വർക്കിങ് ഓൺ ദി സ്റ്റാച്യു ഓഫ് ലിബർട്ടി
അമേരിക്കൻ ചിത്രകാരൻ നോർമൻ റോക്ക്‌വെൽ വരച്ച 1946 ലെ എണ്ണഛായചിത്രമാണ് വർക്കിങ് ഓൺ ദി സ്റ്റാച്യു ഓഫ് ലിബർട്ടി. ഈ ചിത്രം സ്റ്റാച്യു ഓഫ് ലിബർട്ടി എന്നുമറിയപ്പെടുന്നു. ന്യൂയോർക്ക് ഹാർബറിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയിലെ ഉയർത്തിപ്പിടിച്ച ടോർച്ച് തൊഴിലാളികൾ വൃത്തിയാക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. [1] സൃഷ്ടിറോക്ക്വെൽ1946 മാർച്ചിൽ നിർമ്മിച്ച രേഖാചിത്രങ്ങളിൽ നിന്ന് 1946 ജൂലൈ 6 ന് പ്രസിദ്ധീകരിച്ച ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റിന്റെ ഒരു പതിപ്പിന്റെ പുറംചട്ടയ്ക്കാണ് ഈ ചിത്രം സൃഷ്ടിച്ചത്.[2] ടോർച്ചിന്റെ ആംബർ നിറമുള്ള ഗ്ലാസ് വൃത്തിയാക്കുന്നതിനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. വർഷം തോറും ഓരോ ജൂലൈയിലും നടത്തുന്ന ഒരു പ്രവർത്തനം ആണിത്. [3] റോക്ക്‌വെൽസ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഒരു ചെറിയ ഭാഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ടോർച്ച്, 42 അടി (13 മീറ്റർ) നീളമുള്ള ഭുജം, കൂറ്റൻ പ്രതിമയുടെ തലയുടെ ഭാഗം, എന്നിവ വ്യക്തമായ വേനൽക്കാല നീലനിറത്തിൽ നിഴൽ വീഴുന്നു. റോക്ക്വെല്ലിന്റെ കാരിക്കേച്ചറായ ഒരാൾ, ചുവന്ന ഷർട്ടിൽ ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജൻ എന്നിവരുൾപ്പെടെ അഞ്ച് തൊഴിലാളികളെ കയറുകൊണ്ട് പ്രതിമയിൽ ഘടിപ്പിച്ചിരിക്കുന്നു. വെള്ളക്കാർക്കൊപ്പം പ്രവർത്തിക്കുന്ന ഒരു വെള്ളക്കാരനല്ലാത്ത വ്യക്തിയെ ഉൾപ്പെടുത്തുന്നത് 2011 ൽ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. [3] ഒരു സാറ്റർഡേ ഈവനിംഗ് പോസ്റ്റ് നയത്തിന് വിരുദ്ധമായി വംശീയരായ ആളുകളെ മാത്രം വിധേയമായ ജോലികളിൽ കാണിക്കുന്നു. [4] ഓവൽ ഓഫീസിലെ പ്രദർശനംഈ ചിത്രം 1994 ൽ വൈറ്റ് ഹൗസിന്റെ സ്ഥിരം കലാശേഖരത്തിലേക്ക് സംഭാവന ചെയ്ത സ്റ്റീവൻ സ്പിൽബർഗിന്റെ കൈവശമായി. ഒരു കാബിനറ്റിനോ മേശയ്‌ക്കോ മുകളിൽ ഫ്രെഡറിക് റെമിംഗ്ടണിന്റെ ശിൽപം ദി ബ്രോങ്കോ ബസ്റ്റർ പ്രദർശിപ്പിച്ചിരിക്കുന്ന പ്രസിഡന്റിന്റെ മേശയുടെ ഇടതുവശത്ത് [5][2] ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ എന്നിവരുടെ ഭരണകാലത്ത് ഇത് ഓവൽ ഓഫീസിൽ പ്രദർശിപ്പിച്ചിരുന്നു. പിന്നീട് ഒബാമ ഇത് മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിന്റെ അർദ്ധകായ പ്രതിമയ്ക്ക് മുകളിലായി അടുപ്പിനടുത്തുള്ള ഒരു സ്ഥാനത്തേക്ക് മാറ്റി. [6][4]2017 ജനുവരിയിൽ, ഡൊണാൾഡ് ട്രംപിന്റെ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ, ചിത്രം അപ്പോഴും ഓവൽ ഓഫീസിലായിരുന്നു. [7]ചിലർ പറയുന്നത് അനുസരിച്ച് പിന്നീട് ആൻഡ്രൂ ജാക്സന്റെ ഛായാചിത്രത്തിന് വേണ്ടി 2017 ൽ ഇത് നീക്കം ചെയ്തു. [8] Statue of Liberty in the Oval Office
അവലംബം
പുറംകണ്ണികൾThe Statue of Liberty by Norman Rockwell എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia