ശാസ്തമംഗലം മഹാദേവക്ഷേത്രം
ശാസ്തമംഗലം മഹാദേവക്ഷേത്രം: തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്താണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1]. വലിപ്പമേറിയ ഇവിടുത്തെ ബലിക്കല്ല് വളരെ പ്രസിദ്ധമാണ്. ക്ഷേത്രംവട്ട ശ്രീകോവിലോടു കൂടിയ നാലമ്പല സമുച്ചയമാണിവിടുത്തെ ശിവക്ഷേത്രം. പാർവ്വതീസമേതഭാവത്തിൽ കിഴക്കോട്ട് ദർശനമായാണ് ഇവിടെ ശിവപ്രതിഷ്ഠ. കൊടിമരം സ്വർണ്ണം പൂശീയതാണ്. വളരെ വലിപ്പമേറിയതാണ് ഇവിടുത്തെ ബലിക്കല്ല്. തിരുവിതാംകൂർ രാജാക്കന്മാർ ഇവിടെ ദർശനത്തിനു വരുമ്പോൾ പൂർണ്ണ അലങ്കാരത്തോടെ വന്നിരുന്നു. പൂജകൾമൂന്നു പൂജകൾ ഇവിടേ നിത്യേന പതിവുണ്ട്.
ഉപദേവന്മാർ
വിശേഷങ്ങൾഉത്സവംധനുമാസത്തിൽ പത്തു ദിവസം ഇവിടെ ആണ്ടുത്സവം ആഘോഷിക്കുന്നു. തിരുവാതിരനാളിലാണ് ആറാട്ട്. ശിവരാത്രികുംഭമാസത്തിലെ കറുത്ത ചതുർദ്ദശി നാളിൽ ശിവരാത്രി ആഘോഷിയ്ക്കുന്നു. ക്ഷേത്രത്തിൽ എത്തിചേരാൻതിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 7-കിലോമീറ്റർ ദൂരത്ത്, തിരുവനന്തപുരം ശാസ്തമംഗലം റോഡിൽ പൈപ്പിൻമൂടിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അവലംബം
|
Portal di Ensiklopedia Dunia