വെസ്റ്റ് ഇന്ത്യൻ ചെറി
വീട്ടുവളപ്പിൽ ഫലവർഗ്ഗസസ്യമായും അലങ്കാരച്ചെടിയായും നട്ടു വളർത്താവുന്ന ചെറുസസ്യമാണ് വെസ്റ്റ്ഇന്ത്യൻ ചെറി (Malpighia emarginata). പടർന്നു പന്തലിച്ച് ശാഖകളോടെ വളരുന്ന ഇവയുടെ ഇലകൾ ചെറുതാണ്. നിറയെ ചെറിയ ചെറിയ കായ്കൾ ഉണ്ടാകുന്ന സ്വഭാവം. പഴങ്ങൾക്ക് ചുവപ്പുനിറവും ആപ്പിളിന്റെ രൂപവുമാണ്. ഇവ നേരിട്ട് കഴിക്കാം. അച്ചാർ, വൈൻ എന്നിവയുണ്ടാക്കാനും ഉത്തമമാണ് ഇത്. മറ്റുചെറിപ്പഴങ്ങൾ സംസ്‌ക്കരിച്ച് ഉപയോഗിക്കുമ്പോൾ വെസ്റ്റ്ഇന്ത്യൻ ചെറി നേരിട്ടു കഴിക്കാമെന്ന പ്രത്യേകതയുമുണ്ട്. ഇരുമ്പ് ഉൾപ്പെടെ ധാരാളം പോഷകങ്ങളുടെ കലവറയാണിത്. ചെറുശാഖകളിൽനിന്ന് പതിവെച്ച് വേരുപിടിപ്പിച്ച തൈകൾ നട്ടുവളർത്താൻ ഉപയോഗിക്കാം. ജൈവ വളങ്ങൾ ചേർക്കുന്നതും ജലസേചനം നൽകുന്നതും സമൃദ്ധമായി ഫലങ്ങളുണ്ടാകാൻ സഹായിക്കും.[4]
അവലംബംMalpighia emarginata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ വെസ്റ്റ് ഇന്ത്യൻ ചെറി എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia