വേദ് പ്രകാശ് ശർമ

വേദ് പ്രകാശ് ശർമ
ജനനം(1955-06-10)ജൂൺ 10, 1955
മീററ്റ്
മരണംഫെബ്രുവരി 17, 2017(2017-02-17) (61 വയസ്സ്)
അറിയപ്പെടുന്നത്നോവലിസ്റ്റും തിരക്കഥാകൃത്തും

ഹിന്ദി ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് വേദ് പ്രകാശ് ശർമ. നൂറ്റമ്പതിലധികം നോവലുകൾ രചിച്ചിട്ടുണ്ട്.

ജീവിതരേഖ

1955 ജൂൺ 10ന് മീററ്റിൽ ജനിച്ച വേദ് പ്രകാശ് ശർമ ഹൊറർ നോവലുകളിലൂടെ ശ്രദ്ധിക്കപ്പെട്ടത്. ആദ്യകാലത്ത് അപസർപ്പക നോവലുകളിലും ഹൊറർ നോവലുകളിലും ശ്രദ്ധകേന്ദ്രീകരിച്ച ശർമ 23 ഹൊറർ നോവലുകളാണ് രചിച്ചത്. 1992 ൽ വാർദിവാല ഗുണ്ടയെന്ന ശർമയുടെ നോവൽ പ്രകാശനം ചെയ്ത ദിവസം ആദ്യ ദിനം തന്നെ 15 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. [1]അദ്ദേഹത്തിൻറെ നിരവധി നോവലുകൾ സിനിമയാക്കപ്പെട്ടു. 1985 ൽ ബഹു മാംഗേ ഇൻസാഫ് എന്ന നോവൽ സിനിമയായി. അക്ഷയ് കുമാർ അഭിനയിച്ച ഇൻറർനാഷണൽ ഖിലാഡിയുടെ തിരക്കഥാകൃത്തുകൂടിയാണ് ശർമ. മധുവാണ് ശർമയുടെ പത്നി.

കൃതികൾ

  • ബഹു മാംഗേ ഇൻസാഫ്
  • വാർദിവാല ഗുണ്ട

പുരസ്കാരങ്ങൾ

രണ്ടു തവണ മീററ്റ് രത്ന പുരസ്കാരം

അവലംബം

  1. "www.kalakaumudi.com". 19 Feb, 2017. Archived from the original on 2019-12-21. {{cite news}}: Check date values in: |date= (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya