വൈ ഐ ആം നോട്ട് എ മുസ്ളിം
പ്രമുഖ ഇസ്ളാം വിമർശകനായ ഇബ്ൻ വാറഖ് എഴുതിയ ഗ്രന്ഥമാണ് വൈ ആം നോട്ട് എ മുസ്ളിം. പ്രൊമിത്യൂസ് ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 1995 ൽ അമേരിക്കയിലാണ് ഈ പുസ്തകം ആദ്യമായി പുറത്തിറങ്ങിയത്. ബെർട്രാൻഡ് റസ്സലിന്റെ വിഖ്യാത ഗ്രന്ഥമായ വൈ ഐ ആം നോട്ട് എ ക്രിസ്റ്റ്യൻ എന്ന ഗ്രന്ഥത്തിനുള്ള ആദരവിലാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിന് ഈ പേര് നൽകിയത്. ഇസ്ളാം മതാനുയായികളിൽ നിന്നുള്ള രോഷം ഭയന്ന് ഗ്രന്ഥകാരൻ സ്വീകരിച്ചതാണ് ഇബ്ൻ വാറഖ് എന്ന തൂലികാനാമം. ഗൗരവതരവും പ്രകോപനപരവും ഇസ്ളാമിനെ തകർക്കുക എന്ന ഉദ്ദേശം വെച്ചിട്ടുള്ളതുമാണ് ഈ പുസ്തകം എന്നാണ് ഒരു നിരൂപകൻ പറഞ്ഞിട്ടുള്ളത്.[1] പുസ്തകം ഇസ്ളാമിന്റെ ഐതിഹ്യങ്ങൾ, ദൈവശാസ്ത്രം, ചരിത്രപരമായ നേട്ടങ്ങൾ, വർത്തമാനകാല സ്വാധീനം എന്നിവയെ വിമർശിക്കുന്നു.[1] ഇസ്ളാമിനെ വിമർശനപരമായി വിശദമായിത്തന്നെ പഠിക്കുന്നു ഈ കൃതി. വ്യക്തിസ്വാതന്ത്ര്യം, മതേതരത്വം എന്നിവയ്ക്കെതിരാണ് ഇസ്ളാം എന്ന് സമർത്ഥിക്കാനാണ് പുസ്തകം ശ്രമിക്കുന്നത്."[2] ഇതും കാണുകEditions
References
|
Portal di Ensiklopedia Dunia