ശാഹി രാജവംശങ്ങൾ![]() മുൻവശം: കിടക്കുന്ന കാള, കാളയുടെ പൂഞ്ഞിൽ തൃശൂലം, ദേവനാഗരി അക്ഷരങ്ങൾ : ശ്രീ സ്പലപതി ദേവ. 'പിൻവശം: കുന്തമേന്തിയ കുതിരക്കാരൻ, കടിഞ്ഞാണിട്ട, വലത്തേക്കു തിരിഞ്ഞ കുതിരപ്പുറത്ത്. ![]() മുൻവശം: കടിഞ്ഞാണിട്ട, വലത്തേക്കു തിരിഞ്ഞ കുതിരപ്പുറത്ത് കുതിരക്കാരൻ. ദേവനാഗരി അക്ഷരങ്ങൾ : 'ഭി '?. പിൻവശം:ഇടത്തോട്ടുതിരിഞ്ഞ് കിടക്കുന്ന കാള, പൂഞ്ഞിയിൽ തൃശൂലം, ദേവനാഗരി അക്ഷരങ്ങൾ : ശ്രീ സമന്ത ദേവ. ക്രി.വ. 3-ആം നൂറ്റാണ്ടിൽ കുശാന സാമ്രാജ്യത്തിന്റെ അസ്തമയം മുതൽ ക്രി.വ. 9-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ[1] കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കാബൂൾ താഴ്വരയുടെ ഭാഗങ്ങളും പഴയ ഗാന്ധാര പ്രവിശ്യയും (വടക്കൻ പാകിസ്താനും കാശ്മീരും) ഭരിച്ചിരുന്ന വിവിധ രാജവംശങ്ങൾ ശാഹികൾ എന്നറിയപ്പെട്ടിരുന്നു (ദേവനാഗരി शाही)[2], സാഹി [3], അഥവാ ശാഹിയ [1][4] തുർക്കി ശാഹി രാജവംശംആദ്യകാല ശാഹി രാജാക്കന്മാർ തുർക്കിക് വംശപരമ്പരയിൽപ്പെട്ടവരായിരുന്നെന്നാണ് അൽ ബിറൂണി പറയുന്നത്. അതുകൊണ്ട് ഇവർ തുർക്കി ശാഹികൾ എന്നറിയപ്പെടുന്നു. എങ്കിലും ഇവർ കനിഷ്കന്റെ വംശപാരമ്പര്യം അവകാശപ്പെട്ടിരുന്നു എന്നും ഇതേ സമയം തന്നെ ഇവർ തിബറ്റൻ പാരമ്പര്യവും അവകാശപ്പെടുന്നു എന്നും അൽ ബിറൂണി പറയുന്നു. എന്നാൽ ഇവരെക്കുറിച്ചുള്ള അൽ ബിറൂണിയുടെ പ്രസ്താവനകൾ പൂർണമായും സത്യമാകാൻ വഴിയില്ല. തുർക്കിക് ശാഹികൾ 60 തലമുറകൾ രാജ്യം ഭരിച്ചിരുന്നു എന്നുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന അവിശ്വസനീയമാണ്[5]. ഹിന്ദു ശാഹി രാജവംശംതുർക്കി ശാഹി കുടുംബത്തിലെ അവസാനരാജാവിനെ കല്ലർ[൧] എന്നു പേരുള്ള അദ്ദേഹത്തിന്റെ ബ്രാഹ്മണനായിരുന്ന ഒരു മന്ത്രി നിഷ്കാസിതനാക്കി. കല്ലർ തുടർന്ന് സ്ഥാപിച്ച സാമ്രാജ്യം ഹിന്ദു ശാഹി രാജവംശം എന്നറിയപ്പെടുന്നു[5]. കുറിപ്പുകൾഅവലംബം
|
Portal di Ensiklopedia Dunia