വൈദ്യുതകാന്തികപ്രേരണം
ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികബലരേഖകൾക്ക് വ്യതിയാനം സംഭവിക്കുമ്പോൾ ചാലകത്തിൽ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ് വൈദ്യുതകാന്തികപ്രേരണം[1] (Electromagnetic induction). ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ പ്രേരിതവിദ്യുത്ചാലകബലം എന്നും വൈദ്യുതിയെ പ്രേരിത വൈദ്യുതി എന്നും പറയുന്നു. 1831-ൽ മൈക്കൽ ഫാരഡെ വൈദ്യുതകാന്തികപ്രേരണം കണ്ടെത്തി. ജെയിംസ് ക്ലർക്ക് മാക്സ്വെൽ ഗണിതശാസ്ത്രപരമായി ഇതിനെ ഫാരഡെയുടെ ഇൻഡക്ഷൻ നിയമം എന്ന് വിശേഷിപ്പിച്ചു. ലെൻസിന്റെ നിയമം പ്രേരണം ചെയ്യപ്പെട്ട ഫീൽഡിന്റെ ദിശയെ വിശദീകരിക്കുന്നു. ഫാരഡെയുടെ നിയമം പിന്നീട് സാമാന്യവൽക്കരിക്കപ്പെട്ട് മാക്സ്വെൽ-ഫാരഡെ സമവാക്യമായി മാറി. ഇത് വൈദ്യുതകാന്തിക സിദ്ധാന്തത്തിലെ നാല് മാക്സ്വെൽ സമവാക്യങ്ങളിൽ ഒന്നാണ്. വൈദ്യുതകാന്തിക പ്രേരണ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ് ഇൻഡക്ടറുകൾ, ട്രാൻസ്ഫോർമറുകൾ, വൈദ്യുതമോട്ടോറുകൾ, ജനറേറ്ററുകൾ എന്നിവ. പ്രേരിതവിദ്യുത്ചാലകബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾപ്രേരിതവിദ്യുത്ചാലകബലത്തിന്റെ അളവ്;
അതായത്; സാങ്കേതിക വിവരങ്ങൾഒരു ചാലകവുമായി ബന്ധപ്പട്ട കാന്തിക മണ്ഡലത്തിനു വ്യതിയാനം സംഭവിക്കുമ്പോൾ ചാലകത്തിൽ ഒരു e.m.f പ്രേരിതമാക്കപ്പെടുമെന്ന് മൈക്കൽ ഫാരഡേ കണ്ടെത്തി, കാന്തിക ബലരേഖകളെ ചാലകം മുറിക്കുന്ന നിരക്കിനു ആനുപാതികമായിരിക്കും ഈ പ്രേരിത e.m.f. അതായത്, ഈ പ്രേരിത e.m.f ന്റെ ദിശ എപ്പോഴും e.m.f ഉണ്ടാകാനുള്ള കാരണത്തെ എതിർക്കുന്ന ദിശയിലായിരിക്കും. പ്രേരിത e.m.f ന്റെ സമവാക്യത്തിൽ ന്യൂനചിഹ്നം ഉപയോഗിച്ചാണ് ഇത് കാണിക്കുന്നത്. ഇതു കണ്ടുപിടിച്ച ലെൻസ് (Lenz) എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥം ഈ നിയമത്തെ ലെൻസ് നിയമം എന്നു പറയുന്നു. അവലംബം
|
Portal di Ensiklopedia Dunia