വെബ് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം

വെബ് സംവിധാനത്തിൽ വെബ്സൈറ്റ് നിർമ്മാണം, പങ്കുവെയ്ക്കലുകൾ, നിരീക്ഷണങ്ങൾ, നിയന്ത്രണങ്ങൾ എന്നിവക്ക് സഹായകമായ സോഫ്റ്റ് വെയറുകളാണ് വെബ്കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം. മനോഹരമായ വെബ്സൈറ്റ് ഒരുക്കുന്നതിനും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും ഇതിൽ അനായാസം സാധിക്കുന്നു. വേർഡ്പ്രസ്, ജൂംല, ഡ്രൂപൽ, ലൈറ്റ് സി.എം.എസ് തുടങ്ങിയവയാണ് ചില പ്രധാനപ്പെട്ട വെബ് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റങ്ങൾ. സി.എം.എസ് സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ‌ ചെയ്യുന്നത് നമ്മുടെ കമ്പ്യൂട്ടറി(സെർവർ)ലാണ്. അതിനാൽ തന്നെ പൂർണ സ്വാതന്ത്ര്യത്തോടെ അനുയോജ്യമായ വെബ്സൈറ്റുകൾ സ്വന്തം കമ്പ്യൂട്ടറിൽ തയ്യാറാക്കാനാകും. കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത വെബ് സർവറിൽ ഒട്ടനവധി വെബ്സൈറ്റ് മാതൃകകൾ (ടെമ്പ്ളെറ്റുകൾ) ലഭ്യമാണ്. അനുയോജ്യമായ ടെമ്പ്ളെറ്റ് തിരഞ്ഞെടുക്കുക. ലോഗോയും നിറങ്ങളിലും മാറ്റം വരുത്തി കൂടുതൽ ആകർഷകമാക്കുക. വെബ്സൈറ്റിലേക്ക് ആവശ്യമായ സേവനങ്ങൾ (ബ്ലോഗ്,യൂസർ ലോഗി, ഗാലറി, സോഷ്യൽ നെറ്റ് വർക്ക് ലിങ്ക്) തിരഞ്ഞെടുക്കുക,വിവരങ്ങൾ, ചിത്രങ്ങൾ, മറ്റു ഡോക്യുമെന്റുകൾ എന്നിവ ഉൾപ്പെടുത്തുക, ഇത്രയും ചെയ്യുന്നതോടെ വെബ്സൈറ്റ് സജ്ജമാകുന്നു. നിലവിലുള്ള ടെമ്പ്ളെറ്റിൽ ഏതുസമയത്തും മാറ്റം വരുത്തുവാൻ സാധിക്കും. ഇങ്ങനെ വരുത്തുന്ന മാറ്റം നിലവിലുള്ള വിവരങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യും.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya