വെളപ്പായ മഹാദേവക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ വെളപ്പായ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവ ക്ഷേത്രമാണ് വെളപ്പായ മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്.[1] പടിഞ്ഞാറ് ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ പരമശിവനാണ്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.[2]. വെളപ്പായയിൽ രണ്ടു ശിവലിംഗ പ്രതിഷ്ഠകൾ ഉണ്ട്. രണ്ടു ശിവലിംഗങ്ങൾ രണ്ടു ശ്രീകോവിലുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു. അവയിൽ ഒരെണ്ണം രൗദ്രഭാവത്തിലും മറ്റേത് ശാന്തഭാവത്തിലുമായാണ് സങ്കല്പം. രണ്ടാമത്തെ ശ്രീകോവിലിന് പുറകിലായി പാർവ്വതീദേവിയുടെ പ്രതിഷ്ഠയുമുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കുംഭമാസത്തിൽ നടക്കുന്ന ശിവരാത്രിയാണ് ഇവിടെ പ്രധാന ആഘോഷം. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് ഈ മഹാക്ഷേത്രം. ചരിത്രംഐതിഹ്യം![]() ക്ഷേത്ര നിർമ്മിതിശ്രീകോവിൽനാലമ്പലംഗോപുരങ്ങൾനമസ്കാരമണ്ഡപംപ്രതിഷ്ഠകൾഉപദേവന്മാർപൂജാവിധികളും വിശേഷങ്ങളുംനിത്യപൂജകൾശിവരാത്രിഇതും കാണുകക്ഷേത്രത്തിൽ എത്തിചേരാൻദർശന സമയം![]() അവലംബം |
Portal di Ensiklopedia Dunia