വൈക്കം വിജയലക്ഷ്മി
ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണു് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി. ഗായത്രി വീണ എന്ന സംഗീത ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികൾ നടത്താറുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വൈക്കം ഉദയനാപുരം ഉഷാനിലയത്തിൽ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകളായ വിജയലക്ഷ്മി [2] 1981 ഒക്ടോബർ ഏഴിനാണ് ജനിച്ചത്. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.[3] സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിൽ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ... എന്ന യുഗ്മഗാനം ഗായകൻ ജെ. ശ്രീരാമുമൊത്ത് പാടി. ഈ പാട്ട് ജനശ്രദ്ധ നേടിയത് വൈക്കം വിജയലക്ഷ്മിയേയും മലയാളികൾക്കിടയിൽ പ്രശസ്തയാക്കി. അതോടൊപ്പം ബാഹുബലി എന്ന ചിത്രത്തിൽ ആരിവൻ ആരിവൻ... എന്ന പാട്ടും ആലപിച്ചു.മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും വിജയലക്ഷ്മി പാടി. മിമിക്രി ആർട്ടിസ്റ്റ് അനൂപ് ആണ് വിജയലക്ഷ്മി യുടെ ഭർത്താവ് ഗായത്രി വീണകുട്ടിക്കാലത്ത് കിട്ടിയ കളിപ്പാട്ട വീണയിൽ പാട്ട് വായിക്കാൻ പഠിച്ചു വിജയലക്ഷ്മി. ഇത് കണ്ട് അച്ഛൻ മുരളിയാണ് ഒറ്റക്കമ്പിവീണ നിർമ്മിച്ചു നൽകിയത്. പിന്നീട് അതിലായി വാദനം. വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്ക് ഗായത്രിവീണയെന്ന പേര് നൽകിയത് കുന്നക്കുടി വൈദ്യനാഥനാണ്. ഗായത്രിവീണയിൽ വിജയലക്ഷ്മി കച്ചേരി നടത്താൻ തുടങ്ങിയിട്ട് 18 വർഷം പിന്നിടുന്നു. പുരസ്കാരങ്ങൾചെറുതും വലുതുമായ ചില പുരസ്കാരങ്ങളും നേടിയിട്ടുണ്ട്[4].
അവലംബം
പുറത്തേക്കുള്ള കണ്ണികൾVaikom Vijayalakshmi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia