ശൃംഗപുരം മഹാദേവക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ശൃംഗപുരം മഹാദേവക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ [1] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ് കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് രാജരാജശേഖരനാൽ നിർമ്മിക്കപ്പെട്ടതാണ് ശൃംഗപുരം ശ്രീ മഹാദേവക്ഷേത്രം.[2] വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.[3] ഐതിഹ്യംനിരവധി ഐതിഹ്യങ്ങളുടെ പിൻബലമുള്ള മഹാശിവ ക്ഷേത്രമാണിത്. അതിൽ ഒന്ന് ദശാവതാരങ്ങളിൽ ഒന്നായ പരശുരാമൻ പ്രതിഷ്ഠനടത്തിയെന്നാണ്.[4] ത്രേതായുഗത്തിൽ ഋഷ്യശ്രൃംഗ മഹർഷി പ്രതിഷ്ഠിച്ചുവെന്നാണ് രണ്ടാമത്തെ ഐതിഹ്യം.[5] ഋഷ്യശൃംഗപുരമാണ് പിന്നീട് വെറും ശൃംഗപുരമായതത്രേ. ദക്ഷയാഗം കഴിഞ്ഞ് സതീപരിത്യാഗത്താൽ ദുഃഖിതനായിരിക്കുന്ന ശ്രീ മഹാദേവനാണിവിടെ കുടികൊള്ളുന്നത്. ദേവിയില്ലാത്ത ദേവസാന്നിധ്യമാണിവിടെ.[5] ചരിത്രംചേരമാൻ പെരുമാക്കന്മാരുടെ കാലത്ത് ഭരണ സൗകര്യത്തിനായി കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാലു തളികളിൽ ഒന്നാണിത്. മറ്റു മൂന്നു തളികൾ നെടിയതളി, കീഴ്ത്തളി, മേൽത്തളി എന്നിവയായിരുന്നു. ഈ തളികളോട് ചേർന്ന് ശിവക്ഷേത്രവും അന്ന് നിലനിന്നിരുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് അറിയപ്പെട്ടിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചർച്ചാവേദി എന്നും വിളിച്ചിരുന്നു. മേൽത്തളി ലോപിച്ചാണ് ' മേത്തല' എന്ന നാമം ഉരുത്തിരിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു. പത്തും-പന്ത്രണ്ടും നൂറ്റാണ്ടിലെ നിരവധി ചരിത്രാവശിഷ്ടങ്ങൾ ക്ഷേത്രത്തിൽ കാണാൻ പറ്റും. ചേരരാജാക്കന്മാർ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്നപ്പോൾ ശൃംഗപുരം ക്ഷേത്രം അധികാര ഭരണത്തിന്റെ സിരാകേന്ദ്രമായിരുന്നു. അന്നത്തെ ശാസനങ്ങൾ പലതും ക്ഷേത്രത്തിൽ നിന്നും മലയാളത്തിനു മുതൽക്കൂട്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊടുങ്ങല്ലൂർ കൊട്ടാരം സ്ഥിതിചെയ്തിരുന്നത് ക്ഷേത്രസമീപത്തിനടുത്തായിരുന്നു. ക്ഷേത്ര രൂപകല്പനമഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന രണ്ടാം ചേരസാമ്രാജ്യത്തിലെ ചക്രവർത്തിമാരുടെ കാലത്താണ് ശൃംഗപുരം ക്ഷേത്രനിർമ്മാണം നടന്നത് എന്നു കരുതുന്നു. കൊടുങ്ങല്ലൂർ നഗരത്തിൽ ദേശീയപാത-17 ലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കു ദർശനമായി ദാക്ഷായണീ വല്ലഭൻ ശിവലിംഗരൂപത്തിൽ കുടികൊള്ളുന്നു. കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിൽ നിന്നും ഒരുകിലോമീറ്റർ തെക്കുമാറി വളരെ വിസ്താരമേറിയ ക്ഷേത്ര മൈതാനത്തിലാണ് ശൃംഗപുരം ക്ഷേത്രം നിലകൊള്ളുന്നത്. ഇവിടെ ക്ഷേത്രത്തിൽ ഭഗവാൻ മാത്രമേയുള്ളു, ഉപദേവ പ്രതിഷ്ഠകളും ശിവൻ തന്നെ. ശിവരൂപത്തിൽ നാലു ഉപദേവ പ്രതിഷ്ഠകൾ ക്ഷേത്ര സങ്കേതത്തിൽ ഉണ്ട്. ![]() ശ്രീകോവിൽഅതിമനോഹരമായ ഇവിടുത്തെ ശ്രീകോവിൽ നിർമ്മിതി പഴയ ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമാവാം. മൂന്നുനിലയിൽ തീർത്ത മഹാസൗധമാണ് ശൃംഗപുരത്തെ ശ്രീകോവിൽ. ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന ഈ ശ്രീകോവിൽ മുഖമണ്ഡപത്തോടുകൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. കിഴക്കോട്ട് ദർശനം നൽകി ദാക്ഷായണീവല്ലഭൻ ഇവിടെ ശിവലിംഗരൂപത്തിൽ ദർശനം നൽകുന്നു. ഇവിടുത്തെ ശ്രീകോവിൽ ചേരരാജകാലത്ത് നിർമ്മിച്ചതാണ്. കല്ലും, കുമ്മായവും, മണലും ചേർത്തു നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലിൽ ധാരാളം ചിത്രപ്ണികൾ നടത്തിയിരിക്കുന്നു. നാലമ്പലംവിസ്താരമേറിയതാണ് ശൃംഗപുരത്തപ്പന്റെ നാലമ്പലം. കല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം വിസ്താരമേറിയതാണ്. പിന്നീട് പുറമേ കുമ്മായത്താൽ മിനുസപ്പെടുത്തിയിട്ടുണ്ട്. മുഖമണ്ഡപത്തോടുകൂടിയ ശ്രീകോവിലായതിനാലാവാം ഇവിടെ നമസ്കാര മണ്ഡപം പണിതിട്ടില്ല. നാലമ്പലത്തിന്റെ തെക്കു-കിഴക്കുവശത്ത് തിടപ്പള്ളിയും, കിഴക്കേ അമ്പലവട്ടത്തോട് ചേർന്ന് ബലിക്കൽപ്പുരയും മനോഹരമാക്കി നിർമ്മിച്ചിരിക്കുന്നു. വലിയബലിക്കല്ല് അവിടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൽചിരാതുകൾ നിറഞ്ഞ നാലമ്പലഭിത്തിയും അഴികളാൽ സമ്പന്നമായ ബലിക്കൽപ്പുരയും മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും ശൃംഗപുരം ക്ഷേത്രത്തെ മാറ്റിനിർത്തുന്നു. ഇവിടുത്തെ നാലമ്പലം ഓട്മേഞ്ഞതാണ്. പൂജാദി-വിശേഷങ്ങൾകൊടുങ്ങല്ലൂർ കോട്ടപ്പുറം റോഡിൽ ശൃംഗപുരം ജംഗ്ഷന് ശേഷം റോഡിന് വലത് ഭാഗത്തായി സ്ഥിതി ചെയ്യുന്നുഅവലംബം
Sringapuram temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia