വെള്ളത്തലയൻ കടൽപ്പരുന്ത്
![]() വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം കടൽപ്പരുന്താണ് വെള്ളത്തലയൻ കടൽപ്പരുന്ത് (ഇംഗ്ലീഷ്:Bald Eagle). അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പക്ഷിയും ദേശീയ ചിഹ്നവും ഇതാണ്. ഇവയിൽ രണ്ട് ഉപവിഭാഗങ്ങൾ കാണപ്പെടുന്നു. കാനഡ, അമേരിക്കൻ ഐക്യനാടുകൾ, അലാസ്ക, മെക്സിക്കോയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഭക്ഷ്യലഭ്യതയുള്ള വലിയ ജലാശയങ്ങളുടെ സമീപമായി പ്രായം ചെന്ന വൃക്ഷങ്ങളിലാണ് ഇവ താമസിക്കറുള്ളത്. വെളുത്ത തലയും രോമമില്ലാത്ത കഴുത്തുമായ ഇവ കഷണ്ടിപ്പരുന്തെന്നും അറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കൻ ഐക്യനാടുകളിൽ ഈ പരുന്തുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വന്നിരുന്നു.1995 ജൂലൈ 12ന് വംശനാശ സംഭവിക്കാൻ സാധ്യതയുള്ള ജീവികളുടെ പട്ടികയിൽ പെടുത്തി ഇവയെ സംരക്ഷിക്കാൻ അമേരിക്കൻ സർക്കാർ തീരുമാനിച്ചതിനു ശേഷം എണ്ണത്തിൽ പുരോഗതിയുണ്ടായിട്ടുണ്ട്. 2007 ജൂൺ 28 ന് ഇവയെ ആ പട്ടികയിൽ നിന്നും നീക്കുകയും ചെയ്തു. Bald എന്ന ഇംഗ്ലീഷ് വാക്കിന്റെ പഴയ അർത്ഥം വെള്ളത്തലയൻ എന്നാണ്, അതിൽ നിന്നാണിവയ്ക്ക് Bald Eagle എന്ന പേരു വന്നത്, യഥാർത്ഥത്തിൽ കഷണ്ടിപ്പരുന്തുകൾക്ക് കഷണ്ടിയില്ല. വിവരണംപ്രായപൂർത്തിയായ പരുന്തിന്റെ തൊങ്ങലിന് തവിട്ടുനിറവും തലയ്ക്കും വാലിനും വെള്ള നിറവുമാണ്. വാല് സാമാന്യം നീളമുള്ളതും അറ്റം കൂർത്തുവാണുള്ളത്. പിടയും പൂവനും കാഴ്ചയിൽ ഒരേപോലെയിരിക്കുമെങ്കിലും ആൺ പരുന്തുകൾക്ക് പെൺപരുന്തുകളേക്കാൾ 25 ശതമാനം വലിപ്പം കുറവാണ്.[2] ചുണ്ടിനും കാല്പാദങ്ങൾക്കും കൺപോളകൾക്കും തെളിഞ്ഞ മഞ്ഞ നിറമാണ്. കാലുകളിൽ രോമങ്ങൾ കാണപ്പെടാറില്ല, കണങ്കാൽ ചെറുതും കരുത്തുറ്റതുമാണ്, വലിപ്പമുള്ള നഖങ്ങളും ഇവയുടെ പ്രത്യേകതയാണ്. ഇരയുടെ മർമ്മഭാഗത്ത് മുൻ നഖങ്ങൾ ആഴ്ത്തിയിറക്കിയാണ് ഇവ വേട്ടയാടുന്ന ഇരകളെ റാഞ്ചിയെടുക്കുന്നത്.[3] കൊക്കുകൾ വലിപ്പമുള്ളതും കൊളുത്തുപോലെ വളഞ്ഞതുമാണ്. കൊക്കിന്റെ മുകളിലെ ചർമ്മത്തിന് മഞ്ഞ നിറമാണുള്ളത്.[4] പ്രായപൂർത്തി(ലൈംഗിക വളർച്ച)യെത്താത്ത പരുന്തുകളുടെ തൊങ്ങൽ വെള്ളപ്പുള്ളികളോട് കൂടിയ തവിട്ട് നിറത്തിലാണ്. സാധാരണ ഗതിയിൽ പരുന്തുകൾ പൂർണ്ണ വളർച്ചയെത്തുന്നത് നാലാം വർഷമാണങ്കിൽകൂടിയും ചെറിയൊരു ശതമാനം മൂന്നാം വർഷത്തിൽ പൂർണ്ണവളർച്ചയെത്താറുണ്ട്.[2][3] കഷണ്ടിപ്പരുന്തുകളെയും സുവർണ്ണപ്പരുന്തുകളേയും തിരിച്ചറിയാൻ ഏറ്റവും എളുപ്പം തലയുടെ വലിപ്പം വച്ചാണ്. സുവർണ്ണപ്പരുന്തുകൾക്ക് വലിപ്പമുള്ള തലയും ചുണ്ടുമാണ്, കാലുകൾ പൂർണ്ണമായി രോമാവൃതമായിരിക്കുകയുമില്ല.[5] വലിപ്പം കൂടിയ പക്ഷിയായ കഷണ്ടിപ്പരുന്ത് ഏകദേശം 70-102 സെ.മി. വരെ വലിപ്പം വയ്ക്കുന്നു. ചിറക് മുഴുവനായി വിടർത്തിപ്പിടിച്ചാൽ 1.68 -2.44 മീറ്റർ വരെ നീളം ഉണ്ടാകും. 2.5- 7 കിലോഗ്രാം വരെയാണ് തൂക്കം വയ്ക്കുന്നത്; ആൺ പരുന്തുകളെക്കാൾ വലിപ്പം പെൺപരുന്തുകൾക്കാണ്. ആൺ പെൺ പരുന്തുകളുടെ ശരാശരി ഭാരം 4.1 കി.ഗ്രാമും 5.8 കി.ഗ്രാമുമാണ്.[2][6][7] ഇവയുടെ ആവാസമേഖലയ്ക്കനുസരിച്ച് വലിപ്പത്തിലും പ്രകടമായ വ്യത്യാസം കാണുന്നുണ്ട്. ഫ്ലോറിഡയിൽ കാണപ്പെടുന്ന പരുന്തുകളാണ് ഈക്കൂട്ടത്തിൽ വലിപ്പം കുറഞ്ഞവർ. പൂർണ്ണവളർച്ചയെത്തിയ ആൺ പരുന്തുകൾക്ക് 2.3 കിലോഗ്രാം തൂക്കവും ചിറകുകൾ വിരിച്ചാൽ1.8 മീറ്റർ നീളവുമുണ്ടാകും. അലാസ്കയിൽ കാണപ്പെടുന്നവയ്ക്കാണ് വലിപ്പം കൂടുതലുള്ളത്, പെൺപരുന്തുകൾക്ക് 7.5 കിലോഗ്രാം തൂക്കവും ചിറകുവിരിക്കുമ്പോൾ 2.4 മീറ്റർ നീളവുമുണ്ടാകും.[4] പ്രധാന ഭക്ഷണം മത്സ്യങ്ങളാണങ്കിൽ കൂടിയും പരിസ്ഥിതിയുടെ വ്യതിയാനങ്ങളോടു പൊരുത്തപ്പെട്ട് മറ്റു ഭക്ഷണങ്ങളും ഇവ ആഹാരമാക്കാറുണ്ട്. വെള്ളത്തിനു മുകളിലൂടെ പറന്ന് മത്സ്യങ്ങളെ റാഞ്ചിയെടുത്താണ് ആഹാരമാക്കുന്നത്. നാലു മുതൽ അഞ്ച് വയസ്സാകുമ്പോഴേക്കും ഇവയുടെ ലൈംഗിക വളർച്ച പൂർണ്ണമാകും. സ്വതന്ത്രമായി ജീവിയ്ക്കുന്ന പരുന്തുകളുടെ ശരാശരി ആയുസ്സ് 20 വയസ്സാണ്, കൂട്ടിലടച്ച് വളർത്തുന്നവയുടെ ആയുസ്സ് ഇതിലും കൂടുതലാണ്.