ഇവയുടെ നന്നേ ചെറിയ കാലുകൾ ഉപയോഗിച്ചു തൂങ്ങിക്കിടക്കുകയല്ലാതെ നിവർന്നിരിക്കാൻ ബുദ്ധിമുട്ടാണ്. ഇവ ഒരിക്കലും നിലത്തിരിക്കാൻ താല്പര്യം കാണിക്കാറില്ല. കൂടുകൂട്ടുന്നതൊഴിച്ചാൽ ജീവിതത്തിന്റെ മറ്റെല്ലാ ഭാഗവവും ഇവ വായുവിൽത്തന്ന ചെലവഴിക്കുന്നു. കീടങ്ങളെ ഭക്ഷണമാകുന്നതും വെള്ളംകുടിക്കുന്നതും ഇണചേരുന്നതും ഉറങ്ങുന്നതുമെല്ലാം പറന്നുകൊണ്ടുതന്നെ. ആറുമാസംവരെ തുടർച്ചയായി നിർത്താതെ പറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.[6][7]
ഇവ ഹിമാലയത്തിലും യൂറോപ്പിലും പ്രജനനം നടത്തുന്നു. ശീതകാലത്തു ദക്ഷിണേഷ്യയിലേക്കും ആഫ്രിക്കയിലേക്കും സഞ്ചരിക്കുന്നു. ഹിമയുഗത്തിൽ ഇവ കൂടുതൽ പ്രദേശങ്ങളിൽ വസിച്ചിരുന്നെന്നു കരുതുന്നു.[8][9]
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
↑Boev, Z. 1998. A range fluctuation of Alpine swift (Apus melba (L., 1758)) (Apodidae - Aves) in Northern Balkan Peninsula in the Riss-Wurm interglacial. - Biogeographia, Nuova Serie, Siena, Vol. 19, 1997: pp. 213–218.