വൈറ്റ് നൈറ്റ്സ്
ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച ഒരു ചെറുകഥയാണ് വൈറ്റ് നൈറ്റ്സ് അഥവ വെളുത്ത രാത്രികൾ (Белые ночи). 1848-ൽ പ്രസിദ്ധീകരിച്ച ഈ ചെറുകഥ അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ ഒന്നാണ്. കെ. ഗോപാലകൃഷ്ണന്റെ റഷ്യൻ ഭാഷയിൽനിന്ന് മലയാളത്തിലേക്കുള്ള പരിഭാഷ വെളുത്ത രാത്രികൾ എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] ഈ ചെറുകഥയ്ക്ക് നിരനധി ഭാഷകളിലായി ധാരാളം ചലച്ചിത്ര ആഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. വിഖ്യാത ഫ്രെഞ്ച് ചലച്ചിത്ര സംവിധായകൻ റോബർട്ട് ബ്രസ്സൻ സംവിധാനം ചെയ്ത് ഫോർ നൈറ്റ്സ് ഓഫ് എ ഡ്രീമർ (1971) എന്ന ചിത്രം ഈ ചെറുകഥയെ അധികരിച്ച് എടുത്തതാണ്. ജനനാദൻ സംവിധാനം നിർവഹിച്ച ദേശീയ പുരസ്ക്കാരത്തിന് അർഹമായ ഇയർക്കായ് എന്ന തമിഴ് ചിത്രവും ഈ കഥയെ അടിസ്ഥാനപ്പെടുത്തിയ ചലച്ചിത്രമാണ്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ സാവരിയ, ശിവം നായർ സംവിധാനം ചെയ്ത 2006ലെ ചലച്ചിത്രം ആഹിസ്ത ആഹിസ്ത, മൻമോഹൻ ദേശായി സംവിധാനം ചെയ്ത് 1960-ലെ ചാലിയ എന്നീ ഹിന്ദി ചിത്രങ്ങളും വൈറ്റ് നൈറ്റ്സിന്റെ ചലച്ചിത്രാവിഷ്ക്കാരങ്ങളാണ്. ജെയിംസ് ഗ്രേ സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രം ടു ലവേർസ് വൈറ്റ് നൈറ്റ്സിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ചിത്രമാണ്.[2] ചലച്ചിത്രാവിഷ്ക്കാരങ്ങൾ
അവലംബം
പുറമേനിന്നുള്ള കണ്ണികൾ |
Portal di Ensiklopedia Dunia