വേൾഡ് വൈഡ് വെബിന്റെ ചരിത്രം
വേൾഡ് വൈഡ് വെബ് ("WWW", "W3" അല്ലെങ്കിൽ ലളിതമായി "വെബ്") എന്നത് ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകൾ വഴി ഉപയോക്താക്കൾക്ക് പ്രവേശിക്കുവാൻ കഴിയുന്ന ഒരു ആഗോള വിവര മാധ്യമമാണ്. ഇന്റർനെറ്റിന്റെ പര്യായമായി ഈ പദം പലപ്പോഴും തെറ്റായി ഉപയോഗിക്കപ്പെടുന്നു, എന്നാൽ ഇമെയിലും യൂസ്‌നെറ്റും ചെയ്യുന്നതുപോലെ ഇന്റർനെറ്റിലൂടെ പ്രവർത്തിക്കുന്ന ഒരു സേവനമാണ് വെബ്. 1960-കളുടെ അവസാനത്തിൽ രൂപം പ്രാപിച്ച ഇന്റർനെറ്റ്, സൈനിക, അക്കാദമിക് ആവശ്യങ്ങൾക്കായി കമ്പ്യൂട്ടറുകളെ ആദ്യം ബന്ധിപ്പിച്ചിരുന്നു. 1940-കളിൽ അവതരിപ്പിച്ച ഹൈപ്പർടെക്‌സ്‌റ്റ് എന്ന ആശയം, വിവരങ്ങളുടെ രേഖീയമല്ലാത്ത ലിങ്കിംഗ് അനുവദിച്ചു, വേൾഡ് വൈഡ് വെബിന്റെ അടിത്തറ പാകി, ഈ അടിസ്ഥാന ആശയങ്ങളിൽ നിർമ്മിച്ച ഒരു ഉപയോക്തൃ-സൗഹൃദവും ആഗോളതലത്തിൽ പ്രവേശിക്കാവുന്ന ഒരു സംവിധാനമായി 1990-കളിൽ ഉയർന്നുവന്നു.[1] 1989-ൽ സേണിൽ ജോലി ചെയ്യുന്നതിനിടെയാണ് ടിം ബെർണേഴ്‌സ്-ലീ വേൾഡ് വൈഡ് വെബ് കണ്ടുപിടിച്ചത്. നിരവധി ആശയങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് അദ്ദേഹം ഒരു "യൂണിവേഴ്സൽ ലിങ്ക്ഡ് ഇൻഫർമേഷൻ സിസ്റ്റം" നിർദ്ദേശിച്ചു, അതിൽ ഏറ്റവും അടിസ്ഥാനപരമായത് ഡാറ്റകൾ തമ്മിലുള്ള ബന്ധമായിരുന്നു.[2][3]അദ്ദേഹം ആദ്യത്തെ വെബ് സെർവറും ആദ്യത്തെ വെബ് ബ്രൗസറും ഹൈപ്പർടെക്സ്റ്റ് മാർക്ക്അപ്പ് ലാംഗ്വേജ് (HTML) എന്ന ഡോക്യുമെന്റ് ഫോർമാറ്റിംഗ് പ്രോട്ടോക്കോളും വികസിപ്പിച്ചെടുത്തു. 1991-ൽ മാർക്ക്അപ്പ് ഭാഷ പ്രസിദ്ധീകരിക്കുകയും 1993-ൽ പൊതു ഉപയോഗത്തിനായി ബ്രൗസർ സോഴ്‌സ് കോഡ് പുറത്തിറക്കുകയും ചെയ്‌തതിനുശേഷം, മറ്റ് പല വെബ് ബ്രൗസറുകളും താമസിയാതെ വികസിപ്പിച്ചെടുത്തു, മാർക്ക് ആൻഡ്രീസന്റെ മൊസൈക്ക് (പിന്നീട് നെറ്റ്‌സ്‌കേപ്പ് നാവിഗേറ്റർ), സങ്കീർണ്ണമല്ലാത്ത രൂപകൽപ്പനയും ഉപയോക്തൃ-സൗഹാർദപരമായ ഇന്റർഫേസും മുഖേനയുള്ള ഒരു ഉൽപ്പന്നം അല്ലെങ്കിൽ സാങ്കേതികവിദ്യ, ഇത് ഉപയോഗിക്കാനും ഇൻസ്റ്റാൾ ചെയ്യാനും എളുപ്പമാക്കുന്നു. 1990-കളിലെ ഇന്റർനെറ്റ് കുതിച്ചുചാട്ടത്തിന് കാരണമായി, ഈ നവീകരണങ്ങൾ സാങ്കേതികവിദ്യയെ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. നിരവധി ജനപ്രിയ ഓഫീസുകളിലും ഹോം കമ്പ്യൂട്ടറുകളിലും പ്രവർത്തിക്കുന്ന ഒരു ഗ്രാഫിക്കൽ ബ്രൗസറായിരുന്നു ഇത്, ഒരേ പേജിൽ ചിത്രങ്ങളും വാചകങ്ങളും ഉൾപ്പെടുത്തി സാങ്കേതികജ്ഞാനമില്ലാത്ത ഉപയോക്താക്കൾക്ക് മൾട്ടിമീഡിയ ഉള്ളടക്കം എത്തിക്കുന്നു. 1993-94 കാലഘട്ടത്തിൽ ഉയർന്നുവന്ന ആദ്യകാല വെബ്‌സൈറ്റുകളുടെ ഉപയോക്തൃ-സൗഹൃദ സ്വഭാവം, അവയിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നത് എളുപ്പമാക്കി. നെറ്റ്‌സ്‌കേപ്പ് നാവിഗേറ്ററും ഇന്റർനെറ്റ് എക്‌സ്‌പ്ലോററും തുടക്കത്തിൽ ലാൻഡ്‌സ്‌കേപ്പിൽ ആധിപത്യം പുലർത്തിയിരുന്ന ബ്രൗസർ കിടമൽസരം മൂലം സെർവറും ബ്രൗസർ സോഫ്‌റ്റ്‌വെയറും കൂടതൽ മികച്ചതാക്കി മാറ്റി. 1995-ഓടെ ഇന്റർനെറ്റ് ഉപയോഗത്തിലുള്ള വാണിജ്യ നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കം ചെയ്തതിനെത്തുടർന്ന്, മാക്രോ ഇക്കണോമിക് ഘടകങ്ങൾക്കിടയിൽ വെബിന്റെ വാണിജ്യവൽക്കരണം 1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും ഡോട്ട്-കോം കുതിച്ചുചാട്ടത്തിന് കാരണമായി. എച്ച്ടിഎംഎല്ലിന്റെ സവിശേഷതകൾ കാലക്രമേണ വികസിച്ചു, 1995-ൽ എച്ച്ടിഎംഎൽ പതിപ്പ് 2, 1997-ൽ എച്ച്ടിഎംഎൽ 3, എച്ച്ടിഎംഎൽ 4, 2014-ൽ എച്ച്ടിഎംഎൽ 5 എന്നിവയിലേക്ക് നയിച്ചു. കാസ്‌കേഡിംഗ് സ്റ്റൈൽ ഷീറ്റുകളിലെ (CSS) വിപുലമായ ഫോർമാറ്റിംഗിലൂടെയും ജാവാസ്ക്രിപ്റ്റ് മുഖേനയുള്ള പ്രോഗ്രാമിംഗ് ശേഷിയോടെയും ഭാഷ വിപുലീകരിച്ചു. അജാക്സ് പ്രോഗ്രാമിംഗ് ഉപയോക്താക്കൾക്ക് ഡൈനാമിക് ഉള്ളടക്കം നൽകി, ഇത് വെബ് ഡിസൈനിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു, വെബ് 2.0 ശൈലിയിൽ. സോഷ്യൽ മീഡിയയുടെ ഉപയോഗം, 2010-കളിൽ ഇന്റർനെറ്റ് പൊതുസ്ഥലമായിത്തീർന്നു, പ്രോഗ്രാമിംഗ് കഴിവുകളില്ലാതെ മൾട്ടിമീഡിയ ഉള്ളടക്കം രചിക്കാൻ ഉപയോക്താക്കളെ അനുവദിച്ചു, ഇത് ദൈനംദിന ജീവിതത്തിൽ വെബിനെ സർവ്വവ്യാപിയാക്കി. പശ്ചാത്തലം1960-കളിലെ പ്രോജക്റ്റുകളിൽ നിന്നാണ് ഹൈപ്പർടെക്സ്റ്റ് ഒരു യൂസർ ഇന്റർഫേസ് മാതൃക എന്ന നിലയിലുള്ള ആശയം ഉടലെടുത്തത്. ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ആൻഡ്രീസ് വാൻ ഡാമിന്റെ ഹൈപ്പർടെക്സ്റ്റ് എഡിറ്റിംഗ് സിസ്റ്റം (എച്ച്ഇഎസ്), ഐബിഎം ജനറലൈസ്ഡ് മാർക്ക്അപ്പ് ലാംഗ്വേജ്, ടെഡ് നെൽസന്റെ പ്രൊജക്റ്റ് സനാഡു, ഡഗ്ലസ് ഏംഗൽബാർട്ടിന്റെ ഓൺ-ലൈൻ സിസ്റ്റം (NLS) മുതലയാവയും ഇതിൽ ഉൾപ്പെടുന്നു.[4]നെൽസണും എംഗൽബാർട്ടും വന്നേവർ ബുഷിന്റെ മൈക്രോഫിലിം അധിഷ്‌ഠിത മെമെക്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു, അത് 1945-ലെ "ആസ് വി മെയ് തിങ്ക്" എന്ന ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്.[5][6]ഫ്രെസ്സ്, ഇന്റർമീഡിയ എന്നിവയായിരുന്നു മറ്റ് മുൻഗാമികൾ. പോൾ ഒട്ട്‌ലെറ്റിന്റെ പ്രൊജക്റ്റ് മുണ്ടേനിയം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വെബിന്റെ മുൻഗാമിയായി നാമകരണം ചെയ്യപ്പെട്ടു. 1980-ൽ, സ്വിറ്റ്‌സർലൻഡിലെ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിലെ (CERN) ടിം ബെർണേഴ്‌സ്-ലീ, ആളുകളുടെയും സോഫ്റ്റ്‌വെയർ മോഡലുകളുടെയും വ്യക്തിഗത ഡാറ്റാബേസ് എന്ന നിലയിൽ എൻക്വയർ നിർമ്മിച്ചു, മാത്രമല്ല ഹൈപ്പർടെക്‌സ്‌റ്റ് പരീക്ഷിക്കുന്നതിനുള്ള ഒരു മാർഗമായും; എൻക്വയറിൽ(ENQUIRE) ലഭ്യമായ വിവരങ്ങളുടെ ഓരോ പുതിയ പേജും മറ്റൊരു പേജിലേക്ക് ലിങ്ക് ചെയ്യേണ്ടതുണ്ട്.[7][8] ബെർണേഴ്‌സ്-ലീ എൻക്വയർ നിർമ്മിച്ചപ്പോൾ, ബുഷും എംഗൽബാർട്ടും നെൽസണും വികസിപ്പിച്ച ആശയങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ സ്വാധീനിച്ചില്ല, കാരണം അവയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നിരുന്നാലും, ബെർണേഴ്‌സ്-ലീ തന്റെ ആശയങ്ങൾ പരിഷ്കരിക്കാൻ തുടങ്ങിയപ്പോൾ, ഈ മുൻഗാമികളുടെ പ്രവർത്തനങ്ങൾ പിന്നീട് അദ്ദേഹത്തിന്റെ ആശയത്തിന്റെ നിയമസാധുത സ്ഥിരീകരിക്കാൻ സഹായിച്ചു.[9] 1980-കളിൽ, വിവിധ കമ്മ്യുണിക്കേഷൻ പ്രോട്ടോക്കോളുകളെ അടിസ്ഥാനമാക്കി നിരവധി പാക്കറ്റ്-സ്വിച്ച് ഡാറ്റ നെറ്റ്‌വർക്കുകൾ ഉയർന്നുവന്നു (പ്രോട്ടോക്കോൾ വാർസ് എന്ന ലേഖനം കാണുക). ഈ മാനദണ്ഡങ്ങളിൽ ഒന്ന് ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ട് ആയിരുന്നു, ഇത് പലപ്പോഴും ടിസിപി/ഐപി(TCP/IP) എന്ന് വിളിക്കപ്പെടുന്നു. 1980-കളിൽ ഇന്റർനെറ്റ് വളർന്നപ്പോൾ, ഫയലുകൾ കണ്ടെത്താനും ഓർഗനൈസുചെയ്യാനും വിവരങ്ങൾ ഉപയോഗിക്കാനും കഴിയേണ്ടതിന്റെ ആവശ്യകത പലരും തിരിച്ചറിഞ്ഞു. 1985-ഓടെ, ഡൊമെയിൻ നെയിം സിസ്റ്റം (യൂനിഫോം റിസോഴ്സ് ലൊക്കേറ്റർ നിർമ്മിച്ചിരിക്കുന്നത്) നിലവിൽ വന്നു.[10]ആപ്പിൾ കമ്പ്യൂട്ടറിന്റെ ഹൈപ്പർകാർഡ് (1987) പോലെയുള്ള നിരവധി ചെറിയ, സെൽഫ് കണ്ടെയൻഡ് ഹൈപ്പർടെക്സ്റ്റ് സംവിധാനങ്ങൾ സൃഷ്ടിക്കപ്പെട്ടു. 1980-ൽ ബെർണേഴ്‌സ്-ലീയുടെ കരാർ ജൂൺ മുതൽ ഡിസംബർ വരെയായിരുന്നു, എന്നാൽ 1984-ൽ അദ്ദേഹം സ്ഥിരമായ റോളിൽ സേണിലേക്ക് മടങ്ങിയെത്തി, ഡാറ്റാ മാനേജ്‌മെന്റിന്റെ പ്രശ്‌നങ്ങൾ പരിഗണിച്ചു: ഇത് ലോകമെമ്പാടുമുള്ള ഭൗതികശാസ്ത്രജ്ഞർക്ക് ഡാറ്റ പങ്കിടുന്നതിന് ആവശ്യമായിരുന്നു, എന്നിട്ടും അവർക്ക് പൊതുവായ മെഷീനുകളും ഷെയർഡ് പ്രസന്റേഷൻ സോഫ്റ്റ്വെയറും ഇല്ലായിരുന്നു. സേണിലേക്ക് ബെർണേഴ്‌സ്-ലീ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ, സ്ഥാപനത്തിലെ യുണിക്സ് മെഷീനുകളിൽ ടിസിപി/ഐപി പ്രോട്ടോക്കോളുകൾ ഇൻസ്റ്റാൾ ചെയ്തു, ഇത് യൂറോപ്പിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സൈറ്റായി മാറി. 1988-ൽ, യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും ഇടയിൽ ആദ്യത്തെ നേരിട്ടുള്ള ഐപി കണക്ഷൻ സ്ഥാപിക്കപ്പെട്ടു, സേണിൽ ഒരു വെബ് പോലുള്ള സംവിധാനത്തിന്റെ സാധ്യതയെക്കുറിച്ച് ബെർണേഴ്‌സ്-ലീ തുറന്ന് ചർച്ച ചെയ്യാൻ തുടങ്ങി.[11] എൻക്വയർ വിത്തിൻ അപ്പോൺ എവരിതിങ് എന്ന പുസ്തകത്തിൽ നിന്നാണ് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടത്. അവലംബം
|
Portal di Ensiklopedia Dunia