[8] ന്യൂയോർക്കിൽ വളർത്തിയിരുന്ന ഒരു പരുന്ത് 50 വർഷത്തോളം ജീവിച്ചിരുന്നു. ഇവയുടെ ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ ജീവിയ്ക്കുന്ന ചുറ്റുപാടുകളും ഒരു ഘടകമാണ്.[8] വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പക്ഷികളിൽ ഏറ്റവും വലിപ്പമുള്ള കൂട് നിർമ്മിക്കുന്നത് വെള്ളത്തലയൻ കടൽപ്പരുന്താണ്. ഏകദേശം 4മീറ്റർ ആഴത്തിൽ 2.5 മീറ്റർ വിസ്താരത്തിലുള്ള ഈ കൂടുകൾക്ക് 1.1 ടണ്ണോളം ഭാരവും വരും.[2] ഈ പരുന്തുകളുടെ ചിലപ്പ് ഒരു തരം അടഞ്ഞ ചൂളമടി പോലെയാണ്, പ്രായപൂർത്തിയാകുന്തോറും ഇവയുടെ ശബ്ദത്തിന്റെ തീവ്രത കുറഞ്ഞു വരുന്നു.[5] വർഗ്ഗീകരണംമുതിർന്ന പരുന്തുകളുടെ തലയിലെ തൂവലിന്റെ നിറത്തിൽ നിന്നാണ് കടൽപ്പരുന്തുകളുടെ ജനുസ്സിൽപ്പെട്ട ഇവയുടെ സാധാരണ നാമവും ശാസ്ത്രീയ നാമവൂം വന്നത്. Bald എന്ന ആംഗലേയ വാക്ക് piebald എന്ന വാക്കിൽ നിന്നുമാണ് ഒരുത്തിരിഞ്ഞുവന്നിട്ടുള്ളത്. വെള്ളത്തലയൻ കടൽപ്പരുന്തുകളുടെ തലയ്ക്കും വാലിനും വെള്ളനിറവും ശരീരം ഇരുണ്ട നിറത്തിലുമാണ്, ശരീരത്തിൽ ഇങ്ങനെ ഇടകലർന്ന നിറമുള്ളതിനാലാണ് ഇവയെ ആദ്യം Piebald Eagle എന്നു വിളിച്ചത്.[9] വെള്ളത്തലയൻ പരുന്തുകളുടെ ശാസ്ത്രീയ നാമം ഹാലിയേറ്റസ് ലേയൂകോസിഫലസ് (Haliaeetus leucocephalus) എന്നാണ്. ഹാലിയേറ്റസ് എന്നത് കടൽപ്പരുന്തിന്റെ ലാറ്റിലിനുള്ള പേരാണ്( ലാറ്റിനിൽ ഈ പേരു വന്നത് പുരാതൻ ഗ്രീക്ക് പദമായ haliaetos-ൽ നിന്നാണ്). ലേയൂകോസിഫലസ്(ലാറ്റിൻ) എന്നതും പഴയ ഗ്രീക്ക് വാക്കുകളായ λευκος(ലേയൂകോസ്-വെള്ള), κεφαλη(കെഫാലെ-തല) ചേർന്നുണ്ടായതാണ്.[10][11] സ്വീഡിഷ് ജന്തുശാസ്ത്രഞ്ജനായിരുന്ന ലിനേയസ് പതിനെട്ടാം നൂറ്റാണ്ടിൽ സിസ്റ്റെമാ നാച്യുറേ എന്ന ഗ്രന്ഥത്തിലെ ഫാൽകോ ലേയൂകോസിഫലസ് എന്ന ഭാഗത്ത് വെള്ളത്തലയൻ കടൽപ്പരുന്തുകളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.[12] ജീവജാലങ്ങളെ ആദ്യമായി പക്ഷികളും മൃഗങ്ങളുമായിട്ട് തരംതിരിച്ചത് ഇദ്ദേഹമാണ്. വെള്ളത്തലയൻ കടൽപ്പരുന്തുകളിൽ രണ്ട് ഉപവിഭാഗങ്ങളാണുള്ളത്:[2][13]
അവലംബം
|
Portal di Ensiklopedia Dunia