലേഖനത്തിൽ ബ്രിട്ടനിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നവർക്ക് ഫസ്റ്റ് ക്ലാസ് പാസേജ് നൽകേണ്ടിവരുമെന്നും ശമ്പള നിരക്ക് ഇന്ത്യൻ മെഡിക്കൽ സർവീസിനേക്കാൾ കുറവാണെങ്കിലും താമസസൗകര്യം ലഭ്യമാണെന്നും അഭിപ്രായപ്പെട്ടു.[4] മാർഗരറ്റ് ഈഡാ ബാൽഫോർ 1924 ൽ വിരമിക്കുന്നതുവരെ അതിന്റെ ആദ്യ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 1935 മുതൽ 1939 വരെ ഇതിന്റെ ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു ഷാർലറ്റ് ലൈറ്റൺ ഹോൾട്ടൺ.[5] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia