വെള്ളക്കൊക്കൻ കുളക്കോഴി
![]() നാമക്കോഴി അഥവാ വെള്ളക്കൊക്കൻ കുളക്കോഴി (Eurasian coot, ശാസ്ത്രനാമം Fulica atra) റെയിൽ, ക്രേക്ക് എന്നീ ഇനം പക്ഷികളുടെ കൂട്ടത്തിൽപ്പെടുന്നതും റാലിഡേ കുടുംബത്തിലെ അംഗവുമാണ്. യൂറേഷ്യൻ കൂട്ട്, കോമൺ കൂട്ട് എന്നീ പേരുകളിലും ഈ ജലപ്പക്ഷി അറിയപ്പെടുന്നു. [2][3][4] ശാസ്ത്രീയനാമത്തിൽ ലാറ്റിനിൽ ഫുലിക എന്നാൽ കൂട്ട് എന്നും അൽട്ര എന്നാൽ കറുപ്പും ആണ്. [5] യൂറോപ്പ്, ഏഷ്യ, ആസ്ട്രേലിയ, ആഫ്രിക്കയുടെ വിവിധ ഭാഗങ്ങൾ, പാകിസ്താൻ എന്നീ പ്രദേശങ്ങളിലും ഇതിനെ കണ്ടുവരുന്നു.[6] ആസ്ട്രേലിയൻ ഉപവർഗ്ഗത്തെ ആസ്ട്രേലിയൻ കൂട്ട് എന്നും അറിയപ്പെടുന്നു. ![]() കൂട്ടിന്റെ സങ്കരയിനങ്ങൾ പഴയലോകത്തെ ശുദ്ധജലതടാകങ്ങളിലും കുളങ്ങളിലും കണ്ടിരുന്നു. ഇതിന്റെ വർഗ്ഗങ്ങൾ അടുത്തകാലത്ത് ന്യൂസിലാൻഡ് മേഖലകളിലും വ്യാപിച്ചിട്ടുണ്ട്. മഞ്ഞുകാലത്ത് ജലം തണുത്തുറയുമ്പോൾ ഇവ തെക്ക് നിന്ന് പടിഞ്ഞാറ് ഭാഗത്ത് ഏഷ്യയിലേയ്ക്ക് ദേശാടനം നടത്തുന്നു. വിവരണംനാമക്കോഴിയ്ക്ക് 32–42 സെ.മീ. നീളവും 1.290–2.425 lb ശരീരഭാരവും കാണപ്പെടുന്നു.[7] വലിയ വൈറ്റ് ഫ്രോൻടൽ ഷീൽഡും കാണപ്പെടുന്നു. [8]ഒരു നാട്ടുകോഴിയോളം വലിപ്പമുള്ള നാമക്കോഴികൾ കറുത്തിരുണ്ട വാലില്ലാത്ത ജലപക്ഷിയാണ്. കൂർത്ത് കുറുകിയ കൊക്കിലുള്ള വെള്ളനിറം കണ്ടാൽ നെറ്റിവരെ നീണ്ട ഒരു കുറിയിട്ടതുപോലെ തോന്നും. ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ രൂപസാദൃശ്യമുള്ള ഇവ പൂർണ്ണമായും ജലത്തെ ആശ്രയിച്ച് കഴിയുന്നവയാണ്. ഒരു കീടഭോജിയും മിശ്രഭുക്കും കൂടിയായ ഇവ പുൽനാമ്പുകളും, ജലസസ്യങ്ങളും, വിത്തുകളും, പഴങ്ങളും ഭക്ഷിക്കാറുണ്ട്. [9] ജലത്തിൽ നിന്നായാലും പുൽപ്രദേശങ്ങളിൽ നിന്നായാലും ഇതിന്റെ ഭക്ഷണരീതി വളരെ വ്യത്യസ്തമാണ്. മല്ലാർഡുകളെപ്പോലെ ഇവ ജലത്തിൽ മുങ്ങിത്താണാണ് ഇരപിടിക്കുന്നത്. [10] പ്രജനനംജലാശയങ്ങൾക്കു മധ്യേയുള്ള മൺതിട്ടകളിൽ പുൽച്ചെടികളുടെ ഇടയിൽ കൂടുണ്ടാക്കി 10 മുട്ട വരെയിടുന്നു. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ഇവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തുവരുമ്പോൾ വളരെ കുറച്ച് കുഞ്ഞുങ്ങൾ മാത്രമേ അതിജീവിക്കാറുള്ളൂ. അവ ഹെറോൺ, ഗുൽ എന്നീ പക്ഷികളുടെ ഭക്ഷണമായി തീരുന്നു. മിക്ക കുഞ്ഞുങ്ങളും വിരിഞ്ഞ് 10 ദിവസത്തിനുള്ളിൽ ചത്തുപോകുന്നു. അവ കൂടുതലും ഭക്ഷണത്തിനായി മുതിർന്ന പക്ഷികളെ ആശ്രയിക്കുന്നു. [11] ![]() ഫോസിൽ റെക്കോർഡ്വംശനാശം സംഭവിച്ച ഉപവർഗ്ഗമായ ഫുലിക അൽട്ര പോൻടിക (Fulica atra pontica) ഇനിയോലിത്തിക് (around 4800-4400 BP) കാലഘട്ടത്തിൽ കരിങ്കടലിന്റെ തീരത്തുള്ള ബൾഗേറിയയിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.[12] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia