വർക്ക് (ചിത്രകല)
ബ്രിട്ടീഷ് ചിത്രകാരനായ ഫോർഡ് മഡോക്സ് ബ്രൗൺ ചിത്രീകരിച്ച ഒരു കലാസൃഷ്ടിയാണ് വർക്ക് (1852–1865). ഈ ചിത്രം അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി പൊതുവെ കണക്കാക്കപ്പെടുന്നു. ഇതിന്റെ രണ്ട് പതിപ്പുകളിൽ നിലവിലുണ്ട്. വിക്ടോറിയൻ സാമൂഹിക വ്യവസ്ഥയുടെ സമഗ്രതയും ഗ്രാമീണരിൽ നിന്ന് നഗര സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റവും അക്ഷരാർത്ഥത്തിലും വിശകലനപരമായും ചിത്രീകരിക്കാൻ ഈ ചിത്രത്തിൽ ശ്രമിക്കുന്നു. ബ്രൗൺ 1852-ൽ പെയിന്റിംഗ് ആരംഭിക്കുകയും 1865-ൽ പൂർത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മറ്റ് നിരവധി ചിത്രങ്ങൾക്കൊപ്പം ഈ ചിത്രവും പ്രദർശിപ്പിക്കാൻ ഒരു പ്രത്യേക എക്സിബിഷൻ അദ്ദേഹം സജ്ജമാക്കി. ഈ ചിത്രം പ്രീ-റാഫെലൈറ്റ് കലയുടെ അറിയപ്പെടുന്ന സമാഹർത്താവ് തോമസ് പ്ലിന്റാണ് ചിത്രീകരണത്തിന് നിയോഗിച്ചത്.[1] 684 × 990 മില്ലിമീറ്റർ വലിപ്പമുള്ള രണ്ടാമത്തെ പതിപ്പ് ചെറുതാണ്. 1859-ൽ ചിത്രീകരണത്തിന് നിയോഗിച്ചു. 1863-ൽ പൂർത്തിയായി. ഇത് ഇപ്പോൾ ബർമിംഗ്ഹാം മ്യൂസിയം ആന്റ് ആർട്ട് ഗാലറിയിൽ കാണപ്പെടുന്നു. മാഞ്ചസ്റ്റർ പതിപ്പുമായി ഇത് വളരെ സാമ്യമുള്ളതാണ്. എന്നിരുന്നാലും കമ്മീഷണറുടെ ഭാര്യയായ നീല കുടയുള്ള സ്ത്രീയുടെ മുഖം ശ്രീമതി ബ്രൗണിന് പകരം മരിയ ലീതാർട്ടിന്റെതായാണ് ചിത്രീകരിച്ചിരിക്കുന്നത്.[2] "ഖനകൻ" എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം ആളുകൾ ഒരു തുരങ്കം പണിയുന്നതിനായി റോഡ് കുഴിക്കുന്ന രംഗം ചിത്രീകരിക്കുന്നു. ടൈഫസ്, കോളറ എന്നിവയുടെ ഭീഷണിയെ നേരിടാൻ ലണ്ടനിലെ അഴുക്കുചാൽ സംവിധാനത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമാണിതെന്ന് കരുതപ്പെടുന്നു. തൊഴിലാളികൾ പെയിന്റിംഗിന്റെ മധ്യഭാഗത്താണ്. അവരുടെ ഇരുവശത്തും തൊഴിലില്ലാത്തവരോ വിശ്രമവേള വിഭാഗക്കാരെയോ പ്രതിനിധീകരിക്കുന്നവരോ ആണ്. തൊഴിലാളികൾക്ക് പിന്നിൽ കുതിരപ്പുറത്തു രണ്ട് സമ്പന്ന വ്യക്തികളുണ്ട്. ഖനനം നടക്കുന്നതിലൂടെ റോഡിലൂടെയുള്ള അവരുടെ സഞ്ചാരം തടസ്സപ്പെട്ടിരിക്കുന്നു.[3] ചിത്രം ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചിത്രീകരിക്കുന്നു. പോസ്റ്ററുകളും "ബോബസ്" സ്ഥാനാർത്ഥിയുടെ പേരിനൊപ്പം സാൻഡ്‌വിച്ച് ബോർഡുകൾ വഹിക്കുന്ന പോസ്റ്ററുകളും ആളുകളും ഇതിന് തെളിവാണ്. ഒരു കവർച്ചക്കാരന്റെ സാന്നിധ്യത്തെക്കുറിച്ചും ഒരു പോസ്റ്റർ ശ്രദ്ധ ആകർഷിക്കുന്നു.[4] ഈ സംഭവസ്ഥലം ലണ്ടനിലെ ഹാംപ്‌സ്റ്റെഡിലെ ഹീത്ത് സ്ട്രീറ്റിലെ മൗണ്ടിന്റെ കൃത്യമായ ചിത്രീകരണമാണ്. അവിടെ ഒരു വശത്തെ റോഡ് പ്രധാന റോഡിന് മുകളിലേക്ക് ഉയർന്ന് അതിനൊപ്പം പോകുന്നു. 1852-ൽ ബ്രൗൺ ഈ സ്ഥലത്തെക്കുറിച്ച് വിശദമായ പഠനം നടത്തി. പശ്ചാത്തലവും സ്വാധീനവും![]() ആധുനിക ബ്രിട്ടീഷ് ജോലിക്കാരൻ കൂടുതൽ മനോഹരമായ ഇറ്റാലിയൻ ലാസറോൺ (യഥാർത്ഥത്തിൽ, "ജനക്കൂട്ടം" നേപ്പിൾസിലെ തെരുവ് ആളുകളെ പരാമർശിക്കാൻ ഉപയോഗിക്കുന്നു) പോലെ കലയ്ക്ക് അനുയോജ്യമായ വിഷയമാകുമെന്ന് തെളിയിക്കാൻ താൻ ഉദ്ദേശിച്ചിരുന്നുവെന്ന് ബ്രൗൺ വിശദീകരിച്ചു.[5]ഹാംപ്സ്റ്റെഡിലെ ഹീത്ത് സ്ട്രീറ്റിൽ അദ്ദേഹം പെയിന്റിംഗ് ക്രമപ്പെടുത്തി. അതിൽ അദ്ദേഹം വിശദമായ പഠനം നടത്തി. ലണ്ടന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സമ്പന്ന പ്രദേശമായിരുന്നു അക്കാലത്ത് ഹാംപ്സ്റ്റെഡ്, അത് അതിവേഗം വികസിച്ചുകൊണ്ടിരുന്നു. നഗരത്തിലെ പുതിയ അഴുക്കുചാൽ, ഡ്രെയിനേജ് സംവിധാനങ്ങളുടെ വികസനവും നവീകരണത്തിന്റെ ഒരു ഏജന്റ് എന്ന നിലയിൽ പത്രങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. "ബോബസ്" എന്ന കഥാപാത്രം തോമസ് കാർലൈലിന്റെ രചനകളിൽ അഴിമതിക്കാരനായ ഒരു ബിസിനസുകാരന്റെ പ്രതീകമായി പ്രത്യക്ഷപ്പെടുന്നു. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ സ്വയം മാർക്കറ്റ് ചെയ്യാൻ തന്റെ പണം ഉപയോഗിക്കുന്നു. ബ്രൗണിന്റെ പ്രധാന കലാപരമായ മാതൃക വില്യം ഹൊഗാർട്ടിന്റെ പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ചിത്രങ്ങളായ ഹ്യൂമർസ് ഓഫ് ആൻ ഇലക്ഷൻ, അദ്ദേഹത്തിന്റെ പ്രിന്റുകൾ ബിയർ സ്ട്രീറ്റ് ആന്റ് ജിൻ ലെയ്ൻ തുടങ്ങിയ രചനകളായിരുന്നു. തിരഞ്ഞെടുപ്പ് പെയിന്റിംഗുകൾ ബ്രിട്ടീഷ് സമൂഹത്തിന്റെ സജീവത്വവും അഴിമതിയും ചിത്രീകരിക്കുന്നു. അതേസമയം പ്രിന്റുകൾ ദാരിദ്ര്യവും സമൃദ്ധിയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു. പെയിന്റിംഗിൽ ജോലി ചെയ്യുന്നതിനിടെ, ഹൊഗാർട്ടിന്റെ ആരാധകരും അനുയായികളുമായി സ്വയം കണ്ട കലാകാരന്മാരെ ബന്ധിപ്പിക്കുന്നതിന് ബ്രൗൺ ഹൊഗാർട്ട് ക്ലബ് സ്ഥാപിച്ചു. ജോൺ കോൺസ്റ്റബിൾ, വില്യം കോളിൻസ് തുടങ്ങിയ കലാകാരന്മാരുടെ രചനകളുടെ പ്രതീകമായ ഈ രചനയുടെ നാടൻ വശങ്ങൾ മനോഹരമായി സ്ഥാപിതമായ പാരമ്പര്യത്തെ വരച്ചുകാട്ടുന്നു. ഹൊഗാർട്ടിന്റെ ശൈലിയിലെ ആക്ഷേപഹാസ്യവും വിമർശനാത്മകവുമായ വശങ്ങൾ ബ്രൗണിന്റെ പ്രീ-റാഫെലിറ്റിസവുമായി യോജിക്കുന്നു. വൈരുദ്ധ്യ വിശദാംശങ്ങളിൽ ചിത്രങ്ങളുടെ ഉപരിതലത്തിലെ സങ്കീർണതകളിൽ തീവ്രമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഥാപാത്രങ്ങളും പ്രവർത്തനവും![]() തൊഴിലാളികൾപ്രധാന മാതൃകയായ യുവ ജോലിക്കാരൻ പ്ലാറ്റ്ഫോമിൽ ഒരു ദ്വാരത്തിൽ പുറകിലെ ഒരു വലിയ കൂമ്പാരത്തിൽ നിന്ന് മണ്ണ് കോരിയിടുകയാണ്. അയാളുടെ അടിയിൽ മറ്റൊരു ജോലിക്കാരൻ ഭൂമിക്കടിയിൽ ഒരു ഭാഗത്ത് നിന്ന് മണ്ണ് കുഴിച്ച് പ്ലാറ്റ്ഫോമിലേക്ക് കോരിയിടുകയാണ്. ദ്വാരത്തിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന ഒരു കൈയുടെയും കോരികയുടെയും രൂപത്തിൽ മാത്രമേ ആ ജോലിക്കാരനെ കാണാൻ കഴിയൂ. വലതുവശത്ത് ഒരു വൃദ്ധനായ ഖനകൻ അരിപ്പയിൽ കുമ്മായം കോരിയിടുന്നത് കാണാം. നേർത്ത പൊടി ഇടതുവശത്തുള്ള ഒരു കൂമ്പാരത്തിൽ അടിഞ്ഞു കൂടുന്നു..[6] രചനയുടെ വലതുവശത്ത് കുമ്മായക്കൂട്ട് നിർമ്മിക്കാൻ മറ്റ് കൂലിപ്പണിക്കാർ കുമ്മായം ഉപയോഗിക്കുന്നു. പ്രധാന ഖനകന് പിന്നിൽ കാണുന്ന ഒരു കുമ്മായത്തൊട്ടിയിൽ ദ്വാരത്തിലേക്ക് ഇഷ്ടികകൾ കടത്തുകയാണ്. ഇടതുവശത്ത് ഖനകരെ സുവിശേഷവത്കരിക്കാൻ ശ്രമിക്കുന്ന നീല നിറത്തിലുള്ള തൊപ്പി ധരിച്ച സ്ത്രീ കൈമാറിയ ഒരു മത ലഘുലേഖയുടെ പകർപ്പായ ഷീറ്റ് ഖനകരുടെ മുന്നിൽ വായുവിൽ ചലിക്കുന്നു. ദ ഹോഡ്മാൻസ് ഹേവൻ ഓർ ഡ്രിങ്ക് ഫോർ തേസ്റ്റി സോൾസ് എന്ന ലഘുലേഖയുടെ പകർപ്പുകൾ അവൾ പിടിച്ചിരിക്കുന്നു. തലക്കെട്ടിൽ "പാനീയം" എന്ന പരാമർശം മിതത്വ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തെ പ്രതിഫലിപ്പിക്കുന്നു. വലതുവശത്തുള്ള ഒരു ഖനകൻ, ബിയർ വലിച്ചുകുടിച്ചുകൊണ്ട്, പരിപൂർണ്ണ മദ്യവർജ്ജനം തിരസ്‌ക്കരിക്കരിക്കുന്നതിനെ ഊന്നിപ്പറയുന്നു. സുവിശേഷകന്റെ മുന്നിലുള്ള സ്ത്രീ പരിഷ്കൃതമായ ഗ്ലാമറിനെ പ്രതിനിധീകരിക്കുന്നു. ഒരു പരിഷ്‌കൃതമായ വനിത, അവളുടെ "ജോലി" മാത്രം മനോഹരമായി കാണപ്പെടുന്നു. അക്കാലത്തെ ലണ്ടനിലെ ഏറ്റവും കുപ്രസിദ്ധമായ ക്രിമിനലൈസ്ഡ് ഭാഗമായ വൈറ്റ്ചാപലിലെ ഫ്ലവർ ആന്റ് ഡീൻ സ്ട്രീറ്റിലെ ഒരു ഫ്ലോപ്ഹൗസിൽ താമസിക്കുന്ന ചുറ്റിസഞ്ചരിക്കുന്ന ജീർണ്ണവസ്ത്രധാരിയായ ഒരു യാത്രക്കാരൻ സോഷ്യൽ സ്കെയിലിന്റെ വിപരീത അറ്റത്തിനപ്പുറത്തുള്ള ചിത്രം സൂചിപ്പിക്കുന്നു. നഗരത്തിന്റെ മധ്യഭാഗത്ത് വിൽക്കാൻ രാജ്യത്ത് നിന്ന് പൂക്കളും ഞാങ്ങണയും ചെറിയ മൃഗങ്ങളും വാങ്ങിയ ചെടിയും മൃഗ വിൽപ്പനക്കാരനുമായ അദ്ദേഹം നഗരത്തിന്റെ തൊഴിലാളികളുടെ ഒരു രൂപമാണ്. ഹെൻറി മെയ്ഹ്യൂവിന്റെ ലണ്ടൻ ലേബർ ആന്റ് ദി ലണ്ടൻ പൂവർ എന്നീ പുസ്തകങ്ങളിൽ ഈ കഥാപാത്രങ്ങൾ വിവരിച്ചിട്ടുണ്ട്. ഈ പ്രതിരൂപങ്ങളായ തൊഴിലാളികൾ ഒരു ഇടുങ്ങിയ പാതയിലൂടെ കടന്നുപോകുന്നു. അത് വേർതിരിച്ച കുമ്മായപ്പൊടിക്കെതിരെ അവരെ കൊണ്ടുവരുന്നു. ആത്മസംതൃപ്തിയുള്ള ഉപയോഗപ്രദമായ ജോലിയെ അവർ നിരസിച്ചതിനെ തുടർന്ന് ഒരു വിനാശകരമായ ശുദ്ധീകരണ കൈയേറ്റം പ്രതീകപ്പെടുത്തുന്നു.[6] രചനയുടെ മധ്യഭാഗത്ത് അടുത്തിടെ പട്ടണത്തിലേക്ക് മാറിയ ഉൾനാട്ടിലുള്ള സ്മോക്ക്-ഫ്രോക്ക് കൊണ്ട് തിരിച്ചറിയാൻ കഴിയുന്ന ഒരു ഗ്രാമീണനെ ചിത്രീകരിച്ചിരിക്കുന്നു. ഒരു പ്രാദേശിക പബ്ബിൽ ജോലി ചെയ്യുന്ന "ബൗൺസർ" ആണെന്നു കരുതുന്ന ചുവന്ന അരക്കെട്ട് കോട്ട്ധരിച്ച ഇയാൾ വിതരണം ചെയ്ത ബിയർ ഒരു ഇഷ്ടിക-കുമ്മായത്തൊട്ടിയും പിടിച്ചുനിൽക്കുന്ന ഗ്രാമീണൻ കുടിക്കുന്നു. ഗുണമേന്മ കുറഞ്ഞ ബ്രുമാഗെം ജ്വല്ലറിയുടെ ഒരു മാതൃക ബിയർ വിൽപ്പനക്കാരന്റെ വസ്ത്രത്തിൽ ഉൾപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വം അദ്ദേഹത്തിന്റെ കൈയ്യിലുള്ള ദി ടൈംസിന്റെ ഒരു പകർപ്പ് ഉൾപ്പെടെ ഒരു മാന്യൻ-ഫ്ലെനിയറിന്റെ രീതികളെ കാണിക്കുന്ന ചിത്രം ആണ്. അദ്ദേഹത്തിന് പിന്നിലുള്ള രണ്ടുപേർ പുറത്തുനിന്നുവന്ന ഐറിഷ് തൊഴിലാളികളാണ്. അവരുടെ വസ്ത്രധാരണത്താൽ തിരിച്ചറിയാൻ കഴിയും. പെയിന്റിംഗിന്റെ ഈ കാഴ്‌ച ഹൊഗാർട്ടിന്റെ ബിയർ സ്ട്രീറ്റിനെ നേരിട്ട് സ്വാധീനിക്കുന്നു.[6] കുഞ്ഞിന്റെ കൈയിലെ കറുത്ത ബാൻഡ് തെളിവ് നൽകുന്ന അടുത്തിടെ മരണവിയോഗത്താൽ അനാഥരായ ഒരു കൂട്ടം ജീർണ്ണവേഷധാരികളായ കുട്ടികളെ ചിത്രത്തിന്റെ മുൻഭാഗത്ത് കാണാം. ബ്രൗൺ തന്റെ വിവരണത്തിൽ പറയുന്നതുപോലെ, അവരുടെ ജീർണ്ണവേഷം അവരുടെ അമ്മയാണ് മരിച്ചത് എന്നു സൂചിപ്പിക്കുന്നു. മൂത്ത കുട്ടി, കടം വാങ്ങിയ വസ്ത്രം ധരിച്ച്, ഖനകരുടെ ഒറ്റച്ചക്രകൈവണ്ടിക്കിടയിൽ കളിക്കുന്ന അവളെ അനുസരിക്കാത്ത സഹോദരനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ഇളയ പെൺകുട്ടി മുലക്കുപ്പിക്ക് പകരമായി ഒരു കാരറ്റ് വലിച്ചുകുടിച്ചുകൊണ്ട് തൊഴിലാളികൾ സൃഷ്ടിച്ച ദ്വാരത്തിലേക്ക് നോക്കുന്നു. അവരുടെ സങ്കര ജാതിയായ വളർത്തുനായ ഫാഷനബിൾ ലേഡിയുടെ വളർത്തുമൃഗത്തെ വെല്ലുവിളിക്കുന്നു. കാരണം ബ്രൗൺ എഴുതുന്നു, "ജാക്കറ്റുകളിലെ പ്രഭുക്കന്മാരുടെ വത്സല മൃഗത്തെ" അദ്ദേഹം വെറുക്കുന്നു. കാഴ്ചക്കാരനെ വെല്ലുവിളിച്ച് നോക്കുന്ന കുഞ്ഞ് രചനയിൽ ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ആദ്യ വ്യക്തിയുടെ വിവരണത്തിൽ നിന്ന് രണ്ടാമത്തെ വ്യക്തിയിലേക്ക് പെട്ടെന്ന് നീങ്ങുന്നതിലൂടെ ബ്രൗണിന്റെ വിവരണം ഈ വെല്ലുവിളിയെ ഊന്നിപ്പറയുന്നു. ദരിദ്രരായ കുട്ടികളുടെ അപകടകരമായ അവസ്ഥയെക്കുറിച്ച് തന്റെ സാങ്കൽപ്പിക ഫാഷനബിൾ സ്ത്രീയോട് സംസാരിക്കുന്നു.[6] അവലംബം
പുറത്തേക്കുള്ള കണ്ണികൾWork (painting) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia