ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പള്ളി
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പള്ളി ( അറബി: مَسْجِد ٱلشَّيْخ خَلِيْفَة بِن زَايِد آل نَهْيَان ), കൂടാതെ "അൽ ഐൻ ഗ്രാൻഡ് മോസ്ക്", അറിയപ്പെടുന്നു [2] "ശൈഖ് ഖലീഫ ബിൻ സായിദ് പള്ളി", അല്ലെങ്കിൽ ശൈഖ് ഖലീഫ പള്ളി ( അറബി: مَسْجِد ٱلشَّيْخ خَلِيْفَة ), അബുദാബി എമിറേറ്റിലെ അൽ ഐൻ നഗരത്തിലെ ഏറ്റവും വലിയ പള്ളിയാണ് , യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നും, 2021 ഏപ്രിൽ 12 മുതൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു. നിലവിലെ അബുദാബി ഭരണാധികാരിയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത് . ചരിത്രംപള്ളിയുടെ നിർമ്മാണം അറേബ്യൻ കൺസ്ട്രക്ഷൻ കമ്പനിക്ക് 600 മില്യൺ ദിർഹത്തിന് നൽകി. ഇത് 2013 ഡിസംബറിൽ ആരംഭിച്ചു, 2016 ൽ പൂർത്തിയാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. നേരത്തെ, നഗരത്തിലെ ഏറ്റവും വലിയ പള്ളി ശൈഖഹ് സലമഹ് പള്ളി ആയിരുന്നു. ശൈഖഹ് സലമഹ് ഷെയ്ഖ് ഖലീഫയുടെ മാതാവും സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ന്റെ ഭാര്യയുമാണ്. ഈ പ്രദേശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മറ്റ് അവശിഷ്ടങ്ങൾക്ക് പുറമെ, ഇസ്ലാമിക സുവർണ്ണ കാലത്തെ 1000 വർഷം പഴക്കമുള്ള ഒരു പള്ളി 2018 സെപ്റ്റംബറിൽ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ കാലപ്പഴക്കം ഈ പള്ളിയെ രാജ്യത്തെ ഏറ്റവും പഴയ പള്ളിയാക്കിയേക്കാം. 2021 ൽ തുറന്നതിനുശേഷം , അൽ-ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൗൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ മെയ് 13 ന് ഇവിടെ പ്രാർത്ഥന നടത്തി. ഘടനപള്ളിയുടെ ആകെ നിർമ്മാണ പ്രദേശം 15,684 m2 (168,820 sq ft) , പള്ളിയുടെ മൊത്തം വിസ്തീർണ്ണം 256,680 m2 (2,762,900 sq ft) . പള്ളിക്കകത്ത് 6,433 ആരാധകരെയും, പുറത്ത് 14,029 ആരാധകരെയും ഉൾക്കൊള്ളാവുന്ന ഇതിന്റെ മൊത്തം ശേഷി 20,000 ത്തിലധികമായിരിക്കും. ഇതിന് 4 മിനാരങ്ങളുണ്ട്, അവ ഏകദേശം 60 മീ (200 അടി) ഉയരമുള്ളതാണ്. 4 മിനാരങ്ങൾ, സമാറയിലെ വലിയ പള്ളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കൂടാതെ, പള്ളിയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആർക്കേഡും ഉണ്ട്, കൂടാതെ 7,660 m2 (82,500 sq ft) വിസ്തൃതിയുള്ള മുറ്റവുമുണ്ട്. ഇത് ആൻഡലൂഷ്യൻ, ഉമയാദ് വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. താഴികക്കുടംപള്ളിയുടെ പ്രധാന സവിശേഷത പ്രധാന പ്രാർത്ഥനാലയത്തെ മൂടുന്ന ഒരു വലിയ താഴികക്കുടമാണ്, രാജ്യത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ താഴികക്കുടം. 31.3 മീ (103 അടി) ഇന്റീരിയർ ഉയരം പ്രതീക്ഷിക്കുന്നു, ആന്തരിക വ്യാസം 75 മീ (246 അടി), പുറം വ്യാസം 86 മീ (282 അടി), കൂടാതെ മൊത്തം വിസ്തീർണ്ണം 4,117 m2 (44,320 sq ft) . താഴികക്കുടം, ഖുർആൻ വരികൾ കൊണ്ടു സ്വർണ്ണ നിറത്തിൽ അലങ്കരിച്ചിട്ടുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും കടപ്പാടുകൾക്കും ഇംഗ്ളീഷ് പതിപ്പ് കാണുക
|
Portal di Ensiklopedia Dunia