വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം
വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം, യുണൈറ്റഡ് കിങ്ഡത്തിലെ പാർലമെന്റിന്റെ രണ്ടു സഭകളായ ഹൗസ് ഓഫ് ലോഡ്സും ഹൗസ് ഓഫ് കോമൺസും യോഗം ചേരുന്ന സ്ഥലമാണ്. പൊതുവെ ഇതിനെ പാർലമെന്റിന്റെ ഹൗസുകൾ എന്നറിയപ്പെടുന്നു. ഇതിനെ 'ബ്രിട്ടിഷ് രാഷ്ട്രീയത്തിന്റെ ഹൃദയം' എന്നും വിളിക്കാറുണ്ട്. മധ്യ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പട്ടണത്തിൽ തെംസ് നദിയുടെ തീരത്താണ് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ പേര് അടുത്തുള്ള വെസ്റ്റ്മിൻസ്റ്റർ അബിയിൽനിന്നുമാണ് വന്നത്. ഇത് രണ്ടു കെട്ടിടങ്ങളിലൊന്നിനെ വിളിക്കുന്ന പേരാണ് - ഇവ പഴയകൊട്ടാരവും പുതിയ കൊട്ടാരവുംആണ്. ഇതിൽ മദ്ധ്യകാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട പഴയ കൊട്ടാരം 1834ലെ തീപ്പിടുത്തത്തിൽ നശിച്ചുപോയി. ഇതിനു പകരമായി ഇന്നു കാണുന്ന പുതിയ കൊട്ടാരം നിർമ്മിച്ചു. ആചാരപരമായ ചടങ്ങുകളുടെ സമയത്ത് ഈ കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചൊരുക്കുന്നു. അപ്പോൾ അതിനു പഴയ രാജസ്ഥാനത്തിന്റെ പദവി കൈവരും ഈ സ്ഥലത്ത് ആദ്യമായി ഒരു രാജകൊട്ടാരം പണിതത് 11ാം നൂറ്റാണ്ടിലാണ്. 1512ൽ വലിയ ഒരു അഗ്നിബാധയിൽ ഇത് പൂർണ്ണമായി നശിക്കുംവരെ വെസ്റ്റ്മിൻസ്റ്ററിലെ ഈ കൊട്ടാരമായിരുന്നു ഇംഗ്ലണ്ടിലെ രാജാക്കന്മാരുടെ പ്രഥമവാസസ്ഥലം. അതിനു ശേഷം, 13ാം നൂറ്റാണ്ടുമുതൽ ഈ കൊട്ടാരമായിരുന്നു ഇംഗ്ലണ്ടിലെ പാർലമെന്റിന്റെയും രാജകീയ കോടതിയുടേയും ആസ്ഥാനം. 1834ലെ മറ്റൊരു വലിയ അഗ്നിബാധയിൽ ഇതു വീണ്ടും കത്തിനശിച്ചുപോയി. വെസ്റ്റ്മിൻസ്റ്റർ ഹാൾ, സെന്റ് സ്റ്റീഫൻ ദേവാലയഭാഗം, സെന്റ് മേരി അണ്ടർക്രോഫ്റ്റ്, ജൂവൽ ടവർ എന്നിവ മാത്രമാണ് അന്ന് അവശേഷിച്ച മദ്ധ്യകാല കെട്ടിടഭാഗങ്ങൾ. അന്ന് ഒരു മൽസരം നടത്തിയാണ് ഈ കെട്ടിടങ്ങൾ പുനർനിർമ്മിക്കുവാൻ വേണ്ട ശില്പികളെ കണ്ടെത്തിയത്. അതിൽ ചാൾസ് ബാറിയാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ 14 - 16 വരെയുള്ള കാലഘട്ടത്തിലെ രൂപകൽപ്പന അംഗീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രൂപകൽപ്പനയിൽ പുതിയ കെട്ടിടം ഗോഥിക് പുനരുദ്ധാനരീതിയിലാണിതു നിർമ്മിച്ചത്. അദ്ദേഹത്തെ അഗസ്റ്റസ് ഡബ്ലിയു എൻ പുഗിൻ സഹായിച്ചു. 1840ൽ പണി തുടങ്ങി. 30 വർഷത്തേയ്ക്കു പണി തുടർന്നു. പല തടസ്സങ്ങളും നെരിട്ടു. കാലത്തിനനുസരിച്ച് കൂലിയും വസ്തുക്കളുടെ വിലയും കൂടിയതിനാൽ നിർമ്മാണച്ചെലവ് വളരെ വർദ്ധിച്ചു. നിർമ്മാണ തുടങ്ങിയ രണ്ടു വിദഗ്ദ്ധരും മരണമടഞ്ഞു. പണി പക്ഷെ, ഇരുപതാം നൂറ്റാണ്ടു വരെ നീണ്ടു. 1941ൽ ബോംബിങ്ങിൽ തകർന്നതിനാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് പണി പുനരാരംഭിച്ചത്. യുണൈറ്റഡ് കിങ്ഡത്തിലെ രാഷ്ട്രീയജീവിതത്തിന്റെ പ്രധാന കേന്ദ്രമായി വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം മാറി. വെസ്റ്റ്മിൻസ്റ്റർ എന്ന പേര് യു കെ പാർലമെന്റിന്റെ പകരം പദമായി മാറി. വെസ്റ്റ്മിൻസ്റ്റർ സമ്പ്രദായം അതുപോലെയുള്ള മറ്റു സർക്കാർസംവിധാനത്തിനു വിളിക്കപ്പെടുന്ന ഒരു പേരായി മാറി. ഇവിടത്തെ എലിസബത്ത് ഗോപുരം ബിഗ് ബെൻ എന്ന അതിലെ പ്രധാന മണിയുടെ പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. ഇത് ലണ്ടന്റെ പ്രതീകമായിരിക്കുന്നു. ഇവിടത്തെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണിത്. പാർലമെന്റ് ജനാധിപത്യത്തിന്റെ പ്രതീകമായി ഇതു കണക്കാക്കപ്പെടുന്നു. വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം 1987ൽ യുനെസ്കോ ലോകപൈതൃക സ്ഥലമായി അംഗീകരിച്ചിരിക്കുന്നു. ചരിത്രംപഴയ കൊട്ടാരംConjectural restoration of Westminster during reign of Henry VIII[2] അഗ്നിബാധയും പുനർനിർമ്മാണവുംഫ്രെസ്കോകൾഅടുത്തകാലത്തെ ചരിത്രംപുറംഭാഗംശിലാജോലിഗോപുരങ്ങൾഉപരിതലംഉൾഭാഗംരൂപകല്പനനോർമാൻ പോർച്ച്രാജ്ഞിയുടെ മുറിരാജകീയ ഗാലറിരാജകുമാരന്റെ അറപ്രഭുക്കളുടെ അറപീയേഴ്സ് ലോബിമധ്യ ലോബിഅംഗങ്ങളുടെ ലോബികോമൺസ് ചേമ്പർവെസ്റ്റ്മിൻസ്റ്റർ ഹാൾമറ്റു മുറികൾസുരക്ഷചട്ടങ്ങളും ആചാരങ്ങളുംസംസ്കാരവും വിനോദസഞ്ചാരവുംഇതും കാണൂഅവലംബം
|
Portal di Ensiklopedia Dunia