വൺ ഡേ ഫ്രം എ ഹാങ്മാൻസ് ലൈഫ്ജോഷി ജോസഫ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് വൺ ഡേ ഫ്രം എ ഹാങ്മാൻസ് ലൈഫ്. റസാഖ് കോട്ടക്കലാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ഇതിവൃത്തംനാത മല്ലിക്ക് എന്ന ആരാച്ചാരുടെ ഒരു ദിവസത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ആരാച്ചാർ അന്നേ ദിവസം രാത്രിയിൽ മറ്റൊരു മനുഷ്യനെ (ധനഞ്ജയ് ചാറ്റർജി) തൂക്കിക്കൊല്ലാൻ പോകുകയാണ്. അയാളുടെ പാപബോധത്തെ മദ്യംകൊണ്ട് കഴുകിക്കളയാൻ ശ്രമിക്കുകയും കുറ്റബോധത്തെ വാചാലതകൊണ്ട് മറികടക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ഉള്ളടക്കം. നിരോധനം2005 ൽ ഈ ചിത്രം ബംഗാളിൽ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.[1] കൊൽക്കത്തയിലെ നന്ദനിൽ ചിത്രം റിലീസ് ചെയ്ത് മൂന്നു നാൾക്കകം പിൻവലിച്ചു. മഹാശ്വേതാ ദേവിയെപ്പോലെയുള്ള ചുരുക്കം ചിലരുടെ പിന്തുണ മാത്രമെ തനിക്കുണ്ടായിരുന്നുള്ളൂ എന്ന് ജോഷി അനുസ്മരിച്ചിട്ടുണ്ട്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ വധ ശിക്ഷയോടുള്ള അനുകൂല മനോഭാവത്തെ ചിത്രത്തിൽ വിമർശിച്ചിരുന്നു.[2] അവലംബം
|
Portal di Ensiklopedia Dunia