വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ
ഹീമോഫീലിയ മറ്റ് ജനിതകപരമായ രക്തസ്രാവം എന്നിവയുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര ലാഭരഹിത സംഘടനയാണ് വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ (ഡബ്ല്യുഎഫ്എച്ച്). ഇത് ഹീമോഫിലിയാക്കുകളുടെ മെച്ചപ്പെട്ട വൈദ്യചികിത്സയ്ക്കായി പ്രവർത്തിക്കുന്നു. [2] രക്തസ്രാവ വൈകല്യമുള്ള ലോകത്തിലെ 75% ആളുകൾക്കും ഇക്കാര്യങ്ങളിലുള്ള അജ്ഞതമൂലം കൃത്യമായ പരിചരണം ലഭിക്കുന്നില്ല. [3] 1963 ൽ ഫ്രാങ്ക് ഷ്നാബെൽ സ്ഥാപിച്ച വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ ആസ്ഥാനം കാനഡയിലെ മോൺട്രിയാലിലാണ് . 113 രാജ്യങ്ങളിൽ അംഗ സംഘടനകളും ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ഇതിനുണ്ട്. നിലവിലെ പ്രസിഡന്റ് അലൈൻ വെയിൽ ആണ്. [4] ലോക ഹീമോഫീലിയ ദിനംഡബ്ല്യു.എഫ്.എച്ച്. എല്ലാ വർഷവും ഏപ്രിൽ 17 ലോക ഹീമോഫീലിയ ദിനം ആയി ആചരിക്കുന്നു. ഹീമോഫീലിയയ്ക്കും മറ്റ് രക്തസ്രാവ വൈകല്യങ്ങൾക്കും ഇത് ഒരു അവബോധ ദിനമാണ്.ഇത് ഫണ്ട് സ്വരൂപിക്കുന്നതിനും ഡബ്ല്യുഎഫ്എച്ചിനായി സന്നദ്ധപ്രവർത്തകരെ ആകർഷിക്കുന്നതിനും സഹായിക്കുന്നു. 1989 ലാണ് ഇത് ആരംഭിച്ചത്; ഫ്രാങ്ക് ഷ്‌നാബലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 17 തിരഞ്ഞെടുത്തു. [5] വർഷം തോറും തീമുകൾ
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia