വെൽഷ് കോബ് കുതിര
കുതിരവളർത്തലിൽ ഏറ്റവും പഴക്കം ചെന്ന ദേശങ്ങളിൽ ഒന്നാണ് വെയ്ൽസ്. അവിടുത്തെ പ്രധാനപ്പെട്ട ഒരു കുതിരയിനമാണ് വെൽഷ് കോബ്. ഉയരം കുറഞ്ഞ കാലുകളോടു കൂടിയ ഓട്ടക്കുതിരകളാണ് കോബുകൾ. കുതിരയോട്ട മത്സരവേദിയിലെ സുന്ദരന്മാരാണ് ഇവ. മത്സരക്കുതിര എന്ന നിലയിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഇവയെ കയറ്റി അയയ്ക്കാറുണ്ട്. പൌവയ്സ് കോബ് എന്നാണ് അക്കാലത്ത് ഇവ അറിയപ്പട്ടിരുന്നത്. 15-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗുട്ടോർ ഗ്ലൈൻ എന്ന വെൽഷ് കവി ഈ കുതിരകളെക്കുറിച്ച് ധാരാളം കവിതകൾ രചിച്ചിട്ടുണ്ട്. പണ്ടുകാലം മുതലേ തന്നെ വെൽഷ് കോബ് കുതിരകളെ കൃഷിസ്ഥലത്തെ ജോലികൾ ചെയ്യാനും വണ്ടി വലിക്കാനും ധാരാളമായി ഉപയോഗിച്ചിരുന്നു. മോട്ടോർ കാറുകളുടെ വരവിനു മുൻപ്, വേഗതയും ആകർഷണീയവുമായ വെൽഷ് കോബുകളെ തങ്ങളുടെ കുതിരവണ്ടികളിൽ ഉപയോഗിക്കാൻ ഡോക്ടർമാരും വ്യാപാരികളും മറ്റു സമ്പന്നന്മാരും മത്സരിച്ചിരുന്നു. ഒരുകാലത്ത് സൈന്യത്തിലും സേവനമനുഷ്ഠിച്ചിട്ടുള്ള വെൽഷ് കോബ് കുതിരകൾ.കുടുംബങ്ങളുടെ വിശ്വസ്തനായ സഹായി എന്ന നിലയിലും പ്രസിദ്ധിനേടിയിട്ടുണ്ട്. 15 ഹാൻസ് ഉയരമുള്ള ഇവയ്ക്ക് പ്രധാനമായും തവിട്ടു നിറമാണുള്ളത്. |
Portal di Ensiklopedia Dunia