വേലുപ്പിള്ള പ്രഭാകരൻ
ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം എന്ന സംഘടനയുടെ സ്ഥാപകനും, തലവനുമായിരുന്നു വേലുപ്പിള്ള പ്രഭാകരൻ 1954 നവംബർ 26 ന് വാൽവെട്ടിത്തുറൈയിൽ ജനിച്ച പ്രഭാകരൻ തമ്പി എന്നാണ് ഈലം തമിഴർക്കിടയിൽ അറിയപ്പെട്ടിരുന്നത്. കരൈയാർ എന്ന താരതമ്യേന താഴ്ന്ന ജാതിയിൽ പിറന്ന പ്രഭാകരന് ദളിതരുടെയും പിന്നോക്ക സമുദായങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. എന്നാൽ മേൽജാതിക്കാരെ ആക്രമിക്കലോ താഴ്ത്തലോ ചെയ്യാത്ത പ്രഭാകരൻ, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുകയും, സ്ത്രീകൾക്ക് തുല്യ അവകാശം നൽകുകയും, സ്ത്രീധനം നിരോധിക്കുകയും, ചെയ്ത പ്രഭാകരനും പുലികളും തമിഴ് ന്യൂനപക്ഷത്തിന്റെ പ്രത്യാശയായി മാറുകയായിരുന്നു. 1990 ന് മുമ്പുവരെ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. തമിഴ് ന്യൂ ടൈഗേഴ്സ് എന്ന പേരിലാണ് പ്രഭാകരൻ സംഘടന തുടങ്ങിയത് (തമിഴ്: வேலுப்பிள்ளை பிரபாகரன்; (നവംബർ 26, 1954 - മേയ് 18, 2009[3][4][5]). പതനംഅടുത്ത സഹപ്രവർത്തകനായിരുന്ന മുരളീധരൻ (കരുണ അമ്മൻ) എതിരാളിയായതോടെ 2004-ൽ പതനം തുടങ്ങി. ശ്രീലങ്കൻ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്നു് എൽ.ടി.ടി.ഇ 2009 മെയ് 17-ആം തീയതി സമ്മതിച്ചു. വേലുപ്പിള്ളൈ പ്രഭാകരൻ (വേലുപ്പിള്ള പ്രഭാകരൻ) കഥാവശേഷനുമായി. 2009 മെയ് 16-ആം തീയതിയോ 17-ആം തീയതിയോ അയാൾ ആത്മഹത്യ ചെയ്യുകയോ വധിയ്ക്കപ്പെടുകയോ ചെയ്തുവെന്നു് കരുതപ്പെടുന്നു. പ്രഭാകരൻ മൃതിയടഞ്ഞെന്നു് മെയ് 18-ആം തീയതി ശ്രീലങ്കൻ സേന പ്രഖ്യാപിച്ചു. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ (കരുണ അമ്മൻ) തിരിച്ചറിഞ്ഞുവെന്നു് വ്യക്തമാക്കി 19-ആം തീയതി മൃതശരീരചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചു .പ്രഭാകരന്റെ അന്ത്യം മെയ് 24-ആം തീയതി എൽ.ടി.ടി.ഇയുടെ രാജ്യാന്തര നയതന്ത്ര തലവൻ ശെൽവരശ പത്മനാഥൻ ബി ബി സിയോട് സമ്മതിച്ചു[6]. കൂടുതൽ വായനയ്ക്ക്അവലംബം
|
Portal di Ensiklopedia Dunia