വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം
മെൻ ഇൻ മെറൂൺ അല്ലെങ്കിൽ വിൻഡീസ് എന്ന് വിളിപ്പേരുള്ള, പ്രധാനമായും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെയും കരീബിയൻ മേഖലയിലെ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുകയും ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു മൾട്ടി-നാഷണൽ ക്രിക്കറ്റ് ടീമാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം.[1] ഈ സംയോജിത ടീമിലെ കളിക്കാരെ പതിനഞ്ച് കരീബിയൻ ദേശീയ-സംസ്ഥാനങ്ങളുടെയും പ്രദേശങ്ങളുടെയും ഒരു ശൃംഖലയിൽ നിന്നാണ് തിരഞ്ഞെടുത്തിരിക്കുന്നത്.[2] 1970 കളുടെ പകുതി മുതൽ 1990 കളുടെ ആരംഭം വരെ, വെസ്റ്റ് ഇൻഡീസ് ടീം ടെസ്റ്റിലും ഏകദിനത്തിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും ശക്തരായിരുന്നു. ലോകത്തിലെ മികച്ച ക്രിക്കറ്റർമാരായി പരിഗണിക്കപ്പെടുന്ന ധാരാളം പേർ വെസ്റ്റിൻഡീസിൽ നിന്നുയർന്നു വന്നു. ഗാർഫീൽഡ് സോബേഴ്‌സ്, ലാൻസ് ഗിബ്‌സ്, ജോർജ്ജ് ഹെഡ്‌ലി, ബ്രയാൻ ലാറ, വിവിയൻ റിച്ചാർഡ്‌സ്, ക്ലൈവ് ലോയ്ഡ്, മാൽക്കം മാർഷൽ, ആൽവിൻ കള്ളിചരൺ, ആൻഡി റോബർട്ട്‌സ്, രോഹൻ കൻഹായ്, ഫ്രാങ്ക് വോറൽ, ക്ലൈഡ് വാൽക്കോട്ട്, എവർട്ടൺ വീക്കസ്, കർട്ട്ലി ആംബ്രോസ്, മൈക്കൽ ഹോൾഡിംഗ്, കോർട്ട്‌നി വാൽഷ്, ജോയൽ ഗാർണർ, വെസ് ഹാൾ എന്നിവരെയെല്ലാം ഐസിസി ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ടവരാണ്.[3][4] വെസ്റ്റ് ഇൻഡീസ് രണ്ട് തവണ ഐസിസി ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ടുണ്ട് (1975ലും 1979ലും). വെസ്റ്റ് ഇൻഡീസിന്റെ മറ്റു പ്രധാന നേട്ടങ്ങൾ: ഐസിസി ടി20 ലോകകപ്പ് രണ്ട് തവണ (2012ലും 2016ലും), ഐസിസി ചാമ്പ്യൻസ് ട്രോഫി ഒരു തവണ (2004), ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഒരിക്കൽ (2016), ഐസിസി വിമൻസ് ടി20 ക്രിക്കറ്റ് ലോകകപ്പ് ഒരിക്കൽ (2016). ഇത് കൂടാതെ ക്രിക്കറ്റ് ലോകകപ്പ് (1983), അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് (2004), ഐസിസി ചാമ്പ്യൻസ് ട്രോഫി (2006) എന്നിവയിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്തിട്ടുണ്ട്. തുടർച്ചയായി മൂന്ന് ലോകകപ്പ് ഫൈനലുകളിൽ (1975, 1979, 1983) വെസ്റ്റ് ഇൻഡീസ് പ്രത്യക്ഷപ്പെട്ടു, കൂടാതെ തുടർച്ചയായി ലോകകപ്പുകൾ നേടുന്ന ആദ്യ ടീമായിരുന്നു (1975, 1979). 2007 ക്രിക്കറ്റ് ലോകകപ്പിനും 2010 ലെ ഐസിസി വേൾഡ് ട്വന്റി 20 നും വെസ്റ്റ് ഇൻഡീസ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ട്വന്റി 20 ലോകകപ്പ് വിജയംകൊളംബോയിൽ നടന്ന നാലാമത് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ചാമ്പ്യന്മാരായി.[5] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾWest Indian cricket team എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia