വെള്ളപ്പുള്ളിമുളസ്രാവ്
തീര കടൽവാസിയായ ഒരു മൽസ്യമാണ് വെള്ളപ്പുള്ളിമുളസ്രാവ് അഥവാ Whitespoted Bamboo Shark (Whitespoted Bamboo Shark). (ശാസ്ത്രീയനാമം: Chiloscylillum plagiosum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1] ശരീര ഘടനഒരു മീറ്റർ വരെ നീളം വെക്കുന്ന ചെറിയ സ്രാവാണ് ഇവ. തവിട്ടു നിറത്തിൽ ഉള്ള ശരീരത്തിൽ വെള്ള യും ഇരുണ്ട നിറത്തിലും ഉള്ള പുള്ളികൾ കാണാം . ശരീരത്തെ ചുറ്റി ഇരുണ്ട നിറത്തിൽ ഉള്ള വലയങ്ങളും ഉണ്ട്. [2] ആവാസ വ്യവസ്ഥപവിഴ പുറ്റുകളുടെ മദ്ധ്യേ ആണ് ഇവയുടെ ഇഷ്ട വാസ സ്ഥലം . പസിഫിക് സമുദ്രത്തിലെ പവിഴ പുറ്റുകളിൽ ആണ് ഇവയെ സാധാരണ കാണുന്നത്.[3] രാത്രി സഞ്ചാരികൾ ആയ സ്രാവാണ് . കുടുംബംചിലോസിസിലിയം എന്ന ജെനുസിൽ ഉള്ള ഇവ കാർപെറ്റ് സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് . മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ. അവലംബം
ഇതും കാണുക |
Portal di Ensiklopedia Dunia