വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ
വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ (VIMS) ഇന്ത്യയിലെ ബാംഗ്ലൂരിൽ വൈറ്റ്ഫീൽഡിൽ സ്ഥിതിചെയ്യുന്ന ഒരു വൈദ്യശാസ്‌ത്ര സ്ഥാപനമാണ്. വിദ്യാഭ്യാസം, ഗവേഷണം, രോഗാതുര ശുശ്രൂഷ എന്നിവയിലെ മികവ് മെച്ചപ്പെടുത്തുന്നതിനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര മെഡിക്കൽ സ്ഥാപനമാണിത്.[1] 2000 ൽ സ്ഥാപിതമായ ഇതിന്റെ രക്ഷാധികാരി ശ്രീനിവാസ ട്രസ്റ്റാണ്.[2] ആരോഗ്യ പരിപാലനം1520 കിടക്കകളുടെ ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ ബാംഗ്ലൂരിലെ വൈദേഹി ആശുപത്രിയിൽ, അത്യാധുനിക എം.ആർ.ഐ. സ്കാൻ, സ്പൈറൽ സിടി സ്കാൻ, കാർഡിയാക് എക്കോ മെഷീൻ, കാർഡിയാക് കത്തീറ്ററൈസേഷൻ ലാബ്, അൾട്രാസൗണ്ട് ഉപകരണങ്ങൾ, ലീനിയർ ആക്‌സിലറേറ്റർ തുടങ്ങിയ നൂതന ഹൈടെക് ഉപകരണങ്ങളും സൗകര്യങ്ങളുമുണ്ട്.[3] എല്ലാ ഡയഗ്നോസ്റ്റിക് സൗകര്യങ്ങളും സെൻട്രൽ ഡയഗ്നോസ്റ്റിക് ലാബ്, റേഡിയോളജി വിഭാഗങ്ങൾ വഴി ലഭ്യമാണ്. മറ്റ് അവശ്യ മുൻനിര സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോ, ഓർത്തോ, ഗ്യാസ്ട്രോഎൻട്രോളജി എന്നിവയും ഈ ആശുപത്രിയിൽ ലഭ്യമാണ്. 2016 ഏപ്രിലിൽ, വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച് സെന്ററിലെ സ്റ്റേറ്റ് ഓഫ് ആർട്ട് സെൻട്രൽ ഡയഗ്നോസ്റ്റിക് ലബോറട്ടറിക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ (എൻഎബിഎൽ) അംഗീകാരം ലഭിച്ചു. വിദ്യാഭ്യാസംവൈദേഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് റിസർച്ച് സെന്ററിന് നാല് അക്കാദമിക് സ്ഥാപനങ്ങളുണ്ട്:
ബോർഡ് ഓഫ് അഡ്മിനിസ്ട്രേഷൻ
അവലംബം
|
Portal di Ensiklopedia Dunia