വൈദ്യുത തീപ്പൊരിവിളക്ക്![]() ![]() വൈദ്യുതത്തീപ്പൊരി (ഇലക്ട്രിക് ആർക്ക്, വോൾട്ടായിക് ആർക്ക്) ഉപയോഗിച്ച് പ്രകാശം പുറപ്പെടുവിക്കുന്ന വിഭാഗത്തിലുള്ള വൈദ്യുതവിളക്കുകളെയാണ് വൈദ്യുത തീപ്പൊരിവിളക്ക് (ഇലക്ട്രിക് ആർക്ക് ലാമ്പ്) എന്നു പറയുന്നത്. പ്രൊജക്റ്ററുകളിലെന്ന പോലെ തീവ്രമായ പ്രകാശം വേണ്ടയിടങ്ങളിലാണ് ഇവ ഉപയോഗിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക വാതകം നിറച്ച ചില്ലുകൂടിനകത്ത് ഒരു പ്രത്യേകദൂരത്തിൽ സജ്ജീകരിച്ചിരിക്കുന്ന രണ്ട് ഇലക്ട്രോഡുകളാണ് ആധുനിക തീപ്പൊരിവിളക്കിന്റെ പ്രധാനഭാഗങ്ങൾ. ഇവയിൽ ഇലക്ട്രോഡുകൾ പൊതുവേ ടങ്സ്റ്റൺ കൊണ്ട് നിർമ്മിച്ചിരിക്കും. നിയോൺ, ആർഗൺ, ക്സെനോൺ, ക്രിപ്തോൺ, സോഡിയം, ഏതെങ്കിലും ലോഹ ഹാലൈഡ്, രസം തുടങ്ങിയവയിലൊന്നായിരിക്കും വിളക്കിനകത്ത് നിറച്ചിരിക്കുന്ന വാതകം. ഈ വാതകത്തിനനുസരിച്ചാണ് വിളക്കിന്റെ പേര് നിശ്ചയിക്കപ്പെടുന്നത്. സാധാരണ ഫ്ലൂരസന്റ് വിളക്കും ഒരു തരത്തിൽപ്പറഞ്ഞാൽ കുറഞ്ഞമർദ്ദത്തിൽ രസം നിറച്ച ഒരു തീപ്പൊരിവിളക്കുതന്നെയാണ്.[1] കാർബൺ ദണ്ഡുകൾ ഇലക്ട്രോഡുകളായി ഉപയോഗിച്ചിരുന്ന കാർബൺ തീപ്പൊരി വിളക്കുകളാണ് മുൻകാലങ്ങളിൽ വ്യാപകമായിരുന്നത്. കാർബൺ തീപ്പൊരിവിളക്ക്![]() ആദ്യകാലങ്ങളിൽ തീപ്പൊരിവിളക്ക് (ആർക്ക് ലാമ്പ്) എന്ന് സാമാന്യമായി അറിയപ്പെട്ടിരുന്നത് കാർബൺ തീപ്പൊരിവിളക്കുകളെയാണ്. ആധുനിക തീപ്പൊരിവിളക്കുകളിൽ നിന്നും വ്യത്യസ്തമായി കാർബൺ ഇലക്ട്രോഡുകൾ ഇതിൽ സാധാരണ വായുവിൽത്തന്നെയാണ് സജ്ജീകരിച്ചിരിക്കുക. വിളക്ക് പ്രവർത്തിക്കുമ്പോൾ കാർബൺ ദണ്ഡുകൾ കത്തിത്തീരുമെന്നതിനാൽ തീപ്പൊരിയും പ്രകാശവും സ്ഥിരമായി നിലനിർത്തുന്നതിനായി, കാർബൺ ദണ്ഡുകളെ പ്രത്യേക അകലത്തിൽത്തന്നെ എപ്പോഴും ക്രമീകരിക്കുന്നതിനുള്ള സംവിധാനവും കാർബൺ തീപ്പൊരിവിളക്കുകളിലുണ്ട്. == അവലംബം ==arc lamp
|
Portal di Ensiklopedia Dunia